ജലഗതാഗതം: യാത്രാബോട്ട് വീണ്ടും കുടുങ്ങി; പൊക്കുപാലത്തിന്റെ കാര്യം പോക്കാ
കോട്ടയം ∙ കാരാപ്പുഴ നാടങ്കരി പൊക്കുപാലത്തിൽ യാത്രാ ബോട്ട് കുടുങ്ങി. ആലപ്പുഴയിൽ നിന്നു കോട്ടയത്തേക്കു നിറയെ യാത്രക്കാരുമായി എത്തിയ ജലഗതാഗത വകുപ്പിന്റെ ബോട്ടാണു താൽക്കാലിക പൊക്കുപാലം ഉയർത്താൻ സാധിക്കാതെ വന്നതോടെ കുടുങ്ങിയത്.ഇന്നലെ ഉച്ചയ്ക്കു 12നായിരുന്നു സംഭവം. വൈദ്യുതീകരിക്കാത്ത പൊക്കുപാലം ഉയർത്താൻ

കോട്ടയം ∙ കാരാപ്പുഴ നാടങ്കരി പൊക്കുപാലത്തിൽ യാത്രാ ബോട്ട് കുടുങ്ങി. ആലപ്പുഴയിൽ നിന്നു കോട്ടയത്തേക്കു നിറയെ യാത്രക്കാരുമായി എത്തിയ ജലഗതാഗത വകുപ്പിന്റെ ബോട്ടാണു താൽക്കാലിക പൊക്കുപാലം ഉയർത്താൻ സാധിക്കാതെ വന്നതോടെ കുടുങ്ങിയത്.ഇന്നലെ ഉച്ചയ്ക്കു 12നായിരുന്നു സംഭവം. വൈദ്യുതീകരിക്കാത്ത പൊക്കുപാലം ഉയർത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഒരു മണിക്കൂറോളം കാത്തുകിടന്ന ബോട്ട് പിന്നീട് ഒരു കിലോമീറ്ററോളം പിന്നിലേക്കു സഞ്ചരിച്ച് കാരാപ്പുഴ കടവിൽ എത്തിക്കുകയായിരുന്നു. ഇവിടെ യാത്രക്കാരെ ഇറക്കി ബസ് കയറ്റിവിട്ടു.കോട്ടയം– ആലപ്പുഴ റൂട്ടിൽ കോടിമത, കാരാപ്പുഴ, പാറേച്ചാൽ, കാഞ്ഞിരം, വെട്ടിക്കാട് എന്നിവിടങ്ങളിലാണു പൊക്കുപാലങ്ങൾ ഉള്ളത്.കോടിമതയ്ക്കു ശേഷമുള്ള ചുങ്കത്ത് മുപ്പത് പാലം വൈദ്യുതിയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്. ഈ പാലങ്ങൾ പലപ്പോഴും ഉയർത്താൻ സാധിക്കാതെ വരുന്നതു ബോട്ട് യാത്രക്കാർക്കു ബുദ്ധിമുട്ടാകുന്നതായി പരാതിയുണ്ട്.