വെള്ളാവൂർ ∙ ഒന്നര മാസമായി നിർത്തിവച്ച പ്ലാക്കൽപടി - വെള്ളാവൂർ റോഡ് നിർമാണം പുനരാരംഭിച്ചു. ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡിന്റെ ഇരുവശവും കുഴിച്ച ഭാഗം അടയ്ക്കുന്നത് സംബന്ധിച്ചുള്ള തർക്കമാണ് നിർമാണം തടസ്സപ്പെടുത്തിയത്. പിഎംജിഎസ്‌വൈ പദ്ധതി വഴിയാണ് റോഡ് നവീകരിക്കുന്നത്. ഇതിനായി 12.84 കോടി രൂപയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെള്ളാവൂർ ∙ ഒന്നര മാസമായി നിർത്തിവച്ച പ്ലാക്കൽപടി - വെള്ളാവൂർ റോഡ് നിർമാണം പുനരാരംഭിച്ചു. ജലജീവൻ പദ്ധതിയുടെ ഭാഗമായി റോഡിന്റെ ഇരുവശവും കുഴിച്ച ഭാഗം അടയ്ക്കുന്നത് സംബന്ധിച്ചുള്ള തർക്കമാണ് നിർമാണം തടസ്സപ്പെടുത്തിയത്. പിഎംജിഎസ്‌വൈ പദ്ധതി വഴിയാണ് റോഡ് നവീകരിക്കുന്നത്. ഇതിനായി 12.84 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജല അതോറിറ്റി കുഴികൾ അടയ്ക്കാമെന്നു പറഞ്ഞിരുന്ന ഭാഗത്തെ നിർമാണ ജോലികളാണ് തുടങ്ങിയത്. റോഡ് കരാറുകാരൻ അടയ്ക്കാമെന്ന് ഏറ്റിരുന്ന ഭാഗം അടുത്ത ആഴ്ച തുടങ്ങും.6.6 കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ 2.2 കിലോമീറ്റർ ദൂരം കങ്ങഴ പഞ്ചായത്തിലും ബാക്കി ഭാഗം വെള്ളാവൂർ പഞ്ചായത്തിലുമാണ്.

ജലജീവൻ പദ്ധതി ഫെയ്സ് ഒന്നിൽ ഉൾപ്പെടുന്ന കങ്ങഴ പഞ്ചായത്തിലെ പൈപ്പ് സ്ഥാപിച്ച ഭാഗം അടയ്ക്കുന്നതിനു വ്യവസ്ഥയില്ല. എന്നാൽ ഫെയ്സ് 3ൽ ഉൾപ്പെടുന്ന വെള്ളാവൂർ പഞ്ചായത്തിലെ അടയ്ക്കൽ ജലജീവൻ മിഷൻ തന്നെയാണ് നടത്തുന്നത്. കങ്ങഴ പഞ്ചായത്തിലെ പൈപ്പ് ഇട്ട ഭാഗം അടയ്ക്കാൻ റോഡ് കരാറുകാരൻ തയാറാകാതെ വന്നതാണ് പ്രതിസന്ധിക്കു കാരണമായത്.ഇതിന്റെ അടിസ്ഥാനത്തിൽ ജനപ്രതിനിധികൾ, ജലഅതോറിറ്റി, പിഎംജിഎസ്‌വൈ ഉദ്യോഗസ്ഥർ, കരാറുകാർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ 2.2 കിലോമീറ്റർ ദൂരത്തിൽ ഒരു വശം ജലജീവൻ പദ്ധതി കരാറുകാരനും മറുഭാഗം റോഡ് കരാറുകാരനും അടയ്ക്കാൻ തീരുമാനിച്ചിരുന്നു.മഴ മൂലം തടസ്സപ്പെട്ട മെറ്റൽ വിരിക്കലും ഇതിനോടനുബന്ധിച്ചു തുടങ്ങി. വെള്ളാവൂർ പഞ്ചായത്തിലെ 400 മീറ്റർ ദൂരം കൂടി ജലജീവൻ പദ്ധതി പൈപ്പ് സ്ഥാപിക്കാനുണ്ട്.

English Summary:

After a temporary halt, construction of the Plackalpad-Vellavoor Road has resumed following a resolution regarding trench filling for the Jal Jeevan Mission (JJM). This 6.6 km road, funded by PMGSY, is crucial for connecting Kangazha and Vellavoor panchayats. Collaborative efforts between stakeholders ensure the timely completion of this important infrastructure project.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT