കോട്ടയം ∙ നഗരസഭയിൽ മാലിന്യസംസ്കരണത്തിന് 17 സ്ഥലത്തായി തുമ്പൂർമുഴി മാതൃക എയ്റോബിക് കംപോസ്റ്റിങ് സംവിധാനമുണ്ട്. പക്ഷേ, ഭൂരിഭാഗം സ്ഥലങ്ങളിലും പ്രവർത്തിക്കുന്നില്ല. കോടിമതയിലെ ജൈവ വാതക പ്ലാന്റ് കേടായിട്ട് വർഷങ്ങളായി. കോടിമതയിൽ എംജി റോഡിന് ഇരുവശത്തും മാലിന്യം തോന്നുംപടി വലിച്ചെറി‍യുകയാണ്. ആധുനിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ നഗരസഭയിൽ മാലിന്യസംസ്കരണത്തിന് 17 സ്ഥലത്തായി തുമ്പൂർമുഴി മാതൃക എയ്റോബിക് കംപോസ്റ്റിങ് സംവിധാനമുണ്ട്. പക്ഷേ, ഭൂരിഭാഗം സ്ഥലങ്ങളിലും പ്രവർത്തിക്കുന്നില്ല. കോടിമതയിലെ ജൈവ വാതക പ്ലാന്റ് കേടായിട്ട് വർഷങ്ങളായി. കോടിമതയിൽ എംജി റോഡിന് ഇരുവശത്തും മാലിന്യം തോന്നുംപടി വലിച്ചെറി‍യുകയാണ്. ആധുനിക അറവുശാലയും മത്സ്യമാർക്കറ്റും പ്രവർത്തിപ്പിക്കാത്തതിനാൽ മത്സ്യ– മാംസ വിൽപന ഇപ്പോഴും താൽക്കാലിക സ്റ്റാളുകളിലാണ് പ്രവർത്തിക്കുന്നത്. ഇവിടെയുണ്ടാകുന്ന മാലിന്യവും കൃത്യമായി നീക്കം ചെയ്യുന്നില്ല. മലിനജലം കെട്ടിനിൽക്കുന്നു. മത്സ്യ– മാംസ സ്റ്റാളുകളിലെ മാലിന്യം നീക്കണമെന്ന വിൽപനക്കാരുടെ നിരന്തര ആവശ്യം നഗരസഭ പരിഗണിച്ചിട്ടില്ല.

മാലിന്യ പ്രശ്നപരിഹാരത്തിനായി നഗരസഭ ഏർപ്പെടുത്തിയ സംസ്കരണ പദ്ധതികളെല്ലാം പാളിയതോടെ മാലിന്യം കവറിലും ചാക്കിലും കെട്ടി രാത്രിയിലോ പുലർച്ചെയോ റോഡ്​വക്കിൽ വലിച്ചെറിയുന്നതു കാണാം. കോടിമതയിൽ 9.82 ലക്ഷം രൂപ മുടക്കിയ പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ് പ്രവർത്തനം തുടങ്ങിയില്ല. 1,000 ചതുരശ്ര അടി ഷെഡ് നിർമിക്കാൻ പറഞ്ഞതിനു പകരമായി 1,500 ചതുരശ്ര അടി യൂണിറ്റ് നിർമിച്ചു. അറവുശാലയോടു ചേർന്ന് ആഡംബര കെട്ടിടം ഇതിനായി നിർമിച്ചു. പ്രയോജനമുണ്ടായില്ല.

English Summary:

Despite implementing aerobic composting systems, Kottayam faces severe waste management challenges. Non-functional facilities, unregulated markets, and indiscriminate dumping contribute to the growing concern.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT