ബൈപാസ് നിർമാണം: പൊട്ടിക്കുന്ന കല്ലുകൾ നീക്കുന്നതിൽ പ്രതിസന്ധി
കാഞ്ഞിരപ്പള്ളി ∙ വർഷങ്ങളുടെ കാത്തിരിപ്പും ഒട്ടേറെ കടമ്പകളും കടന്ന് ആരംഭിച്ച ബൈപാസ് നിർമാണത്തിൽ വീണ്ടും കല്ലുകടി. ബൈപാസ് നിർമാണത്തിനായി റവന്യു വകുപ്പ് ഏറ്റെടുത്ത ഭൂമിയിലെ പൊട്ടിച്ച കരിങ്കല്ലുകൾ സ്ഥലത്തു നിന്നു നീക്കം ചെയ്യുന്നതിനു സീനിയറേജ് ചാർജ് ഇനത്തിൽ 68 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട്

കാഞ്ഞിരപ്പള്ളി ∙ വർഷങ്ങളുടെ കാത്തിരിപ്പും ഒട്ടേറെ കടമ്പകളും കടന്ന് ആരംഭിച്ച ബൈപാസ് നിർമാണത്തിൽ വീണ്ടും കല്ലുകടി. ബൈപാസ് നിർമാണത്തിനായി റവന്യു വകുപ്പ് ഏറ്റെടുത്ത ഭൂമിയിലെ പൊട്ടിച്ച കരിങ്കല്ലുകൾ സ്ഥലത്തു നിന്നു നീക്കം ചെയ്യുന്നതിനു സീനിയറേജ് ചാർജ് ഇനത്തിൽ 68 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് റവന്യു വകുപ്പ് പദ്ധതിയുടെ നിർവഹണ ചുമതലയുള്ള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്െമന്റ് കോർപറേഷനു നോട്ടിസ് നൽകി. തുക അടയ്ക്കുന്നതു വരെ കല്ല് നീക്കം െചയ്യുന്നതിനു പാസ് നൽകരുതെന്നാവശ്യപ്പെട്ട് ജിയോളജി വകുപ്പിനു കത്തും നൽകി. പാറ പൊട്ടിക്കുന്നതിനു ജിയോളജി വകുപ്പിന് ആർബിഡിസികെ 65 ലക്ഷം രൂപ റോയൽറ്റി നൽകിയാണ് പണികൾ ആരംഭിച്ചത്. ഇതനുസരിച്ച് ജിയോളജി വകുപ്പ് പാസും നൽകിയിരുന്നു. കുറെ കല്ലുകൾ നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ സ്വകാര്യ വ്യക്തികളിൽനിന്നു പൊതു ആവശ്യത്തിനായി സർക്കാർ പൊന്നും വില കൊടുത്ത് ഏറ്റെടുക്കുന്ന ഭൂമി സർക്കാർ പുറമ്പോക്ക് ആക്കി മാറ്റുകയാണു ചെയ്യുന്നത്. ഇങ്ങനെ ബൈപാസിനായി ഏറ്റെടുത്ത ഭൂമി സർക്കാർ പുറമ്പോക്കാണെന്നും അവിടെ നിന്നു പൊട്ടിക്കുന്ന കല്ലുകൾ നീക്കം ചെയ്യുന്നതിനു സീനിയറേജ് ചാർജ് അടയ്ക്കണമെന്നുമാണു നിയമമെന്നു റവന്യു വകുപ്പ് അധികൃതർ അറിയിച്ചു.
ഇതനുസരിച്ച് റവന്യു വകുപ്പ് ആവശ്യപ്പെട്ട പ്രകാരം ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 136555.975 മെട്രിക് ടൺ പാറ പദ്ധതി പ്രദേശത്തു നിന്നു നീക്കം ചെയ്യേണ്ടതുണ്ടെന്നു കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന് 68 ലക്ഷം രൂപ സീനിയറേജ് ചാർജ് അടയ്ക്കണമെന്നുമാണു റവന്യു വകുപ്പ് അധികൃതർ പറയുന്നത്. ഇതോടെ നിലവിൽ പദ്ധതി പ്രദേശത്തു നിന്നു പൊട്ടിക്കുന്ന കല്ലുകൾ നീക്കം ചെയ്യണമെങ്കിൽ പദ്ധതിയുടെ നിർവഹണ ചുമതലയുള്ള ആർബിഡിസികെ 68 ലക്ഷം രൂപ റവന്യു വകുപ്പിൽ അടയ്ക്കണം. അല്ലാത്തപക്ഷം പദ്ധതി പ്രദേശത്തു നിന്നു പൊട്ടിക്കുന്ന കല്ലുകളിൽ ബൈപാസ് നിർമാണത്തിന് ആവശ്യമായത് ഒഴിച്ചുള്ളവ സ്ഥലത്തു നിന്നു നീക്കം ചെയ്യാൻ കഴിയാത്ത സ്ഥിതി വരും.