ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; മകളെ നഷ്ടപ്പെട്ട വേദനയിൽ കഴിയുന്ന കുടുംബത്തിന് പിന്നാലെ തീരാത്ത കേസും
കുമരകം ∙ ജലഗതാഗത വകുപ്പിന്റെ ബോട്ടും വള്ളവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മകളെ നഷ്ടപ്പെട്ട കുടുംബം കേസിൽ പെട്ടു വലയുന്നു. കരീമഠം വാഴപ്പറമ്പിൽ രതീഷിന്റെ മകളും വെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ 7–ാം ക്ലാസ് വിദ്യാർഥിയുമായ അനശ്വര അപകടത്തിൽ മരിച്ചിട്ടു ഒരു വർഷം പിന്നിടുകയാണ്. 2023 ഒക്ടോബർ 30നായിരുന്നു

കുമരകം ∙ ജലഗതാഗത വകുപ്പിന്റെ ബോട്ടും വള്ളവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മകളെ നഷ്ടപ്പെട്ട കുടുംബം കേസിൽ പെട്ടു വലയുന്നു. കരീമഠം വാഴപ്പറമ്പിൽ രതീഷിന്റെ മകളും വെച്ചൂർ സെന്റ് മൈക്കിൾസ് സ്കൂളിലെ 7–ാം ക്ലാസ് വിദ്യാർഥിയുമായ അനശ്വര അപകടത്തിൽ മരിച്ചിട്ടു ഒരു വർഷം പിന്നിടുകയാണ്. 2023 ഒക്ടോബർ 30നായിരുന്നു അപകടം. അനശ്വര വെള്ളത്തിൽ വീണു മരിച്ച സംഭവത്തിൽ വള്ളം തുഴഞ്ഞ മുത്തച്ഛൻ മോഹനന് (കുഞ്ഞുമോൻ) എതിരെയാണു പൊലീസ് കേസ് . കേസുമായി ബന്ധപ്പെട്ടു രണ്ടാമത്തെ ഹിയറിങ് 15ന് കോട്ടയത്തെ കോടതിയിൽ നടക്കും. മോഹനനു ലൈസൻസില്ല, വള്ളത്തിനും ലൈസൻസില്ല എന്ന കാരണം ചുമത്തിയാണു കേസ്.
വള്ളം ബോട്ടിൽ വന്നിടിക്കുകയായിരുന്നു എന്നാണ് കേസ്. മോഹനനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണു കേസ് . അപകടം ഉണ്ടായത് ജലഗതാഗത വകുപ്പ് ജീവനക്കാരുടെ വീഴ്ച കൊണ്ടല്ലെന്നു വരുത്തി തീർക്കാൻ വകുപ്പും പൊലീസും ചേർന്നു ശ്രമിക്കുന്നതായാണ് ആരോപണം. അനശ്വരയെ രാവിലെ സ്കൂളിൽ വിടുന്നതിനു വള്ളത്തിൽ അമ്മ രേഷ്മയും മറ്റൊരു മകൾ ദിയയുമായി മോഹനൻ വള്ളത്തിൽ പോകുമ്പോഴായിരുന്നു അപകടം.
വള്ളം ഇടത്തോട്ടിൽ നിന്നു പെണ്ണാർ തോട്ടിലേക്കു കയറുന്നതിനിടെയാണ് ചീപ്പുങ്കൽ നിന്നു മണിയാപറമ്പിലേക്കു പോകുകയായിരുന്ന ബോട്ടുമായി ഇടിച്ചത്. ബോട്ടും വള്ളവും തമ്മിലുള്ള ഇടിയുടെ ആഘാതത്തിൽ വള്ളത്തിലുണ്ടായിരുന്ന അനശ്വര വെള്ളത്തിലേക്കു വീഴുകയായിരുന്നു. വള്ളത്തിന്റെ ഒരു വശം തകർന്നിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു 2 ലക്ഷം രൂപ അനശ്വരയുടെ കുടുംബത്തിനു ലഭിച്ചു. മകൾ നഷ്ടപ്പെട്ടതിന്റെ ദു:ഖം വിട്ടുമാറാതെ നിൽക്കുന്ന കുടുംബത്തിന് പൊലീസ് കേസും തീരാവേദനയാകുകയാണ്.