ഉമ്മൻ ചാണ്ടിയെപ്പോലെ നന്മ ചെയ്യണം: നിയുക്ത കർദിനാൾ മോൺ. കൂവക്കാട്
പുതുപ്പള്ളി ∙ പരസ്നേഹത്തിന്റെ ആൾരൂപമായ ഉമ്മൻ ചാണ്ടിയെപ്പോലെ സമൂഹത്തിനു നന്മ ചെയ്യുന്നവരാകാൻ സാധിക്കണമെന്നു നിയുക്ത കർദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 81–ാം ജന്മദിനം സാന്ത്വനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ‘സാന്ത്വനം’ ഉദ്ഘാടനം

പുതുപ്പള്ളി ∙ പരസ്നേഹത്തിന്റെ ആൾരൂപമായ ഉമ്മൻ ചാണ്ടിയെപ്പോലെ സമൂഹത്തിനു നന്മ ചെയ്യുന്നവരാകാൻ സാധിക്കണമെന്നു നിയുക്ത കർദിനാൾ മോൺ. ജോർജ് ജേക്കബ് കൂവക്കാട്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 81–ാം ജന്മദിനം സാന്ത്വനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നടന്ന അനുസ്മരണ സമ്മേളനം ‘സാന്ത്വനം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതത്തെ സ്നേഹിക്കുന്ന വ്യക്തികളായി വളരാൻ കുട്ടികൾക്കു സാധിക്കണം. കേരളത്തിനും ഭാരതത്തിനും അഭിമാനകരമായ രീതിയിൽ നല്ല വ്യക്തികളായി കുട്ടികൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
പുതുപ്പള്ളി മണ്ഡലത്തിലെ 10 സ്കൂൾ വിദ്യാർഥികൾക്കും 50 നഴ്സിങ് വിദ്യാർഥികൾക്കും സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. ബിഷപ് ഡോ. ഉമ്മൻ ജോർജ്, തിരുനക്കര ഇമാം താഹ മൗലവി, സ്വാമി വിശാലാനന്ദ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, കെ.ഫ്രാൻസിസ് ജോർജ് എംപി, പ്രഫ. പി.ജെ.കുര്യൻ, ജോസഫ് വാഴയ്ക്കൻ, ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, കുഞ്ഞ് ഇല്ലംപള്ളി, സുധാ കുര്യൻ, ഡോ. ബോബി നൈനാൻ, ജോഷി ഫിലിപ്പ്, കുഞ്ഞ് പുതുശേരി, കെ.കെ.രാജു, കെ.ബി.ഗിരീശൻ എന്നിവർ പ്രസംഗിച്ചു.
രാവിലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന കുർബാനയ്ക്കും ധൂപപ്രാർഥനയ്ക്കും ഡോ. ഗീവർഗീസ് മാർ യൂലിയോസ് മുഖ്യകാർമികത്വം വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ അഗതിമന്ദിരങ്ങളിൽ അന്നദാനം നടത്തി. 200ൽ അധികം വൃക്കരോഗികൾക്കു സൗജന്യ ഡയാലിസിസ് കിറ്റുകൾ യൂത്ത് കോൺഗ്രസ് വിതരണം ചെയ്തു. കെ.കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ‘വിശപ്പുരഹിത പുതുപ്പള്ളി’ എന്ന പേരിൽ ദിവസവും പൊതിച്ചോർ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.