പനച്ചിക്കാട് ∙ വിജയദശമി ദിനമായ ഇന്നലെ ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വാഗ്ദേവതയ്ക്കു മുന്നിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയത് ആയിരക്കണക്കിനു കുരുന്നുകൾ. പുലർച്ചെ 4 മുതൽ സരസ്വതീ മണ്ഡപത്തിലും മണ്ഡപത്തിനോടു ചേർന്നു പ്രത്യേകം തയാറാക്കിയ വിദ്യാമണ്ഡപത്തിലും വിദ്യാരംഭം നടന്നു. തന്ത്രി പെരിഞ്ഞേരിമന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനച്ചിക്കാട് ∙ വിജയദശമി ദിനമായ ഇന്നലെ ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ വാഗ്ദേവതയ്ക്കു മുന്നിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാനെത്തിയത് ആയിരക്കണക്കിനു കുരുന്നുകൾ. പുലർച്ചെ 4 മുതൽ സരസ്വതീ മണ്ഡപത്തിലും മണ്ഡപത്തിനോടു ചേർന്നു പ്രത്യേകം തയാറാക്കിയ വിദ്യാമണ്ഡപത്തിലും വിദ്യാരംഭം നടന്നു. തന്ത്രി പെരിഞ്ഞേരിമന വാസുദേവൻ നമ്പൂതിരിപ്പാട്  മുഖ്യകാർമികത്വം വഹിച്ചു. മേൽശാന്തി കെ.വി.നാരായണൻ നമ്പൂതിരി സഹകാർമികനായി. എഴുത്തിനിരുത്ത് 3.30നു സമാപിച്ചു.

വൈകിട്ട് പ്രത്യേക പൂജകളോടെ വിജയദശമിദിനച്ചടങ്ങുകൾക്ക് സമാപനമായി. വിദ്യാരംഭത്തിനായി സംസ്ഥാനത്തിന്റെ  വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെ രക്ഷിതാക്കൾ കുട്ടികളുമായി എത്തി. ഗുരുക്കന്മാർ കുട്ടികളെ എഴുത്തിനിരുത്തി. പുലർച്ചെതന്നെ ദർശനത്തിനും വിദ്യാരംഭത്തിനുമായി ഒട്ടേറെപ്പേർ എത്തി. സരസ്വതീസന്നിധിയിലെ ഗ്രന്ഥമണ്ഡപത്തിൽ താളിയോല ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും പൂജയ്ക്കു വച്ചിരുന്നത് ഇന്നലെ പുലർച്ചെ തിരിച്ചെടുത്തു. ആചാര്യന്മാർ തളികയിലെ ഉണക്കലരിയിൽ ‘ഹരിശ്രീ’ എഴുതിയതോടെ ചടങ്ങുകൾക്കു തുടക്കമായി.

ഒന്നെന്നു പഠിക്കാൻ ഒന്നിച്ചെഴുതണം!! ഒരുമിച്ചു പിറന്ന നാലു കുട്ടികൾ പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിച്ചപ്പോൾ. അതിരമ്പുഴ ശ്രീകണ്ഠമംഗലം ഉള്ളാട്ടുപറമ്പിൽ വീട്ടിൽ യു.ജി. സുരേഷിനും പ്രസന്നകുമാരിക്കും 15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് നാലു കുഞ്ഞുങ്ങൾ ഒരുമിച്ച് പിറന്നത്. ശങ്കറിന്റെ നാവിൽ പനച്ചിക്കാട് ദേവസ്വം അസിസ്റ്റന്റ് മാനേജർ കെ.വി.ശ്രീകുമാർ എഴുതിക്കുന്നു. സഹോദരങ്ങളായ ലക്ഷ്മി, കാർത്തിക്, കാശിനാഥ്, അച്ഛൻ സുരേഷ്, ബന്ധുവായ തങ്കമ്മ, പ്രസന്നകുമാരി എന്നിവർ സമീപം. ചിത്രം: റിജോ ജോസഫ് / മനോരമ
ADVERTISEMENT

സരസ്വതീനടയ്ക്കു സമീപം അരമതിലിൽ പൂഴി നിറച്ച് ഒരുക്കിയ മണൽത്തറയിലും ‘ഹരിശ്രീ’ എഴുതി അക്ഷരാർച്ചന നടത്തിയാണു ഭക്തർ മടങ്ങിയത്.  കലാമണ്ഡപത്തിൽ നൃത്തം, സംഗീതം, വയലിൻ, മൃദംഗം എന്നിവയുടെ വിദ്യാരംഭം നടന്നു. ഭക്തർക്കു സേവാഭാരതി പ്രവർത്തകർ വെള്ളവും മറ്റും നൽകി. മറ്റു സന്നദ്ധ സംഘടനകളും സേവന പ്രവർത്തനത്തിന് എത്തി. ദേവസ്വം മാനേജർ കരുനാട്ടില്ലം കെ.എൻ.നാരായണൻ നമ്പൂതിരി, ഊരാണ്മ യോഗം സെക്രട്ടറി കൈമുക്കില്ലം കെ.എൻ.നാരായണൻ നമ്പൂതിരി, ദേവസ്വം അസി.മാനേജർ  കെ.വി.ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.

English Summary:

On Vijayadashami, Dakshina Mookambika Temple witnessed a grand celebration of Vidyarambham, with thousands of children participating in the sacred writing ceremony. Devotees thronged the temple to seek blessings from Goddess Saraswati for a fruitful learning journey.