വഴിയിൽ മാലിന്യംതള്ളൽ; കാൽനടക്കാർക്ക് ദുരിതം
വൈക്കം ∙ മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയിൽ പൊതുമരാമത്ത് വകുപ്പ് ഓഫിസിന് സമീപം ജല അതോറിറ്റിയുടെ സ്ഥലത്ത് മാലിന്യം തള്ളുന്നതു വഴിയാത്രക്കാർക്കും ക്ഷേത്രദർശനത്തിന് എത്തുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. വിവിധ കച്ചവട സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് ഇവിടെ തള്ളുന്നത്.

വൈക്കം ∙ മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയിൽ പൊതുമരാമത്ത് വകുപ്പ് ഓഫിസിന് സമീപം ജല അതോറിറ്റിയുടെ സ്ഥലത്ത് മാലിന്യം തള്ളുന്നതു വഴിയാത്രക്കാർക്കും ക്ഷേത്രദർശനത്തിന് എത്തുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി.
വിവിധ കച്ചവട സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് ഇവിടെ തള്ളുന്നത്. പ്ലാസ്റ്റിക് കിറ്റുകളിലാക്കിയ ഭക്ഷണാവശിഷ്ടങ്ങൾ തെരുവുനായ്ക്കൾ കടിച്ചും പറവകൾ കൊത്തിവലിച്ചും റോഡിലേക്കിടുന്നത് ഭക്തരെയും കാൽനടക്കാരെയും ദുരിതത്തിലാക്കുകയാണ്.
മണ്ഡലകാലം എത്തിയാൽ ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ളവർ ക്ഷേത്രത്തിലേക്കു പോകുന്ന വഴിയിലാണ് ഈ കാഴ്ച. മാലിന്യക്കൂമ്പാരത്തിൽ നിന്നു മത്സ്യ, മാംസാവശിഷ്ടങ്ങൾ തെരുവുനായ്ക്കൾ ക്ഷേത്രത്തിനു സമീപം കൊണ്ടുപോയി ഇടുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.
ഇവിടം അഷ്ടമി കച്ചവടത്തിനായി വിട്ടുകൊടുക്കേണ്ടതാണെന്നും തുടർന്ന് മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ടാൽ അത്തരക്കാർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ജല അതോറിറ്റി സെക്‌ഷൻ അസി.എൻജിനീയർ പി.ഷാജിമോൻ അറിയിച്ചു.