നഗരത്തിലെ തുണിമാലിന്യം ശേഖരണം തുടരുന്നു; രണ്ടു ദിവസങ്ങളിലായി ശേഖരിച്ചത് 23.26 ടൺ
കോട്ടയം ∙ നഗരത്തിലെ ഉപയോഗശൂന്യമായ തുണിയുടെ ശേഖരണം ഇന്നു കൂടി നടക്കും. ഇന്നലെ 18.08 ടൺ പഴകിയ തുണിമാലിന്യമാണു ശേഖരിച്ചത്. രണ്ടു ദിവസങ്ങളിലായി 23.26 ടൺ പാഴ്തുണികൾ നഗരത്തിൽ നിന്നു ശേഖരിച്ചു.ഇവ കോടിമതയിലെ മുഖ്യ എംസിഎഫിലേക്കു (മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി) നീക്കിത്തുടങ്ങി52 വാർഡുകളിലും ക്യാംപെയ്നു

കോട്ടയം ∙ നഗരത്തിലെ ഉപയോഗശൂന്യമായ തുണിയുടെ ശേഖരണം ഇന്നു കൂടി നടക്കും. ഇന്നലെ 18.08 ടൺ പഴകിയ തുണിമാലിന്യമാണു ശേഖരിച്ചത്. രണ്ടു ദിവസങ്ങളിലായി 23.26 ടൺ പാഴ്തുണികൾ നഗരത്തിൽ നിന്നു ശേഖരിച്ചു. ഇവ കോടിമതയിലെ മുഖ്യ എംസിഎഫിലേക്കു (മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റി) നീക്കിത്തുടങ്ങി52 വാർഡുകളിലും ക്യാംപെയ്നു മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നു നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ സി.ജി.രഞ്ജിത്തും പറഞ്ഞു.
തുണി മാലിന്യം പാക്കിങ് ആവശ്യത്തിന്
നഗരസഭ പരിധിയിൽ നിന്നും ശേഖരിക്കുന്ന ഉപയോഗ ശൂന്യമായ തുണികൾ തമിഴ്നാട്ടിലേക്കാണു കൊണ്ടുപോകുന്നത്.അവിടെ എത്തിച്ച് വൃത്തിയാക്കിയ ശേഷം ചെറിയ കഷണങ്ങളാക്കി തെർമോക്കോളിനു പകരം പാക്കിങ് വസ്തുക്കളാക്കി മാറ്റും.
മാമൻ മാപ്പിള ഹാളിൽ നിശ്ചയിച്ചിരുന്ന, 20,29 വാർഡുകളിലെ ഉപയോഗ ശൂന്യമായ തുണിയുടെ ശേഖരണം സാങ്കേതിക കാരണങ്ങളാൽ ഇന്ന് ഉണ്ടായിരിക്കുകയില്ലെന്നും പകരം നാളെ രാവിലെ 9 മുതൽ 1 വരെ നടക്കുമെന്നും നഗരസഭാ അംഗങ്ങളായ ജയമോൾ ജോസഫും എൻ.ജയചന്ദ്രനും അറിയിച്ചു. അതേസമയം മറ്റെല്ലാ കേന്ദ്രങ്ങളിലും നിശ്ചയിച്ചിരുന്ന പ്രകാരം തന്നെ ഇന്ന് നടക്കും.