ഏറ്റുമാനൂർ∙ മഹാദേവ ക്ഷേത്രം വികസനവുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഏറ്റുമാനൂരിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.പഴയ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കി കൂടുതൽ വിപുലമായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറ്റുമാനൂർ∙ മഹാദേവ ക്ഷേത്രം വികസനവുമായി ബന്ധപ്പെട്ട മാസ്റ്റർ പ്ലാൻ തയാറാക്കുമെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ഏറ്റുമാനൂരിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന അവലോകനയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. പഴയ മാസ്റ്റർ പ്ലാൻ അടിസ്ഥാനമാക്കി കൂടുതൽ വിപുലമായ പദ്ധതികളോടെയാണു പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കുക. മാസ്റ്റർ പ്ലാനിന്റെ കരടുരേഖ ചർച്ച ചെയ്യാനായി ജനപ്രതിനിധികൾ, ദേവസ്വം, ക്ഷേത്ര ഉപദേശക സമിതി, ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചു വിപുലമായ യോഗം വിളിക്കും. 

ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പെരുമയും പ്രൗഢിയും കൂടുതൽ പ്രകടമാകുന്ന നിലയിലാകും മാസ്റ്റർ പ്ലാൻ നടപ്പാക്കുക. ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ പുതിയ ഗോപുരം നിർമിക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചു. നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ക്ഷേത്രത്തിലെ ഊട്ടുപുരയും കല്യാണ മണ്ഡപവും പുനരുദ്ധരിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. വർക് ഓർഡർ ആയി. ക്ഷേത്രത്തിലെ ശ്രീ കൈലാസ് ഓഡിറ്റോറിയം വിവാഹ ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കാവുന്ന രീതിയിൽ ശാസ്ത്രീയമായി നവീകരിക്കും.

ADVERTISEMENT

ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ വിശാലവും മനോഹരവുമായ ഒരു ഗോപുരം നിർമിക്കുന്നതിന് പ്രോപോസൽ തയാറാക്കി. ചുമർ ചിത്രങ്ങളുടെ പഴമ നിലനിർത്തി തന്നെ അവയുടെ സംരക്ഷണ പ്രവർത്തനത്തിനുള്ള നടപടികൾ നടന്നു വരികയാണ്. പതിനാറാം നൂറ്റാണ്ടിൽ രചിച്ച ചിത്രങ്ങൾ അതേപടി സംരക്ഷിക്കുന്നതിനായി 50 ലക്ഷം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഡിജിറ്റൈസേഷന്റെ ഭാഗമായി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ സ്ഥാപിച്ച ക്യു ആർ കോഡിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, സബ് കലക്ടർ ഡി.രഞ്ജിത്ത്, ദേവസ്വം അഡീഷനൽ സെക്രട്ടറി ടി.ആർ.ജയപാൽ, ദേവസ്വം ചീഫ് എൻജിനീയർ രഞ്ജിത്ത് കെ.ശേഖർ, ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ.ആർ.ശ്രീലത, നഗരസഭാംഗങ്ങളായ ഇ.എസ്.ബിജു, ഉഷ സുരേഷ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പ്രഫ. സി.എൻ.ശങ്കരൻ നായർ, ക്ഷേത്രോപദേശക സമിതിയംഗങ്ങൾ, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

English Summary:

In preparation for the upcoming Sabarimala pilgrimage season, Minister V.N. Vasavan announced the development of a new master plan for the historic Mahadeva Temple in Ettumanoor. The plan will build upon the existing one and incorporate feedback from stakeholders, including the Devaswom Board and local representatives.