ഞീഴൂർ ∙ പശുക്കളിൽ ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതിനായി മികച്ച സെക്സ് സോർട്ടഡ് സെമെൻ എത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്നു മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ഞീഴൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പൂർത്തീകരിച്ച സോളർ പാനലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മോൻസ് ജോസഫ് എംഎൽഎ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞീഴൂർ ∙ പശുക്കളിൽ ഉൽപാദന ക്ഷമത വർധിപ്പിക്കുന്നതിനായി മികച്ച സെക്സ് സോർട്ടഡ് സെമെൻ  എത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്നു മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. ഞീഴൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിൽ പൂർത്തീകരിച്ച സോളർ പാനലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നുണ്ട്. ക്ഷീരകർഷകർക്ക് പശുവിനെ വാങ്ങുന്നതിനു പലിശ രഹിത ലോൺ പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജോസ് പുത്തൻ കാല, പി.വി സുനിൽ, ശ്രീകല ദിലീപ്, നയന ബിജു, ജോസൺ കൊട്ടുകാപ്പിള്ളി, നളിനി രാധാകൃഷ്ണൻ, പി.ആർ. സുഷമ, രാഹുൽ രാജ്, ഡി. അശോക് കുമാർ, ജോമോൻ മറ്റം, സോണി ഈറ്റക്കൽ, ജാക്വലിൻ ഡൊമിനിക്, വിജി വിശ്വനാഥ് എന്നിവർ പ്രസംഗിച്ചു. ക്ഷീര സംഘങ്ങൾക്കുള്ള ഊർജ സംരക്ഷണ പദ്ധതി പ്രകാരം ക്ഷീരസംഘങ്ങളിൽ മൂലധന ചെലവ് എന്ന പദ്ധതി പ്രകാരം 3,64,486 രൂപ ചെലവഴിച്ചാണ് അഞ്ച് കിലോ വാട്ട് ഓൺഗ്രിഡ് സോളർ പവർ പ്ലാന്റ് സ്ഥാപിച്ചത്.

ADVERTISEMENT

വകുപ്പിൽ നിന്നും 2,73,364 രൂപ സബ്സിഡിയായി നൽകി. തുടർച്ചയായ വൈദ്യുതി ലഭ്യത, വൈദ്യുതി ചാർജ് ഇനത്തിൽ ഉണ്ടാകുന്ന ചെലവ് കുറയ്ക്കൽ, സംഘത്തിന്റെ വരുമാനം വർധിപ്പിക്കൽ എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കിയത്. ഉൽപാദിപ്പിക്കുന്ന വൈദ്യുതി ബാറ്ററിയിൽ സംഭരിക്കുന്നതിനു പകരം തൽസമയം ഉപയോഗിക്കുകയും അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി വിതരണ വിതരണ ശൃംഖലയിലേക്കു നൽകുകയും ചെയ്യും. പ്രതിദിനം 115 മുതൽ 200 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും

English Summary:

In a bid to enhance milk production, the Kerala government is introducing high-quality sex-sorted semen for cows. Further support for dairy farmers includes an interest-free loan scheme for purchasing cows and efforts to include them in the employment guarantee scheme.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT