പാലാ ∙ പരസ്പരാശ്രയത്വം എന്ന പ്രഖ്യാപനവുമായി സിനർജി ഹോംസിലെ 15 കുടുംബങ്ങൾ നാളെ സഹവാസം ആരംഭിക്കുന്നു. 15 കുടുംബങ്ങളിലെ 30 പേർ ഒത്തുചേർന്ന് ഒരു കുടുംബമായി ജീവിക്കുന്നതാണ് സിനർജി ഹോംസ്. പാലായിൽ നിന്ന് 4 കിലോമീറ്റർ അകലെ അന്ത്യാളത്ത് ളാലം തോടിനോടു ചേർന്ന് സിനർജി സൊസൈറ്റിക്കായി ഒന്നര ഏക്കർ സ്ഥലം വാങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലാ ∙ പരസ്പരാശ്രയത്വം എന്ന പ്രഖ്യാപനവുമായി സിനർജി ഹോംസിലെ 15 കുടുംബങ്ങൾ നാളെ സഹവാസം ആരംഭിക്കുന്നു. 15 കുടുംബങ്ങളിലെ 30 പേർ ഒത്തുചേർന്ന് ഒരു കുടുംബമായി ജീവിക്കുന്നതാണ് സിനർജി ഹോംസ്. പാലായിൽ നിന്ന് 4 കിലോമീറ്റർ അകലെ അന്ത്യാളത്ത് ളാലം തോടിനോടു ചേർന്ന് സിനർജി സൊസൈറ്റിക്കായി ഒന്നര ഏക്കർ സ്ഥലം വാങ്ങി. നാലര സെന്റ് വീതം ഓരോ കുടുംബത്തിനും ആധാരമാക്കി. ബാക്കി സ്ഥലം പൊതുവഴി, പൊതു ആവശ്യങ്ങൾക്കുള്ള സൗകര്യം, കിണർ, ജലസംഭരണി, പാർക്കിങ് ഏരിയ, പാർക്ക് എന്നിവയ്ക്കായി സൊസൈറ്റിയുടെ പേരിൽ എഴുതി.

728 ചതുരശ്രയടി വീതമുള്ള ഒരേ മോഡലിൽ ഓടിട്ട വീടുകൾ. വീടുകൾക്കു ചുറ്റുമതിലുകളില്ല, പകരം ജൈവ വേലികൾ. കാവൽക്കാരോ കാവൽനായ്ക്കളോ ഇല്ല. വീടുകൾക്ക് അടുക്കളയില്ല, പകരം പൊതു അടുക്കള. ഇവിടെ ഒന്നിച്ചാണ് പാചകം. എല്ലാവർക്കും ഹിതവും മിതവുമായ ആഹാരം പാചകം ചെയ്യും. വലിയ ഡൈനിങ് ഹാളിൽ എല്ലാവർക്കും ഇഷ്ടപ്പെട്ട വിഭവങ്ങൾ ഒരുമിച്ചിരുന്നു കഴിക്കാം. ആവശ്യമുള്ള പച്ചക്കറികൾ ഇവിടെത്തന്നെ കൃഷി ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. വൈകുന്നേരങ്ങളിൽ മാനസിക ഉല്ലാസത്തിനായി പാർക്കും നടപ്പാതയും ഒരുക്കിയിട്ടുണ്ട്. തോട്ടിൽ കുളിക്കാനും സൗകര്യമുണ്ട്.

ADVERTISEMENT

2014ൽ മുതിർന്ന പൗരന്മാർക്കായി എംജി സർവകലാശാല ശിൽപശാല നടത്തിയിരുന്നു. ഇതിൽ പങ്കെടുത്തവർ ചേർന്ന് 2015 മാർച്ചിൽ ടിസിഐ ഫോറം ഫോർ സീനിയർ സിറ്റിസൺസ് (സിനർജി) എന്ന സംഘടനയ്ക്കു രൂപം നൽകി. പിന്നീട് പലപ്പോഴും ഒത്തുകൂടി. പാട്ടുകൂട്ടം, റീഡേഴ്സ് ഫോറം, കയ്യെഴുത്ത് മാസിക, യാത്രകൾ, ടിസിഐ ശിൽപശാലകൾ അങ്ങനെ ഒട്ടേറെ ഒത്തുചേരലുകൾ. 2023ൽ സിനർജിക്ക് എംജി സർവകലാശാലയുടെ അംഗീകാരം ലഭിച്ചു. പരസ്പരം മനസ്സിലാക്കിയവർ ഒത്തുചേർന്ന് 2020ൽ ഒറ്റ കുടുംബം എന്ന ആശയത്തിനു രൂപം നൽകി. 30 പേർ (15 കുടുംബം) സഹവാസത്തിനായി തയാറായി.

നാരായണൻ പോറ്റി - രാധാമണി, കേണൽ മാത്യു മുരിക്കൻ - ഡോളി, കേണൽ ഫിലിപ്പ് - മറിയമ്മ, ജോയി മാത്യു - ഗ്രേറ്റാ, അലക്സ് മാത്യു - മിനി, പോൾ - മേരി, ജേക്കബ് കാട്ടാമ്പള്ളി - ആൻസി, എം.കെ.മാത്യു - ലാലി, ഡോ. എം.സി.ജോസഫ് - വത്സമ്മ, നാസർ മേത്തർ - ഷീബ, മാണി ജോൺ - ലിസി, ഏബ്രഹാം തോമസ് - ലിസി, ബ്രിജേഷ് ജോർജ് - ഫോസി, ജോബി ജോസഫ് - ആൻസി, തോമസ് ഏബ്രഹാം - മോളി എന്നിവർ ചേർന്ന് സൊസൈറ്റി ഫോർ ഓൾട്ടർനേറ്റ് ലിവിങ് എന്ന സംഘടന റജിസ്റ്റർ ചെയ്തു. 15 കോട്ടേജുകൾ നിർമിച്ചു. 

ADVERTISEMENT

ആർക്കിടെക്ട് അനു ഏബ്രഹാം തോമസ് ആണ് സിനർജി ഹോമിന്റെ ശിൽപി. മാതാപിതാക്കളുടെ സ്വപ്നപദ്ധതിക്ക് എല്ലാവരുടെയും മക്കളുടെ ഉറച്ച പിന്തുണയുണ്ട്. ഇന്നു രാവിലെ 8നു പാലുകാച്ചൽ ചടങ്ങ് നടത്തും. നാളെ വൈകിട്ട് 3നു മന്ത്രി റോഷി അഗസ്റ്റിൻ സിനർജി ഹോംസ് ഉദ്ഘാടനം ചെയ്യും. മാണി സി.കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും.  ഫ്രാൻസിസ് ജോർജ് എംപി സിനർജി ഹോംസിന്റെ മാതൃക നാടിനു സമർപ്പിക്കും. ജോസ് കെ.മാണി എംപി കോമൺ ഫെസിലിറ്റി സെന്റർ ഉദ്ഘാടനം ചെയ്യും.

English Summary:

In a groundbreaking approach to community living, 15 families will establish their homes at Synergy Homes, located near the Lalam River in Anthyalath, Kerala. This project champions interdependence, with families sharing not just amenities but also a strong sense of community.