ഇടത്താവള ബോർഡുകൾ കാടുകയറി നശിക്കുന്നു
ഏറ്റുമാനൂർ∙ മണ്ഡലകാലത്തെ വരവേൽക്കാൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കുമ്പോഴും ‘ഏറ്റുമാനൂർ ഇടത്താവള ബോർഡുകൾ’ കാടുകയറി നശിച്ച നിലയിൽ. കഴിഞ്ഞ മണ്ഡലകാലത്ത് ക്ഷേത്ര സമീപത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി സ്ഥാപിച്ച ബോർഡുകളാണ് ഉപേക്ഷിച്ച നിലയിൽ കാടുകയറി നശിക്കുന്നത്. എംസി റോഡിൽ ക്ഷേത്ര പടിഞ്ഞാറേ നടയ്ക്കു

ഏറ്റുമാനൂർ∙ മണ്ഡലകാലത്തെ വരവേൽക്കാൻ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കുമ്പോഴും ‘ഏറ്റുമാനൂർ ഇടത്താവള ബോർഡുകൾ’ കാടുകയറി നശിച്ച നിലയിൽ. കഴിഞ്ഞ മണ്ഡലകാലത്ത് ക്ഷേത്ര സമീപത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമായി സ്ഥാപിച്ച ബോർഡുകളാണ് ഉപേക്ഷിച്ച നിലയിൽ കാടുകയറി നശിക്കുന്നത്. എംസി റോഡിൽ ക്ഷേത്ര പടിഞ്ഞാറേ നടയ്ക്കു സമീപം സ്ഥാപിച്ചിരിക്കുന്ന ബോർഡുകളാണ് റോഡിൽ ഉപേക്ഷിച്ച നിലയിൽ കിടക്കുന്നത്. ഇടത്താവളം എന്ന് വിവിധ ഭാഷകളിൽ ബോർഡിൽ എഴുതിയിട്ടുണ്ടെങ്കിലും ബോർഡ് സ്ഥാപിച്ചത് ആരാണെന്നു രേഖപ്പെടുത്തിയിട്ടില്ല.
നഗരസഭയും പിഡബ്ല്യുഡിയും ദേവസ്വവുമാണ് ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ പിഡബ്ല്യുഡിയുടെ ബോർഡുകളെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ കഴുകി വൃത്തിയാക്കുകയും കേടുപാടുകൾ പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്നു പൊതുമരാമത്ത് വകുപ്പ് പറയുന്നു. മണ്ഡലകാലത്ത് ലക്ഷക്കണക്കിനു തീർഥാടകരാണ് ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തുന്നത്. ഇത്തരം ബോർഡുകൾ തീർഥാടകർക്ക് സഹായകമാകും.
ബോർഡുകൾ തുരുമ്പെടുത്ത് നശിക്കാതെ യഥാസ്ഥാനത്ത് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇടത്താവള ഫണ്ടായി ഓരോ വർഷവും10 ലക്ഷം രൂപ നഗരസഭയ്ക്ക് ലഭിക്കുന്നുണ്ട്. ഇത് അടിസ്ഥാന സൗകര്യ വികസനത്തിനും ശുചീകരണത്തിനും മണ്ഡലകാല ഒരുക്കത്തിനുമാണ് ചെലവഴിക്കുന്നത്. ഈ ഫണ്ട് ഉപയോഗിച്ച് കൂടുതൽ മുന്നറിയിപ്പ്, ദിശാ ബോർഡുകൾ സ്ഥാപിക്കണമെന്നും കൃത്യമായി പരിപാലിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.