വേമ്പനാട്ട് കായൽ കീഴടക്കാൻ ആദ്യ നാളെ ഇറങ്ങും
വൈക്കം ∙ നാളെ വേമ്പനാട്ട് കായൽ നീന്തിക്കടക്കാനൊരുങ്ങി ആറ് വയസ്സുകാരി ആദ്യ ഡി.നായർ. ആലപ്പുഴ ജില്ലയിലെ അമ്പലക്കടവ് വടക്കുംകരയിൽ നിന്നു കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 7കിലോമീറ്റർ ദൂരമാണ് ആദ്യ നീന്താൻ ഒരുങ്ങുന്നത്.കോതമംഗലം മാതിരപ്പിള്ളി പള്ളിപ്പടി ശാസ്‌ത മംഗലത്ത് ദിപുവിന്റെയും അഞ്ജനയുടെയും

വൈക്കം ∙ നാളെ വേമ്പനാട്ട് കായൽ നീന്തിക്കടക്കാനൊരുങ്ങി ആറ് വയസ്സുകാരി ആദ്യ ഡി.നായർ. ആലപ്പുഴ ജില്ലയിലെ അമ്പലക്കടവ് വടക്കുംകരയിൽ നിന്നു കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 7കിലോമീറ്റർ ദൂരമാണ് ആദ്യ നീന്താൻ ഒരുങ്ങുന്നത്. കോതമംഗലം മാതിരപ്പിള്ളി പള്ളിപ്പടി ശാസ്‌ത മംഗലത്ത് ദിപുവിന്റെയും അഞ്ജനയുടെയും മകൾ കറുകടം സെന്റ് മേരീസ് പബ്ലിക് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിനിയാണ് ആദ്യ. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കുകയാണു ലക്ഷ്യം.
ഇതുവരെയുള്ള റെക്കോർഡ് 4.5 കിലോമീറ്റർ ദൂരം വരെയാണ്. പരിശീലകനും വേൾഡ് റെക്കോർഡ് ജേതാവുമായ ബിജു തങ്കപ്പന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ ആദ്യ 6 മാസം കൊണ്ട് നീന്തലിൽ മികച്ച പ്രകടനം കാഴ്ച വച്ചതോടെയാണു കായൽ നീന്തി കടക്കുക എന്ന ദൗത്യം ഏറ്റെടുത്തത്. കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിൽ നീന്തി പരിശീലിച്ച അനുഭവ സമ്പത്ത് കൈമുതലാക്കിയാണു കായൽ നീന്തി കടക്കാൻ തയാറെടുക്കുന്നത്.
ആദ്യയ്ക്കു പിന്തുണയുമായി കോതമംഗലം ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബും, സെന്റ് മേരീസ് പബ്ലിക് സ്കൂളും ഒപ്പമുണ്ട്. കോതമംഗലം ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബിന്റെ നേതൃത്വത്തിൽ കായൽ നീന്തി കടക്കുന്ന 19 താമത്തെ ആളാണ്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ആദ്യ ഒന്നര മണിക്കൂർ കൊണ്ടു കായൽ നീന്തി കടക്കുമെന്ന് പ്രോഗ്രാം കോ ഓഡിനേറ്റർ ഷിഹാബ് കെ.സൈനു പറഞ്ഞു.