മാലിന്യം തള്ളുന്നവരേ... മലിനമാണ്, നിങ്ങളുടെ മനസ്സും
കടുത്തുരുത്തി ∙ റോഡരികിൽ മാലിന്യം തള്ളലിനെതിരെ പദ്ധതികൾ ഇഷ്ടം പോലെ; പക്ഷേ മാലിന്യം തള്ളലിനു കുറവില്ല. നവകേരളം കർമ പദ്ധതിയിൽ ഹരിത കേരള മിഷൻ, ശുചിത്വമിഷൻ, തദ്ദേശഭരണസ്ഥാപനങ്ങൾ എന്നിവ ചേർന്ന് ‘വൃത്തിയുള്ള നവകേരളം 2025 വലിച്ചെറിയൽ മുക്ത കേരളം’ എന്ന ക്യാംപെയ്നിന്റെ ഭാഗമായി കടുത്തുരുത്തി, ഞീഴൂർ, മാഞ്ഞൂർ

കടുത്തുരുത്തി ∙ റോഡരികിൽ മാലിന്യം തള്ളലിനെതിരെ പദ്ധതികൾ ഇഷ്ടം പോലെ; പക്ഷേ മാലിന്യം തള്ളലിനു കുറവില്ല. നവകേരളം കർമ പദ്ധതിയിൽ ഹരിത കേരള മിഷൻ, ശുചിത്വമിഷൻ, തദ്ദേശഭരണസ്ഥാപനങ്ങൾ എന്നിവ ചേർന്ന് ‘വൃത്തിയുള്ള നവകേരളം 2025 വലിച്ചെറിയൽ മുക്ത കേരളം’ എന്ന ക്യാംപെയ്നിന്റെ ഭാഗമായി കടുത്തുരുത്തി, ഞീഴൂർ, മാഞ്ഞൂർ പഞ്ചായത്തുകളിലെ പല വാർഡുകളിലും ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കിയിരുന്നു. പക്ഷേ, റോഡുകളിൽ പല ഭാഗത്തും ഇപ്പോഴും മാലിന്യം കുന്നുകൂടിക്കിടക്കുകയാണ്. കോട്ടയം – എറണാകുളം റോഡിലെ മാന്നാർ സിലോൺ കവല മുതൽ മാലിന്യം നീക്കി റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കും, വിവിധ ചെടികൾ വച്ച് മനോഹരമാക്കും എന്നൊക്കെ പഞ്ചായത്ത് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ല.
മാലിന്യം നീക്കിയിടത്ത് വീണ്ടും തള്ളി
കോട്ടയം – എറണാകുളം റോഡിൽ ആറാം മൈലിനു സമീപം റോഡരികിൽ മാലിന്യം തള്ളൽ പതിവായിരുന്നു. പഞ്ചായത്തംഗം ടോമി കാറുകുളത്തിന്റെ നേതൃത്വത്തിൽ ഇവിടെ നിന്നു മാലിന്യം നീക്കിയിരുന്നു. എന്നാൽ ഈ ഭാഗത്ത് വീണ്ടും മാലിന്യം തള്ളുകയാണ്. വാഹനങ്ങളിൽ പോകുന്നവരും മറ്റും ഇവിടെ മാലിന്യം പ്ലാസ്റ്റിക് കൂടുകളിലാക്കി ഉപേക്ഷിക്കുകയാണ്. വീടുകളിലെ മാലിന്യങ്ങളും മറ്റും തെരുവുനായ്ക്കൾ റോഡുകളിലൂടെ വലിച്ചിഴയ്ക്കുന്നത് പതിവാണ്.
ഞീഴൂർ റോഡിലും മാലിന്യം തള്ളൽ
കടുത്തുരുത്തി – ഞീഴൂർ റോഡിൽ പൂവക്കോട് ഭാഗത്ത് റോഡിലും തോടിലും മാലിന്യം തള്ളൽ പതിവായി. അടച്ചു പൂട്ടിയ പിഎൽസി ഫാക്ടറിക്കു സമീപം ചാക്കിലും കൂടുകളിലും മാലിന്യം തള്ളുകയാണ്. ഡയപ്പറുകളും സാനിറ്ററി പാഡുകളും തോട്ടിലേക്കു വലിച്ചെറിയുന്നതും പതിവായി. ഈ ഭാഗത്ത് രാത്രി വെളിച്ചമില്ലാത്തത് സാമൂഹികവിരുദ്ധർക്ക് സഹായമായി മാറി.
നിയമം അറിയാം, പാലിക്കാം
മാലിന്യം വലിച്ചെറിയുന്നതും കത്തിക്കുന്നതും കുഴിച്ചുമൂടുന്നതും കടകളുടെയും സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാതിരിക്കുന്നതും ‘സ്പോട് ഫൈൻ’ ചുമത്താവുന്ന കുറ്റകൃത്യങ്ങളാണ്. തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി കണ്ട് ബോധ്യപ്പെട്ടാൽ നോട്ടിസ് നൽകാതെ തന്നെ നടപടി സ്വീകരിക്കാം. നടപടിക്കു വിധേയനാകുന്ന വ്യക്തി 15 ദിവസത്തിനകം പിഴത്തുക അടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക് പോകും.