ഇങ്ങനെയൊക്കെ ചെയ്യുന്നവരെ എന്താ പറയുക.; പച്ചക്കറി തൈകൾ കരി ഓയിൽ ഒഴിച്ച് നശിപ്പിച്ചു
ചങ്ങനാശേരി ∙നഗരസഭ കൃഷിഭവനിൽ കർഷകർക്കായി സൗജന്യ വിതരണത്തിനെത്തിച്ച പച്ചക്കറിത്തൈകളിൽ കരി ഓയിൽ ഒഴിച്ച് സാമൂഹികവിരുദ്ധരുടെ ക്രൂരത.രണ്ട് ട്രേകളിലായി ഉണ്ടായിരുന്ന 200 കാബേജ് തൈകളും, 200 കോളിഫ്ലവർ തൈകളുമാണ് നശിപ്പിച്ചത്. കർഷകർക്ക് സൗജന്യ വിതരണത്തിനായി നഴ്സറിയിൽ നിന്നും എത്തിച്ചവയാണിത്. ആകെ 1650 തൈകളാണ്

ചങ്ങനാശേരി ∙ നഗരസഭ കൃഷിഭവനിൽ കർഷകർക്കായി സൗജന്യ വിതരണത്തിനെത്തിച്ച പച്ചക്കറിത്തൈകളിൽ കരി ഓയിൽ ഒഴിച്ച് സാമൂഹികവിരുദ്ധരുടെ ക്രൂരത. രണ്ട് ട്രേകളിലായി ഉണ്ടായിരുന്ന 200 കാബേജ് തൈകളും, 200 കോളിഫ്ലവർ തൈകളുമാണ് നശിപ്പിച്ചത്. കർഷകർക്ക് സൗജന്യ വിതരണത്തിനായി നഴ്സറിയിൽ നിന്നും എത്തിച്ചവയാണിത്. ആകെ 1650 തൈകളാണ് എത്തിച്ചിരുന്നത്. റെയിൽവേ സ്റ്റേഷനു സമീപം വാടക വീട്ടിലാണ് കൃഷിഭവൻ പ്രവർത്തിക്കുന്നത്. ഇവിടെ കെട്ടിടത്തിനു സമീപം സൂക്ഷിച്ച നിലയിലായിരുന്നു തൈകൾ. ഇന്നലെ രാവിലെ ഉദ്യോഗസ്ഥരെത്തുമ്പോഴാണ് സംഭവമറിയുന്നത്. ഗേറ്റ് തുറന്നിട്ട നിലയിലായിരുന്നു. വളപ്പിൽ നിന്നും കരിഓയിൽ കൊണ്ടുവന്ന ടിൻ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൃഷിഭവൻ അധികൃതർ പൊലീസിൽ പരാതി നൽകി. പോഷക സമൃദ്ധി മിഷൻ പദ്ധതി പ്രകാരം വീടുകളിൽ പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുന്നതിനു വേണ്ടിയാണ് തൈകൾ എത്തിച്ചത്.