സർക്കാർ പരിപാടികളിൽനിന്ന് ഒഴിവാക്കുന്നു; ഉമ്മൻ ചാണ്ടിയുടെ ഓർമകളെ മായ്ച്ചുകളയാമെന്ന് സിപിഎം കരുതേണ്ട
പുതുപ്പള്ളി ∙ നിയോജക മണ്ഡലത്തിലെ സർക്കാർ പരിപാടികളിൽനിന്ന് ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ച് കറുത്തവസ്ത്രം ധരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ നിയമസഭയിലെത്തി.കൂരോപ്പട വില്ലേജ് ഓഫിസ് കെട്ടിട ഉദ്ഘാടനച്ചടങ്ങിൽനിന്ന് ചാണ്ടി ഉമ്മനെ മാറ്റിനിർത്തിയതാണ് ഒടുവിലത്തെ നടപടി.ചാണ്ടി ഉമ്മനെ ഉദ്ഘാടനത്തിനു ക്ഷണിക്കാതെ നോട്ടിസിൽ

പുതുപ്പള്ളി ∙ നിയോജക മണ്ഡലത്തിലെ സർക്കാർ പരിപാടികളിൽനിന്ന് ഒഴിവാക്കുന്നതിൽ പ്രതിഷേധിച്ച് കറുത്തവസ്ത്രം ധരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ നിയമസഭയിലെത്തി. കൂരോപ്പട വില്ലേജ് ഓഫിസ് കെട്ടിട ഉദ്ഘാടനച്ചടങ്ങിൽനിന്ന് ചാണ്ടി ഉമ്മനെ മാറ്റിനിർത്തിയതാണ് ഒടുവിലത്തെ നടപടി. ചാണ്ടി ഉമ്മനെ ഉദ്ഘാടനത്തിനു ക്ഷണിക്കാതെ നോട്ടിസിൽ പേരുവച്ചതിലും എംഎൽഎയെന്ന നിലയിൽ പരിപാടിയുടെ അധ്യക്ഷസ്ഥാനം നൽകാത്തതിലും പ്രതിഷേധിച്ച് വില്ലേജ് ഓഫിസിലേക്ക് യുഡിഎഫ് കഴിഞ്ഞ ദിവസം മാർച്ച് നടത്തിയിരുന്നു. ചാണ്ടി ഉമ്മൻ എംഎൽഎ ‘മനോരമ’യോടു സംസാരിക്കുന്നു.
ചോദ്യവേള
∙ഈ ഒഴിവാക്കൽ എന്നു മുതലാണ്?
എംഎൽഎയായി ഒരു മാസം കഴിയും മുൻപേ തുടങ്ങി. എൽഡിഎഫ് ഭരിക്കുന്ന പുതുപ്പള്ളി പഞ്ചായത്തിന്റെ മുന്നിലൂടെയുള്ള റോഡ് നന്നാക്കാൻ 40 ലക്ഷം രൂപ നൽകാമെന്നു പറഞ്ഞപ്പോഴും അവർ ബഹിഷ്കരിച്ചു.
∙ഏതൊക്കെ പരിപാടികളിൽനിന്നാണ് മാറ്റി നിർത്തിയത്?
കൃഷിമന്ത്രി പങ്കെടുത്ത വിത്തെറിയൽ ചടങ്ങിൽനിന്ന് മാറ്റി നിർത്തി. അസാപ്പിന്റെയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഉദ്ഘാടനത്തിൽ ആശംസാപ്രസംഗകനാക്കി. അതിനായി 2 മന്ത്രിമാരെയാണ് പങ്കെടുപ്പിച്ചത്. കൂരോപ്പട വില്ലേജ് ഓഫിസ് കെട്ടിട ഉദ്ഘാടത്തിനും ഇതുപോലെ രണ്ടു മന്ത്രിമാരെ എത്തിച്ച് അധ്യക്ഷ സ്ഥാനത്തുനിന്ന് എന്നെ മാറ്റാനായിരുന്നു ആലോചന.പുതുപ്പള്ളിയിലെ കമ്യൂണിറ്റി ഹാൾ ഉദ്ഘാനത്തിന് മന്ത്രി എം.ബി.രാജേഷ് പങ്കെടുത്ത ചടങ്ങിന്റെ കാര്യത്തിലും എന്റെ സമയം ചോദിക്കുകയോ എന്നോട് ആലോചിക്കുകയോ ചെയ്തില്ല. നോട്ടിസിൽ വെറുതേ പേരുവച്ചു. മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചിരുന്നു. അകലക്കുന്നം ആയുർവേദ ആശുപത്രി ഉദ്ഘാടനം സംബന്ധിച്ച ആലോചനയിൽ എന്റെ സമയം ചോദിക്കുന്നതിനെപ്പറ്റിപ്പോലും സംസാരം ഉണ്ടായില്ല. റവന്യുമന്ത്രിയെ കണ്ട് പരാതി അറിയിച്ചപ്പോഴാണ് കൂരോപ്പടയിലെ ഉദ്ഘാടനവിവരം അറിഞ്ഞത്. ഇന്നലെ കലക്ടറും വിളിച്ചു. ബോധപൂർവം ഒഴിവാക്കാനായി ഇങ്ങനെ വൈകിയ വേളയിൽ എന്നെ വിളിക്കുന്ന നടപടിക്കെതിരെ മന്ത്രിയുടെ ഓഫിസിൽ പറഞ്ഞിട്ടുണ്ട്.
∙ഉമ്മൻചാണ്ടിയുടെ ഓർമകൾ പോലും മണ്ഡലത്തിൽ വരരുതെന്ന അജൻഡ ഉണ്ടെന്ന ആരോപണം ഉണ്ടല്ലോ?
അതേ, അതാണ് കമ്യൂണിറ്റി ഹാൾ ഉദ്ഘാടനവേളയിലും നടന്നത്. എന്റെ പിതാവിനെക്കുറിച്ചുള്ള ഓർമകൾ പുതുപ്പള്ളിക്കാരുടെ മനസ്സിൽനിന്നു മാറ്റാൻ ആർക്കും കഴിയില്ല. അതു വ്യാമോഹമാണ്. സിപിഎം തരംതാണ രാഷ്ട്രീയം കളിക്കരുത്.