കോട്ടയം ∙ റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ രചനയും സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം 'നേതി' ബിഹാറിൽ വച്ച് നടന്ന നവ്ദ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ രണ്ട് അവാർഡുകൾ കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള പുരസ്കാരം (പുരുഷ വിഭാഗം), ജനപ്രിയ പുരസ്‌കാരം എന്നിവയാണ് ലഭിച്ചത്. ജയശങ്കർ ആണ് ചിത്രത്തിലെ പ്രധാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ രചനയും സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം 'നേതി'  ബിഹാറിൽ വച്ച് നടന്ന നവ്ദ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ രണ്ട് അവാർഡുകൾ കരസ്ഥമാക്കി. മികച്ച സംവിധായകനുള്ള പുരസ്കാരം (പുരുഷ വിഭാഗം), ജനപ്രിയ പുരസ്‌കാരം എന്നിവയാണ് ലഭിച്ചത്. ജയശങ്കർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കല്യാണി സുകുമാരൻ, ടിന്റു ജിനോ, ജിയന്നാ എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ ചെയ്തിരിക്കുന്നത്. 

മനുഷ്യനോടും പ്രകൃതിയോടും ഒരിറ്റു പോലും ദയ കാണിക്കാത്ത കച്ചവട മനസിന്റെ ദൃശ്യ സാക്ഷാത്ക്കാരമാണ് നേതി. മനുഷ്യ സ്നേഹവും പ്രകൃതി സ്നേഹവും രണ്ടല്ല, ഒന്നു തന്നെയെന്ന തിരിച്ചറിവിലാണ് ഈ ഹ്രസ്വ സിനിമ രൂപപ്പെട്ടിരിക്കുന്നത്. ഹൃദയങ്ങൾ തുരുത്തുകളായി മാറുന്ന കാലഘട്ടത്തിൽ, നേതി മനുഷ്യ ഹൃദയ വിശാലതയിലേക്കാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

സ്മിറിൻ സെബാസ്റ്റ്യൻ സഹ സംവിധായകൻ. ക്യാമറ ഷിനൂബ് ടി. ചാക്കോയും എഡിറ്റിങ് ജോൺസൺ തോമസും നിർവഹിച്ചു. സംഗീതം നൽകിയിരിക്കുന്നത് ധനുഷ് ഹരികുമാർ, വിമൽജിത് വിജയൻ എന്നിവർ ചേർന്നാണ്. വൈശാഖ് ശോഭൻ സൗണ്ട് ഇഫക്ട് ചെയ്തിരിക്കുന്നു. പ്രീ പ്രൊഡക്ഷൻ സൗണ്ട് ശിവപ്രസാദും, സൗണ്ട് എഡിറ്റിങ് സൂപ്പർവൈസറായി രംഗനാഥ് രവിയും പ്രവർത്തിച്ചു. സണ്ണി വാളിപ്ലാക്കലാണ് 'നേതി' യുടെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.

ADVERTISEMENT

2020 ൽ റോയി കാരയ്ക്കാട്ട് ചെയ്ത 'കാറ്റിനരികെ' എന്ന  ഫീച്ചർ സിനിമ കേരളാ ഫിലിം ക്രിട്ടിക്ക് അവാർഡിന് അർഹമായിരുന്നു. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും സിനിമയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട് ഫാ. റോയി. കോട്ടയം പൊൻകുന്നത്തിനടുത്ത് ചെങ്കല്ലിൽ സാൻദാ മിയാനോ കപ്പൂച്ചിൻ ആശ്രമത്തിലാണ് ഇദ്ദേഹം ഇപ്പോൾ അംഗമായിരിക്കുന്നത്.