പൗരാണികതയും പ്രൗഢിയും വിളിച്ചോതുന്ന ചങ്ങനാശേരി അതിരൂപതാഭവനം
വാക്ചാതുര്യംകൊണ്ടും പ്രവർത്തനങ്ങൾക്കൊണ്ടും പുഞ്ചിരികൊണ്ടും യുവജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന വേറിട്ടൊരു മെത്രാനാണ് അഭിവന്ദ്യ തോമസ് തറയിൽ പിതാവ്.പിതാവിന്റെ അർഥവത്തായ, മാതൃകാപരമായ നല്ല സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴി കൂടുതലായി ഫോർവേഡ് ചെയ്യുന്നതും യുവജനങ്ങളാണ്. കായിക മത്സരങ്ങളിലും പ്രത്യേകിച്ച് ബാസ്‌കറ്റ്

ഫ്രഞ്ച് വാസ്തുവിദ്യയിൽ നിർമിച്ച അതിരൂപതാഭവനം പൗരാണികതയും അതിരൂപതയുടെ പ്രൗഢിയും വിളിച്ചോതുന്നതാണ്. 1887 മെയ് 20നു കോട്ടയം വികാരിയാത്ത് എന്ന നിലയിലാണ് ഇന്നത്തെ ചങ്ങനാശേരി അതിരൂപതയുടെ ആരംഭം. ഫ്രാൻസുകാരനായ ഈശോസഭാംഗം (ജെസ്യൂട്ട്) ഡോ. ചാൾസ് ലവീഞ്ഞാണ് വികാരി അപ്പോസ്തലിക്ക ആയി നിയമിതനായത്.
അദ്ദേഹം തന്റെ ആസ്ഥാനം പണിയുന്നതിന് കോട്ടയത്തും കുറവിലങ്ങാട്ടും മറ്റിടങ്ങളിലും സ്ഥലം അന്വേഷിച്ചു. എന്നാൽ യോജ്യമായതും മനസ്സിനണങ്ങിയതുമായ സ്ഥലം ലഭിച്ചില്ല. പ്രധാനപ്പെട്ട കത്തോലിക്കാ കേന്ദ്രത്തിലാകണം ആസ്ഥാനമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ ചങ്ങനാശേരി പള്ളി വികാരി ഫാ. സിറിയക് കണ്ടങ്കരി ലവീഞ്ഞിന്റെ അൻപതാം ജന്മദിനാഘോഷം ചങ്ങനാശേരിയിൽ ക്രമീകരിച്ചു. ഇതിനായി എത്തിയ ലവീഞ്ഞിനു ചങ്ങനാശേരി പള്ളിയും കത്തോലിക്കാ സാന്നിധ്യവും ഇഷ്ടപ്പെട്ടു.
തുടർന്ന് ഫാ. കണ്ടങ്കരി പള്ളിയിൽ നിന്ന് അധികം അകലെയല്ലാത്ത ഇരുമ്പനക്കുന്ന് എന്ന സ്ഥലം കാട്ടിക്കൊടുത്തു. ഇവിടം ഇഷ്ടപ്പെട്ട ലവീഞ്ഞ് ആസ്ഥാനം നിർമിക്കുകയും ചെയ്തു. ഇന്ന് ചങ്ങനാശേരി വാഴൂർ റോഡിൽ കുന്നിൻ മുകളിൽ തലയെടുപ്പോടെ നിലകൊള്ളുന്ന അതിരൂപതാ ആസ്ഥാനമാണിത്. ആദ്യ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത് മാർ തോമസ് കുര്യാളശേരിയാണ്. പഴയ അരമന ചാപ്പലും ഊട്ടുമുറിയും അടങ്ങുന്ന ഭാഗം മാർ ആന്റണി പടിയറയും തുടർന്നുള്ള ഭാഗം മാർ ജോസഫ് പൗവത്തിലും പൂർത്തിയാക്കി.