'അമ്മ'; ഭാഷയ്ക്ക് കോട്ടയത്തിന്റെ ഉമ്മ! കോട്ടയത്തിന് പ്രിയപ്പെട്ട മലയാളം വാക്കുകൾ
കോട്ടയം ∙ കോട്ടയത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് ‘അമ്മ’. കഴിഞ്ഞില്ല, പ്രകൃതി, പ്രണയം, നീതി, സ്നേഹം എന്നിങ്ങനെ പോകുന്നു ഇഷ്ടവാക്കുകളുടെ ശേഖരം. മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി പൊതുജനസമ്പർക്ക വകുപ്പ് കലക്ടറേറ്റിന്റെ പൂമുഖത്ത് സ്ഥാപിച്ച ബോർഡിലാണ് കോട്ടയത്തുകാർ ഇഷ്ടവാക്ക് എഴുതിയത്. കലക്ടറുടെ

കോട്ടയം ∙ കോട്ടയത്തിന് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് ‘അമ്മ’. കഴിഞ്ഞില്ല, പ്രകൃതി, പ്രണയം, നീതി, സ്നേഹം എന്നിങ്ങനെ പോകുന്നു ഇഷ്ടവാക്കുകളുടെ ശേഖരം. മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി പൊതുജനസമ്പർക്ക വകുപ്പ് കലക്ടറേറ്റിന്റെ പൂമുഖത്ത് സ്ഥാപിച്ച ബോർഡിലാണ് കോട്ടയത്തുകാർ ഇഷ്ടവാക്ക് എഴുതിയത്.
കലക്ടറുടെ കാർപോർച്ചിനു തൊട്ടടുത്ത് കലക്ടറേറ്റിലേക്ക് കയറുന്ന ഭാഗത്ത് ഭിത്തിയോടു ചേർന്നാണ് ബോർഡ് സ്ഥാപിച്ചത്. മലയാള ദിനാചരണത്തോടനുബന്ധിച്ച് നവംബർ ഒന്നിനു സ്ഥാപിച്ച ബോർഡിൽ 7 വരെ ‘എന്റെ ഇഷ്ട വാക്ക്’ എഴുതാം.സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് മാത്രമല്ല, വിവിധ ആവശ്യങ്ങൾക്ക് ഇവിടെ എത്തുന്നവർക്കും മലയാളത്തിലെ ഇഷ്ടപ്പെട്ട വാക്ക് എഴുതാൻ അവസരം ഉണ്ട്.
‘മഹാബലിഭരണം വരണം’ എന്ന രീതിയിൽ ഒരു വരി മുഴുവനായും എഴുതിയവരുണ്ട്. ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതാണ് യഥാർഥസ്വപ്നമെന്ന രീതിയിലുള്ള വചനങ്ങളും ബോർഡിൽ കാണാം.
മാതാ– പിതാ– ഗുരു, ശാരികപ്പൈങ്കിളി എന്നിങ്ങനെ ബോർഡ് നിറയെ വാക്കുകളാണ്.
എന്റെ ഇഷ്ടവാക്ക്
∙ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ : അമ്മ
∙ കലക്ടർ ജോൺ വി.തോമസ് : വിജയം
∙ ജസ്റ്റിസ് കെ.ടി.തോമസ് : മാതൃരാജ്യം
∙ സംവിധായകൻ ജയരാജ്: അമ്മ
∙ ആർട്ടിസ്റ്റ് സുജാതൻ: സ്നേഹം
∙ പ്രഫ.എസ്.ശിവദാസ് : പ്രകൃതിയമ്മ
∙ ഡോ.സി.ടി.അരവിന്ദകുമാർ(വൈസ് ചാൻസലർ, എംജി സർവകലാശാല): പരിസ്ഥിതി
∙ ഡോ.ജെ.പ്രമീളാദേവി: മാമ്പഴം