സ്ഥലം ഏറ്റെടുത്തു കൊടുത്താൽ 2029ൽ വിമാനവും ട്രെയിനും ശബരിമലയിലേക്ക്
എരുമേലി ∙ സ്ഥലം ഏറ്റെടുത്തുകൊടുത്താൽ 2029ലെ ശബരിമല തീർഥാടനകാലത്ത് എരുമേലിയിൽ വിമാനവും ട്രെയിനും എത്തും. ഒരു വർഷം കൊണ്ട് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കിയാൽ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളവും അങ്കമാലി – എരുമേലി ശബരി റെയിൽപാതയും 3 വർഷം കൊണ്ട് പൂർത്തിയാക്കാമെന്നാണ് നിർമാണ ഏജൻസികളുടെ

എരുമേലി ∙ സ്ഥലം ഏറ്റെടുത്തുകൊടുത്താൽ 2029ലെ ശബരിമല തീർഥാടനകാലത്ത് എരുമേലിയിൽ വിമാനവും ട്രെയിനും എത്തും. ഒരു വർഷം കൊണ്ട് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കിയാൽ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളവും അങ്കമാലി – എരുമേലി ശബരി റെയിൽപാതയും 3 വർഷം കൊണ്ട് പൂർത്തിയാക്കാമെന്നാണ് നിർമാണ ഏജൻസികളുടെ വാഗ്ദാനം. വിമാനത്താവളത്തിനു സ്ഥലം ഏറ്റെടുക്കുന്നതിനുള്ള പ്രാഥമികനടപടി വേഗത്തിൽ നടക്കുന്നുണ്ട്. അതേ സമയം അങ്കമാലി – എരുമേലി ശബരി റെയിൽവേ ലൈൻ സംബന്ധിച്ച് അനിശ്ചിതാവസ്ഥ തുടരുന്നു.
വിമാനത്താവളം; പുരോഗതി
രണ്ടാഴ്ച മുൻപു സാമൂഹികാഘാതപഠനം ആരംഭിച്ചു. 15നു മുൻപ് കരടു റിപ്പോർട്ട് പ്രസിദ്ധീകരിക്കുമെന്നാണ് ഏജൻസി അറിയിച്ചത്.2,570 ഏക്കർ ഏറ്റെടുക്കുന്നതിനുള്ള നടപടി റവന്യു വകുപ്പിൽ നടക്കുന്നു. ചെറുവള്ളി എസ്റ്റേറ്റിലെ സ്ഥലം കൂടാതെ എരുമേലി തെക്ക്, മണിമല വില്ലേജുകളിൽ ഉൾപ്പെട്ട 160 ഏക്കർ സ്വകാര്യഭൂമിയും ഏറ്റെടുക്കുന്നുണ്ട്. സാമൂഹികാഘാത പഠനം ഉൾപ്പെടെ നടപടി ഒരു വർഷത്തിനകം തീർത്ത് സ്ഥലം കൈമാറണമെന്നാണ് 2013 ലെ സ്ഥലമേറ്റെടുപ്പ് ആക്ടിൽ പറയുന്നത്.
ശബരി റെയിൽവേ
8 കിലോമീറ്റർ റെയിൽപാതയും കാലടി റെയിൽവേ സ്റ്റേഷനും പെരിയാറിനു കുറുകെ റെയിൽവേ പാലവുമാണ് ഇതുവരെ പൂർത്തിയാക്കിയത്.സ്ഥലമേറ്റെടുപ്പും കേന്ദ്ര– സംസ്ഥാന സർക്കാരുകളുടെ നയപരമായ തീരുമാനവുമാണ് ഇനി ഉണ്ടാകേണ്ടത്. ശബരിപാത കേന്ദ്രസർക്കാരിന്റെ സജീവപരിഗണനയിലാണെന്ന കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന പദ്ധതിക്കു പുതുജീവൻ നൽകുന്നുണ്ട്. 111 കിലോമീറ്ററാണ് പാതയുടെ ആകെ ദൂരം. 103 കിലോമീറ്റർ പാത നിർമിക്കാൻ സ്ഥലം ഏറ്റെടുക്കണം. ഇതിൽ 70 കിലോമീറ്റർ ദൂരം കല്ലിട്ട് തിരിച്ചിട്ടിട്ടുണ്ട്. നിർമാണച്ചെലവു പങ്കിടൽ സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിൽ ധാരണാചർച്ച പുരോഗമിക്കുകയാണ്.