മുണ്ടക്കയം ബൈപാസ് റോഡിൽ അപകടങ്ങൾ; വേഗം നിയന്ത്രിക്കാൻ നടപടി വേണം
മുണ്ടക്കയം ∙ ബൈപാസ് റോഡിൽ അപകടങ്ങൾ പതിവായതോടെ സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്ന ആവശ്യം ശക്തം. ബൈപാസ് നിർമാണം പൂർത്തീകരിച്ച് തുറന്ന നാൾ മുതൽ തുടങ്ങിയതാണ് അപകടങ്ങൾ. കഴിഞ്ഞ ദിവസം നിർത്തിയിട്ടിരുന്ന കാറിൽ അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചു. നിർത്തിയിട്ടിരുന്ന കാർ പൂർണമായും തകർന്നു.അകത്ത് ആരും

മുണ്ടക്കയം ∙ ബൈപാസ് റോഡിൽ അപകടങ്ങൾ പതിവായതോടെ സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്ന ആവശ്യം ശക്തം. ബൈപാസ് നിർമാണം പൂർത്തീകരിച്ച് തുറന്ന നാൾ മുതൽ തുടങ്ങിയതാണ് അപകടങ്ങൾ. കഴിഞ്ഞ ദിവസം നിർത്തിയിട്ടിരുന്ന കാറിൽ അമിത വേഗത്തിൽ എത്തിയ കാർ ഇടിച്ചു. നിർത്തിയിട്ടിരുന്ന കാർ പൂർണമായും തകർന്നു. അകത്ത് ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം വഴിമാറി. അമിത വേഗത്തിൽ എത്തിയ ആഡംബര കാർ ഇടിച്ചു തകർന്നതും, മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചതും ഉൾപ്പെടെ അപകടങ്ങളുടെ നീണ്ട പട്ടികയാണ് ഇവിടെയുള്ളത്. ആളപായമില്ല എന്നതാണ് ആശ്വാസം.
കോസ്‌വേ മുതൽ പൈങ്ങണ വരെ നീളുന്ന ബൈപാസ് റോഡിൽ വാഹനങ്ങളുടെ തിരക്ക് വളരെ കുറവാണ്. അതുകൊണ്ടു തന്നെ നിരപ്പായ ഭാഗത്ത് അമിത വേഗത്തിൽ വാഹനങ്ങൾ എത്താൻ കാരണം. ബൈക്ക് അഭ്യാസങ്ങളും ഇവിടെ നടക്കാറുണ്ട്. ആധുനിക രീതിയിൽ ബൈപാസ് നിർമിച്ചു എങ്കിലും വേഗം നിയന്ത്രിക്കാൻ സംവിധാനങ്ങൾ സ്ഥാപിച്ചിട്ടില്ല. വേഗം കൃത്യമായി നിജപ്പെടുത്തി ബോർഡ് സ്ഥാപിക്കണം എന്ന ആവശ്യത്തിനും കാലങ്ങളുടെ പഴക്കമുണ്ട്. ബൈപാസ് റോഡിലെ വെള്ളക്കെട്ടുകൾ അപകട കാരണമായിരുന്നു. ഇത് പരിഹരിക്കാൻ നടപടിയായി. വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാൻ വ്യക്തമായ പദ്ധതി വേണമെന്നാണ് ആവശ്യം.