ഉള്ളിൽ ഗർത്തവുമായി അമയന്നൂർ വാലുങ്കൽ പാലം; നന്നാക്കാൻ നടപടിയില്ല
അമയന്നൂർ ∙ താന്നിക്കപ്പടി– എരുത്തുപുഴ പിഡബ്ല്യുഡി റോഡിലൂടെ യാത്ര ചെയ്യുന്നവർ അമയന്നൂർ വാലുങ്കൽ പാലത്തിലെത്തുമ്പോൾ ഒന്നു സൂക്ഷിക്കുക.ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ് പാലം. വാലുങ്കൽ പാലത്തിന്റെ മുകളിൽനിന്നു നോക്കിയാൽ ചെറിയ ഒരു ഗർത്തം മാത്രമേ കാണാനുള്ളൂ.എന്നാൽ, അപകടസ്ഥിതി മനസ്സിലാകണമെങ്കിൽ

അമയന്നൂർ ∙ താന്നിക്കപ്പടി– എരുത്തുപുഴ പിഡബ്ല്യുഡി റോഡിലൂടെ യാത്ര ചെയ്യുന്നവർ അമയന്നൂർ വാലുങ്കൽ പാലത്തിലെത്തുമ്പോൾ ഒന്നു സൂക്ഷിക്കുക. ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ് പാലം. വാലുങ്കൽ പാലത്തിന്റെ മുകളിൽനിന്നു നോക്കിയാൽ ചെറിയ ഒരു ഗർത്തം മാത്രമേ കാണാനുള്ളൂ. എന്നാൽ, അപകടസ്ഥിതി മനസ്സിലാകണമെങ്കിൽ പാലത്തിനു താഴെ ഭാഗത്തേക്കു നോക്കണം. കരിങ്കൽക്കെട്ടുകൾ ഇളകി മണ്ണിടിഞ്ഞ് തോട്ടിലേക്ക് വീണിരിക്കുന്നു.
മഴ പെയ്യുമ്പോൾ വെള്ളമിറങ്ങി കൂടുതലായി മണ്ണിടിയുന്നുണ്ട്. ഒട്ടേറെ വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന പാലമാണ്. റേഷൻ ഗോഡൗണിലേക്ക് ലോഡുമായി വരുന്ന ഭാരവാഹനങ്ങളും കഷ്ടപ്പെട്ടാണ് അക്കരെയെത്തുന്നത്. അപകടസ്ഥിതി വ്യക്തമാക്കുന്ന നിലയിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥർ ബോർഡും ഏതാനും വീപ്പകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ, പാലം നന്നാക്കുന്ന നടപടിയായിട്ടില്ല.