പാലായ്ക്ക് ജില്ലാ സ്കൂൾ കായികകിരീടം; പൂഞ്ഞാർ എസ്എംവി സ്കൂൾ ജേതാക്കൾ
പാലാ ∙ ഇഞ്ചോടിഞ്ച് ഒപ്പം കുതിച്ച നിലവിലെ ചാംപ്യന്മാരായ ഈരാറ്റുപേട്ടയെ അവസാന നിമിഷം ത്രില്ലർ ഫിനിഷിലൂടെ മറികടന്ന് ജില്ലാ സ്കൂൾ കായികമേളയിൽ പാലാ ഉപജില്ലാ ചാംപ്യന്മാരായി. 22 വർഷത്തിനു ശേഷമാണു പാലാ ജില്ലാ കായികകിരീടം സ്വന്തമാക്കിയത്. കാഞ്ഞിരപ്പള്ളി ഉപജില്ല മൂന്നാംസ്ഥാനത്ത് എത്തി. ആദ്യ 5 ഉപജില്ലകൾ

പാലാ ∙ ഇഞ്ചോടിഞ്ച് ഒപ്പം കുതിച്ച നിലവിലെ ചാംപ്യന്മാരായ ഈരാറ്റുപേട്ടയെ അവസാന നിമിഷം ത്രില്ലർ ഫിനിഷിലൂടെ മറികടന്ന് ജില്ലാ സ്കൂൾ കായികമേളയിൽ പാലാ ഉപജില്ലാ ചാംപ്യന്മാരായി. 22 വർഷത്തിനു ശേഷമാണു പാലാ ജില്ലാ കായികകിരീടം സ്വന്തമാക്കിയത്. കാഞ്ഞിരപ്പള്ളി ഉപജില്ല മൂന്നാംസ്ഥാനത്ത് എത്തി.
ആദ്യ 5 ഉപജില്ലകൾ (ഉപജില്ല, പോയിന്റ് ക്രമത്തിൽ)
1. പാലാ 259
2. ഈരാറ്റുപേട്ട 253.5
3. കാഞ്ഞിരപ്പള്ളി 146
4. ചങ്ങനാശേരി 44
5. ഏറ്റുമാനൂർ 39
സെന്റ് തോമസിന്റെ ചിറകിൽ പാലായുടെ കുതിപ്പ്
പാലാ സെന്റ് തോമസ് എച്ച്എസ്എസിന്റെ ചിറകിലേറിയാണു പാലാ ഉപജില്ല കിരീടത്തിലേക്ക് കുതിച്ചത്. ശക്തമായ പിന്തുണ നൽകി പാലാ സെന്റ് മേരീസ് എച്ച്എസ്എസും. എസ്എച്ച്ജിഎച്ച്എസ് ഭരണങ്ങാനം, സെന്റ് മൈക്കിൾസ് എച്ച്എസ്എസ് പ്രവിത്താനം, ഇടമറ്റം കെടിജെഎം എച്ച്എസ്, പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്എസ്എസ്, ഭരണങ്ങാനം സെന്റ് മേരീസ് എച്ച്എസ്എസ്, കവീക്കുന്ന് സെന്റ് എഫ്രേംസ് യുപി, വിളക്കുമാടം സെന്റ് ജോസഫ് എച്ച്എസ്എസ് എന്നിവരും പാലായുടെ വിജയത്തിൽ പങ്കാളികളായി.
മികച്ച രണ്ടാമത്തെ സ്കൂളായി സെന്റ് തോമസ് തിരഞ്ഞെടുക്കപ്പെട്ടു. 3 വ്യക്തിഗത മീറ്റ് റെക്കോർഡുകളും സെന്റ് തോമസിലെ മിടുക്കർ സ്വന്തമാക്കി. 2 റിലേ മീറ്റ് റെക്കോർഡും പാലാ ഉപജില്ല സ്വന്തമാക്കിയതും സെന്റ് തോമസിന്റെ പിന്തുണയിലാണ്. കായികാധ്യാപകൻ ഡോ. ബോബൻ ടി. ഫ്രാൻസിസിന്റെയും മുഖ്യ പരിശീലകൻ ഡോ. തങ്കച്ചൻ മാത്യുവിന്റെയും നേതൃത്വത്തിലാണു സ്കൂളിന്റെ കുതിപ്പ്. പാലാ അൽഫോൻസ അത്‌ലറ്റിക് അക്കാദമിയാണു സെന്റ് തോമസിന്റെ കുതിപ്പിന്റെ എൻജിൻ.
മികവിന്റെ എസ്എംവി
2019 മുതൽ കൈവശം വയ്ക്കുന്ന, ജില്ലയിലെ മികച്ച സ്കൂൾ പട്ടം ഇളകാതെ കാത്ത് പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂൾ. കായിക കേരളത്തിന്റെ പിതാവായ കേണൽ ജി.വി.രാജയുടെ മാതൃവിദ്യാലയമാണ് ഇത്. 64 അംഗ സ്ക്വാഡാണു പൂഞ്ഞാറിൽനിന്നു ജില്ലാ കായികമേളയ്ക്ക് എത്തിയത്. സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജിവി രാജാ സ്പോർട്സ് അക്കാദമിയുടെ പിന്തുണയാണു കായികക്കുതിപ്പിനു പിന്നിൽ. കായികാധ്യാപകൻ ജോസിറ്റ് ജോൺ വെട്ടം, അക്കാദമി പരിശീലകൻ രാജാസ് തോമസ് എന്നിവരാണ് എസ്എംവിയുടെ കായികക്കുതിപ്പിന് ഊർജമേകിയത്.
അപ്പീൽ നൽകി ഈരാറ്റുപേട്ട ഉപജില്ല
പാലാ ∙ ജില്ലാ സ്കൂൾ കായിക മേളയിൽ ജൂനിയർ ആൺകുട്ടികളുടെ 4X400 മീറ്റർ റിലേ ഫലത്തിന് എതിരെ അപ്പീൽ നൽകി ഈരാറ്റുപേട്ട ഉപജില്ല. ഒന്നാം സ്ഥാനം നേടിയ പാലാ ഉപജില്ലയിലെ ഒരു വിദ്യാർഥിക്ക് റിലേ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈരാറ്റുപേട്ട ഉപജില്ല സെക്രട്ടറി അലൻ മാത്യു, ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സുബിൻ പോളിന് പരാതി നൽകിയത്. മത്സരത്തിൽ പാലാ ഉപജില്ല ഒന്നാം സ്ഥാനവും ഈരാറ്റുപേട്ട ഉപജില്ല രണ്ടാം സ്ഥാനവും നേടിയിരുന്നു.