കോട്ടയം∙ നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാന ഭാ​ഗ്യക്കുറിയുടെ തിരുവോണം ബമ്പർ വിൽപന 66 ലക്ഷത്തിലേക്ക്. 70 ലക്ഷം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് നിലവിൽ വിൽപനയ്ക്കായി നൽകിയിട്ടുള്ളത്. ഇനി വിപണിയിലുള്ളത് നാലര ലക്ഷത്തോളം ടിക്കറ്റുകൾ മാത്രമാണെന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാന ഭാ​ഗ്യക്കുറിയുടെ തിരുവോണം ബംപർ വിൽപന 66 ലക്ഷത്തിലേക്ക്. 70 ലക്ഷം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് നിലവിൽ വിൽപനയ്ക്കായി നൽകിയിട്ടുള്ളത്. ഇനി വിപണിയിലുള്ളത് നാലര ലക്ഷത്തോളം ടിക്കറ്റുകൾ മാത്രമാണെന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. മൂന്നു ദിവസം മാത്രം അവശേഷിക്കെ മുഴുവൻ വിറ്റുപോകുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്. 

25 കോടി രൂപ ഒന്നാം സമ്മാനവും, ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനവും, 50 ലക്ഷം രൂപ  മൂന്നാം സമ്മാനവും, യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും, 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബംപർ നറുക്കെടുപ്പിന് ഒരുങ്ങുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ ഇക്കുറിയും പാലക്കാട് ജില്ലയാണ് വില്‍പനയില്‍ മുന്നില്‍. സബ് ഓഫീസുകളിലേതുള്‍പ്പെടെ 1212300 ടിക്കറ്റുകളാണ് ഇവിടെ ഇതിനോടകം വിറ്റത്.  855280 ടിക്കറ്റുകള്‍ വിറ്റ തിരുവനന്തപുരവും  799800 ടിക്കറ്റ് വിറ്റ തൃശൂരും ഒപ്പമുണ്ട്.

ADVERTISEMENT

കേരളത്തില്‍ മാത്രമാണ് സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പനയെന്നും പേപ്പര്‍ ലോട്ടറിയായി മാത്രമാണ് വില്‍ക്കുന്നതെന്നും കാണിച്ച് അവബോധ പ്രചരണം വകുപ്പ് ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷയിലും വ്യാജ ലോട്ടറിക്കെതിരെയുള്ള അവബോധ പ്രചരണവുമായി വകുപ്പ് മുന്നോട്ട് പോവുകയാണ്. 

English Summary:

With the draw date fast approaching, sales for the Thiruvonam Bumper lottery have soared to 6.6 million, leaving limited tickets available. This popular Kerala lottery offers a grand prize of ₹25 crore and exciting prizes for other lucky winners.