ശാസ്ത്രാവബോധം വളർത്താൻ സ്ഥാപനങ്ങൾക്ക് കഴിയണം: മുഖ്യമന്ത്രി
വെള്ളൂർ (പാമ്പാടി) ∙ ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം ശാസ്ത്രാവബോധം വളർത്താനും സ്ഥാപനങ്ങൾക്കു സാധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിന്റെ ഒന്നാംഘട്ട അടിസ്ഥാനസൗകര്യ

വെള്ളൂർ (പാമ്പാടി) ∙ ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം ശാസ്ത്രാവബോധം വളർത്താനും സ്ഥാപനങ്ങൾക്കു സാധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ശ്രീനിവാസ രാമാനുജൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബേസിക് സയൻസിന്റെ ഒന്നാംഘട്ട അടിസ്ഥാനസൗകര്യ വികസനങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിച്ചു. കെ.ഫ്രാൻസിസ് ജോർജ് എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു, കലക്ടർ ജോൺ വി.സാമുവൽ, കെഎസ്‌സിഎസ്ടിഇ മെംബർ സെക്രട്ടറി പ്രഫ. എ.സാബു, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം, പാമ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് കെ.പി.സുധീർ, കാപ്കോസ് പ്രസിഡന്റ് കെ.എം.രാധാകൃഷ്ണൻ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രഫ. സി.എച്ച്.സുരേഷ്, ഗ്രാമപ്പഞ്ചായത്തംഗം സെബാസ്റ്റ്യൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.