ആർച്ച്ബിഷപ് മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം; ചങ്ങനാശേരിക്ക് ധന്യനിമിഷം
ചങ്ങനാശേരി ∙ തിങ്ങി നിറഞ്ഞ വിശ്വാസിസാഗരത്തെ സാക്ഷിയാക്കി ആർച്ച്ബിഷപ് മാർ തോമസ് തറയിലിന്റെ സ്ഥാനാരോഹണം. വിവിധ ജില്ലകളിൽ നിന്നായി പതിനായിരക്കണക്കിനു വിശ്വാസികളാണ് ഇന്നലെ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയത്. മെത്രാപ്പൊലീത്തൻ പള്ളിയിൽ ഒരുക്കിയ കൂറ്റൻ പന്തൽ ഇന്നലെ രാവിലെ എട്ടോടെ തന്നെ നിറഞ്ഞുകവിഞ്ഞിരുന്നു. രാഷ്ട്രീയ, സാംസ്കാരിക, മത, സാമൂഹിക മേഖലകളിലെ പ്രമുഖർ നിറസാന്നിധ്യമായി. കൂറ്റൻ പന്തലിൽ തീർത്ത താൽക്കാലിക ദേവാലയത്തിൽ നടന്ന ശുശ്രൂഷകളിൽ വിശ്വാസികളും മെത്രാൻമാരും വൈദികരും സന്യാസിനികളും അൽമായരും കർമങ്ങളിൽ പ്രാർഥനാപൂർവം പങ്കെടുത്തു.

മാർ തോമസ് തറയിലിന്റെ മാതാവ് മറിയമ്മ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും നിയുക്ത കർദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാടിന്റെ കുടുംബാംഗങ്ങൾക്കും പ്രത്യേക ഇരിപ്പിടം ക്രമീകരിച്ചിരുന്നു. സ്ഥാനാരോഹണവും തുടർന്നുള്ള സമ്മേളനവും ആറ് മണിക്കൂറുകൾ പിന്നിട്ടിട്ടും ഇരിപ്പിടങ്ങൾ ഒഴിയാതെ ജനം നിറഞ്ഞു. ചടങ്ങുകൾക്കു ശേഷം ആർച്ച്ബിഷപ് മാർ തോമസ് തറയിലിന് ആശംസകൾ അറിയിക്കാനും അതിരൂപതയെ നയിച്ച ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിനു നന്ദി അർപ്പിക്കാനും വലിയ തിരക്കായിരുന്നു. ചടങ്ങുകൾക്ക് അവസാനമായി സ്നേഹവിരുന്നും നടത്തി. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരു മാസത്തിലേറെയായി നടത്തിയ പ്രവർത്തനങ്ങളാണു ചടങ്ങിനുവേണ്ടി നടത്തിയത്. 1001 വൊളന്റിയർമാരുടെ സേവനവും ഉണ്ടായിരുന്നു.
വികാരി ജനറൽമാരായ മോൺ. വർഗീസ് താനമാവുങ്കൽ, മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, ഫാ. ഡോ. ജയിംസ് പാലയ്ക്കൽ, ചാൻസലർ ഫാ. ഐസക് ആലഞ്ചേരി, കോഓർഡിനേറ്റർമാരായ ഫാ. ഡോ. തോമസ് കറുകക്കളം, ഫാ. സെബാസ്റ്റ്യൻ ചാമക്കാല, കത്തീഡ്രൽ വികാരി ഫാ. ഡോ. ജോസ് കൊച്ചുപറമ്പിൽ, പ്രൊക്കുറേറ്റർ ഫാ. ചെറിയാൻ കാരികൊമ്പിൽ, ഫാ. ജയിംസ് കൊക്കാവയൽ, ഫാ. ജോർജ് മാന്തുരുത്തി, ഫാ. ടെജി പുതുവീട്ടിൽക്കളം, ഫാ. ജോസഫ് പുതുവീട്ടിൽ, ഫാ. മാത്യു മാറാട്ടുകളം, ഫാ. ജോർജ് വല്ലയിൽ, ഫാ. തോമസ് താന്നിയത്ത്, ഫാ. മനോജ് കറുകയിൽ, ഫാ. ലിബിൻ തുണ്ടുകളം, ഫാ. ജെറിൻ കാവനാട്ട്, ഫാ. ആന്റണി അറയ്ക്കത്തറ, ജോമി കാവാലം, ജോജി ചിറയിൽ, സൈബി അക്കര, പ്രഫ. റൂബിൾ രാജ്, ബിനോ പാറക്കടവിൽ, ലാലിച്ചൻ മുക്കാടൻ, ജോബി തൂമ്പുങ്കൽ, ജേക്കബ് ജോബ്, ബിനു ഡൊമിനിക്ക്, ബാബു കളീക്കൽ, എ.ജെ.ജോസഫ് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.
എൻഎസ്എസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം ഹരികുമാർ കോയിക്കൽ, എസ്എൻഡിപി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, ചങ്ങനാശേരി ജമാഅത്ത് പ്രസിഡന്റ് പി.എസ്.മുഹമ്മദ് ബഷീർ, എംപിമാരായ കെ.സി.വേണുഗോപാൽ, ആന്റോ ആന്റണി, ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, ജോസ് കെ.മാണി, ഗവ. ചീഫ് വിപ് എൻ.ജയരാജ്, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ, സണ്ണി ജോസഫ്, പി.പി.ചിത്തരഞ്ജൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, മാണി സി.കാപ്പൻ എന്നിവരും തോമസ് ചാഴികാടൻ, കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കൻ, വി.ജെ.ലാലി, സണ്ണി തോമസ്, ബീനാ ജോബി തുടങ്ങിയവരും പങ്കെടുത്തു.
ജർമനിയിൽ നിന്നും സമ്മാനവുമായി ആർച്ച്ബിഷപ്
ചങ്ങനാശേരി∙ അതിരൂപതയുടെ പുതിയ അധ്യക്‌ഷനുള്ള സമ്മാനവും കരുതിയാണ് ജർമനിയിൽ നിന്നും ബാംബെർഗ് ആർച്ച്ബിഷപ് ഡോ. ഹെർവിഗ് ഗൊസ്സൽ എത്തിയത്. ആശംസാ പ്രസംഗത്തിനിടയിലാണ് പോക്കറ്റിനുള്ളിൽ കരുതിയ സമ്മാനം മാർ തോമസ് തറയിലിനു കൈമാറിയത്. അത് എന്താണെന്ന് വെളിപ്പെടുത്തിയില്ല. ആർച്ച് ബിഷപ്പുമായുള്ള സൗഹൃദവും അദ്ദേഹം പ്രസംഗത്തിൽ പങ്കിട്ടു. സ്ഥാനാരോഹണ ചടങ്ങിന് ഏറ്റവും ദൂരെ നിന്നെത്തിയത് ഹെർവിഗ് ഗൊസ്സലാണെന്നും അദ്ദേഹത്തിനു നന്ദി അർപ്പിക്കുന്നതായും മാർ തോമസ് തറയിൽ പറഞ്ഞു.