നാം വെറും വോട്ടർമാരായി മാറരുത്, യഥാർഥ പൗരന്മാരണം: മേധ പട്കർ
കോട്ടയം ∙ വോട്ടു ചെയ്തു പോകുന്ന വെറും വോട്ടർമാരാകാതെ യഥാർഥ പൗരന്മാരായി നാം മാറണമെന്നു പരിസ്ഥിതി– മനുഷ്യാവകാശ പ്രവർത്തകയും നർമദ ബചാവോ ആന്തോളൻ നേതാവുമായ മേധ പട്കർ. ടോക്സ് ഇന്ത്യയുടെ പ്രതിമാസ പ്രഭാഷണപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മേധ. വികസന പ്രവർത്തനങ്ങൾ വരുമ്പോൾ അത് എന്താണെന്നു മനസ്സിലാക്കണം.

കോട്ടയം ∙ വോട്ടു ചെയ്തു പോകുന്ന വെറും വോട്ടർമാരാകാതെ യഥാർഥ പൗരന്മാരായി നാം മാറണമെന്നു പരിസ്ഥിതി– മനുഷ്യാവകാശ പ്രവർത്തകയും നർമദ ബചാവോ ആന്തോളൻ നേതാവുമായ മേധ പട്കർ. ടോക്സ് ഇന്ത്യയുടെ പ്രതിമാസ പ്രഭാഷണപരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു മേധ. വികസന പ്രവർത്തനങ്ങൾ വരുമ്പോൾ അത് എന്താണെന്നു മനസ്സിലാക്കണം. വിവരാവകാശ നിയമം ഉൾപ്പെടെ ഇതിനായി ഉപയോഗിക്കണം. യഥാർഥ വികസന പ്രവർത്തനങ്ങളാണു നടപ്പാക്കുന്നതെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഓരോരുത്തർക്കുമുണ്ട്. അല്ലെങ്കിൽ ഭരണകൂടങ്ങൾ കൂടുതൽ കേന്ദ്രീകൃതമായി മാറും. യുവജനങ്ങൾ ഇതിനായി മുന്നോട്ടുവരണം. ടെക്നോളജി ഉപയോഗിച്ചു ഡേറ്റ കണ്ടെത്തണം.
ശരിയായ വിലയിരുത്തൽ നടത്താതെയാണു പല വികസന പ്രവർത്തനങ്ങളും. ബാധിക്കപ്പെടുന്നവരുടെ പ്രാതിനിധ്യം വികസന പദ്ധതി തയാറാക്കുമ്പോൾ ഉണ്ടാകണമെന്നും മേധ പറഞ്ഞു. വയനാട്ടിലെ ദുരന്തഭൂമിയിൽ സന്ദർശനം നടത്തിയിരുന്നു. വയനാട്ടിലെ തുരങ്കപ്പാതയാണ് ഇപ്പോൾ സംസാര വിഷയം. പശ്ചിമഘട്ട മലനിരകൾ അതീവ ദുർബല പ്രദേശമാണെന്ന മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് മറന്നുപോകരുത്. ഉത്തരാഖണ്ഡിലേതു പോലുള്ള ദുരന്തമാകും സംഭവിക്കുക. വയനാട്ടിൽ പുണ്യപുഴ എന്നു വിളിപ്പേരുള്ള പുഴയിലൂടെ എത്ര മനുഷ്യരുടെ മൃതദേഹമാണു ചാലിയാറിലേക്കു ഒഴുകിയെത്തിയത്. രാജ്യത്തെ 95 ശതമാനം തൊഴിലാളികളും സുരക്ഷിതരല്ല.
സാമൂഹിക– സാമ്പത്തിക സുരക്ഷിതത്വം അവർക്കില്ല. പല തൊഴിൽ നിയമങ്ങളും മാറ്റപ്പെട്ടു. പാർലമെന്റിൽ നൂറോളം അംഗങ്ങൾ സസ്പെൻഷനിലായ സമയത്താണു നിയമങ്ങൾ മാറ്റിയത്. ഒരു പാർട്ടിക്ക് തീരുമാനമെടുക്കാവുന്ന സാഹചര്യം ഉണ്ടായി. ക്രിമിനൽ നിയമങ്ങളിലെ മാറ്റവും ഇങ്ങനെ തന്നെയെന്നും മേധ പട്കർ പറഞ്ഞു. ഹിന്ദു എന്നു പറയുന്നവർ ഹിന്ദുത്വവാദികളല്ല. രാമഭക്തനായ മഹാത്മാഗാന്ധി എല്ലായിടത്തും ക്ഷേത്രങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടില്ല. ലക്ഷങ്ങൾ ചെലവഴിച്ചു പൂജകൾ ചെയ്തില്ല. മറ്റു മതങ്ങൾക്ക് എതിരായി പ്രവർത്തിക്കാൻ ഒരു മതവും ആവശ്യപ്പെടുന്നില്ല.
എന്നാൽ ഇന്നു രാജ്യത്ത് അക്രമങ്ങൾ വർധിക്കുന്നു. ഏതു പാർട്ടിയിൽ ആണെങ്കിലും ഇത്തരം അക്രമങ്ങൾക്ക് എതിരായി പ്രവർത്തിക്കണമെന്നും മേധ പറഞ്ഞു. സാമ ഡയറക്ടർ ഫാ. ഡോ. എം.പി.ജോർജ് ടോക്സ് ഇന്ത്യ ഗാനം ആലപിച്ചു. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ഇട്ടിച്ചെറിയ, ടോക്സ് ഇന്ത്യ സ്ഥാപകൻ ഫാ.ഏബ്രഹാം മുളമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. പബ്ലിക് ലൈബ്രറിക്കു മുന്നിലെ അക്ഷരശിൽപത്തിൽ പുഷ്പാർച്ചന നടത്തിയ മേധ പട്കർ ലൈബ്രറി അങ്കണത്തിൽ കമണ്ഡലു വൃക്ഷത്തൈ നട്ടു. പുഷ്പാർച്ചനയ്ക്കായി എത്തിയപ്പോൾ അക്ഷര ശിൽപത്തിന്റെ ശിൽപി കാനായി കുഞ്ഞിരാമനും ഒപ്പമുണ്ടായിരുന്നു.