രക്ഷിക്കുമോ അധികാരികളെ ഇൗ ആശുപത്രിയെ..!
മുണ്ടക്കയം ∙ശാപമോക്ഷം കാത്തുകിടക്കുകയാണ് നഗരത്തിലെ പ്രധാന ആതുരാലയമായ സർക്കാർ ആശുപത്രി. 1940 ൽ സ്ഥാപിക്കപ്പെട്ട ആശുപത്രി ഒരു കാലത്ത് ഹൈറേഞ്ച് മേഖലയിൽ നിന്നുൾപ്പെടെയുള്ള ജനങ്ങളുടെ ആശ്രയ കേന്ദ്രമായിരുന്നു. അൻപതോളം കിടക്കകൾ ഉൾപ്പെടെ ഉണ്ടായിരുന്ന ആശുപത്രിയിൽ പ്രസവം, ശസ്ത്രക്രിയ, പോസ്റ്റ്മോർട്ടം തുടങ്ങിയ

മുണ്ടക്കയം ∙ശാപമോക്ഷം കാത്തുകിടക്കുകയാണ് നഗരത്തിലെ പ്രധാന ആതുരാലയമായ സർക്കാർ ആശുപത്രി. 1940 ൽ സ്ഥാപിക്കപ്പെട്ട ആശുപത്രി ഒരു കാലത്ത് ഹൈറേഞ്ച് മേഖലയിൽ നിന്നുൾപ്പെടെയുള്ള ജനങ്ങളുടെ ആശ്രയ കേന്ദ്രമായിരുന്നു. അൻപതോളം കിടക്കകൾ ഉൾപ്പെടെ ഉണ്ടായിരുന്ന ആശുപത്രിയിൽ പ്രസവം, ശസ്ത്രക്രിയ, പോസ്റ്റ്മോർട്ടം തുടങ്ങിയ സേവനങ്ങൾ ലഭ്യമായിരുന്നു. പഴയ മൂന്ന് കെട്ടിടങ്ങളിലായി പ്രവർത്തിച്ച ആശുപത്രിയിൽ വികസനം എത്തി ബഹുനില മന്ദിരം നിർമിച്ചു പക്ഷേ, ഇപ്പോൾ ജനങ്ങൾക്ക് ലഭിക്കുന്ന സേവനം ഒപി മാത്രമാണ്. പ്രാഥമികാരോഗ്യകേന്ദ്രം കേന്ദ്രം താലൂക്ക് ആശുപത്രിയാക്കും എന്ന പ്രഖ്യാപനം വന്നെങ്കിലും കുടുംബാരോഗ്യ കേന്ദ്രമായി മാറ്റുകയാണ് ചെയ്തത്.
ഒരു ദിവസം ശരാശരി 650 ആളുകൾ ഒപിയിൽ എത്തുന്നു. അറുപതിൽ അധികം കിടക്കകൾ, ഓപ്പറേഷൻ തിയറ്റർ, തുടങ്ങി താലൂക്ക് ആശുപത്രിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ടെങ്കിലും കിടത്തിച്ചികിത്സ പോലും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. എക്സ‌് റേ യന്ത്രം ഉൾപ്പെടെ പ്രവർത്തിക്കാതെ കിടക്കുകയാണ്. രാത്രി കാലങ്ങളിൽ മേഖലയിൽ അത്യാഹിതങ്ങൾ ഉണ്ടായാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരും. അതിനാൽ ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കാൻ ഇനി പ്രഖ്യാപനങ്ങൾ വേണ്ട നടപടി മാത്രം മതിയെന്നാണു ഞങ്ങൾ നാട്ടുകാരുടെ ആവശ്യം.