കോട്ടയം ∙ ‘നിങ്ങളെയൊക്കെ പഠിപ്പിക്കാൻ പറ്റുമെങ്കിൽ എനിക്കു മൂർഖനെയും പിടിക്കാം...’ സിഎംഎസ് കോളജ് അധ്യാപിക എൽവിൻ തോമസിന്റെ വാക്കുകൾ ചിരി പടർത്തി. മാത്രമല്ല പത്തി വിടർത്തിയ മൂർഖനെ കൂട്ടിലാക്കുകയും ചെയ്തു.കോളജിലെ സുവോളജി വിഭാഗവും വനംവകുപ്പും ചേർന്നു സംഘടിപ്പിച്ച പാമ്പുപിടിത്ത പരിശീലന പരിപാടിയാണ് രംഗം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ‘നിങ്ങളെയൊക്കെ പഠിപ്പിക്കാൻ പറ്റുമെങ്കിൽ എനിക്കു മൂർഖനെയും പിടിക്കാം...’  സിഎംഎസ് കോളജ് അധ്യാപിക എൽവിൻ തോമസിന്റെ വാക്കുകൾ ചിരി പടർത്തി. മാത്രമല്ല പത്തി വിടർത്തിയ മൂർഖനെ  കൂട്ടിലാക്കുകയും ചെയ്തു.കോളജിലെ സുവോളജി വിഭാഗവും വനംവകുപ്പും ചേർന്നു സംഘടിപ്പിച്ച പാമ്പുപിടിത്ത പരിശീലന പരിപാടിയാണ് രംഗം. പൊലീസ്, അഗ്നിരക്ഷാസേന, ജനങ്ങൾ എന്നിവർക്ക് പാമ്പിനെ പിടിക്കാനുള്ള പരിശീലനമാണു നടത്തിയത്.എൽവിൻ തോമസും പരിശീലനത്തിൽ പങ്കാളിയായി. കൂളായി മൂർഖനെ പിടികൂടി. വിദ്യാർഥികളുടെ കയ്യടി ഉയർന്നു.ഇതിനിടെ വിദ്യാർഥിനി നയൻതാരയ്ക്കും പാമ്പിനെ പിടികൂടണമെന്ന് ആഗ്രഹം. ഷൂസ് ധരിച്ചുവന്നാൽ അവസരം നൽകാമെന്ന് ഉദ്യോഗസ്ഥർ. സഹപാഠി അദിത്യൻ ബാബുവിന്റെ ഷൂസ് വായ്പ വാങ്ങിയിട്ട ശേഷം നയൻതാര മൂർഖനെ പിടികൂടാൻ ഇറങ്ങി.

മൂർഖൻ ചുറ്റിപ്പറ്റി നിന്നതേയുള്ളൂ. ഒടുവിൽ ഒരുവിധത്തിൽ കൂട്ടിലാക്കി. കഴിഞ്ഞ ദിവസം ടൗണിൽനിന്നു പിടികൂടിയ അണലി, മൂർഖൻ എന്നിവയെയാണ് പരിശീലനത്തിന് ഉപയോഗിച്ചത്. 110 പേരോളം പരിശീലനം നടത്തിയതോടെ ചീറ്റലും വിരട്ടലുമായി നിന്ന മൂർഖൻമാരും ക്ഷീണിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വനംവകുപ്പ് ഓഫിസ് പരിസരത്തുനിന്നു പിടികൂടിയ എലികളെയാണ് പാമ്പുകൾക്കു ഭക്ഷണമായി വനംവകുപ്പ് നൽകിയത്.പരിശീലനം വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ പി.പി.പ്രമോദ് ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.എസ്.അരുൺ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർമാരായ കെ.ബി.സുഭാഷ്, മുഹമ്മദ് അൻവർ എന്നിവർ പ്രസംഗിച്ചു.

English Summary:

A snake catching training program in Kerala, India, led by CMS College and the Forest Department, turned into a spectacle as Professor Elvin Thomas fearlessly caught a live cobra. The program, aimed at equipping the public, police, and firefighters with snake handling skills, saw enthusiastic participation from students who also tried their hand at catching the reptiles.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT