വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ജിഎച്ച്എസ് സ്കൂൾ വജ്രജൂബിലി ആഘോഷം തുടങ്ങി
വൈക്കം ∙ വിദ്യയുടെ ദേവതയായ സരസ്വതീദേവിയുടെ അറിവിന്റെ വെളിച്ചം ഓരോ വിദ്യാർഥികളിലും നിറയണമെന്നും ആ വെളിച്ചം സമൂഹത്തിൽ വേദന അനുഭവിക്കുന്നവരുടെ നൊമ്പരം അകറ്റാനുള്ള ദീപമായി മാറ്റിയെടുക്കാൻ ഓരോ വിദ്യാർഥികൾക്കും കഴിയണമെന്നും മാണ്ഡ്യ രൂപത ബിഷപ്പും സെന്റ് തെരേസാസ് സ്കൂളിലെ പൂർവ വിദ്യാർഥിയുമായ മാർ

വൈക്കം ∙ വിദ്യയുടെ ദേവതയായ സരസ്വതീദേവിയുടെ അറിവിന്റെ വെളിച്ചം ഓരോ വിദ്യാർഥികളിലും നിറയണമെന്നും ആ വെളിച്ചം സമൂഹത്തിൽ വേദന അനുഭവിക്കുന്നവരുടെ നൊമ്പരം അകറ്റാനുള്ള ദീപമായി മാറ്റിയെടുക്കാൻ ഓരോ വിദ്യാർഥികൾക്കും കഴിയണമെന്നും മാണ്ഡ്യ രൂപത ബിഷപ്പും സെന്റ് തെരേസാസ് സ്കൂളിലെ പൂർവ വിദ്യാർഥിയുമായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് പറഞ്ഞു.
വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ജിഎച്ച്എസ് സ്കൂളിന്റെ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 75 വർഷം മുൻപ് സ്ഥാപിതമായ സ്കൂളിന്റെ വജ്രജൂബിലി 75 ദിവസം നീളുന്ന പരിപാടികളോടെയാണ് നടത്തുന്നത്. 2025 ജനുവരി 8ന് സമാപിക്കും.
സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ഡോ.ബർക്കുമാൻസ് കൊടയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിൽവി തോമസ്, ഹെഡ്മിസ്ട്രസ് മിനി അഗസ്റ്റിൻ, നഗരസഭ ഉപാധ്യക്ഷൻ പി.ടി.സുഭാഷ്, മോനിച്ചൻ പെരുഞ്ചേരി, വാർഡ് കൗൺസിലർ ആർ.സന്തോഷ്, അധ്യാപക പ്രതിനിധി ടി.വി.ജോൺ, സെന്റ് ജോസഫ് പള്ളി ട്രസ്റ്റി മാത്യു കോടാലിച്ചിറ, പിടിഎ പ്രസിഡന്റ് എൻ.സി.തോമസ്, സ്കൂൾ ലീഡർ സഹല ഫാത്തിമ, ജൂബിലി കൺവീനർ മാത്യു കൂടല്ലിൽ എന്നിവർ പ്രസംഗിച്ചു.