കോട്ടയം റെയിൽവേ സ്റ്റേഷൻ പുതുമോടിയിയിലേക്ക്; റിസർവേഷൻ കൗണ്ടർ നാളെ മുതൽ രണ്ടാം കവാടത്തിൽ
കോട്ടയം ∙ കോട്ടയം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്രവേശനകവാടം ഇന്നു തുറക്കും. രാവിലെ 11നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.ഒന്നാം പ്രവേശനകവാടത്തിൽ പ്രവർത്തിച്ചിരുന്ന റിസർവേഷൻ കൗണ്ടർ രണ്ടാം കവാടത്തിലെ താഴത്തെ നിലയിലേക്കു മാറ്റും. നാളെ മുതൽ റിസർവേഷൻ കൗണ്ടർ പൂർണമായും ഇവിടെയാകും പ്രവർത്തിക്കുക.

കോട്ടയം സ്റ്റേഷൻ മാറുന്നതിങ്ങനെ
∙ ഏറ്റുമാനൂർ, പാലാ ഭാഗങ്ങളിൽ നിന്ന് എത്തുന്നവർക്കു നാഗമ്പടം റെയിൽവേ മേൽപാലം, നാഗമ്പടം ബസ് സ്റ്റാൻഡ് എന്നീ വഴികൾ ചുറ്റാതെ നാഗമ്പടത്തു നിന്നു നേരിട്ടു ഗുഡ്സ് ഷെഡ് റോഡ് വഴി രണ്ടാം പ്രവേശന കവാടത്തിലെത്തി ടിക്കറ്റെടുത്തു കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് ആരംഭിക്കുന്ന മേൽപാലം വഴി പ്ലാറ്റ്ഫോമിലേക്കു പ്രവേശിക്കാം.
∙ രാവിലെ 6 മുതൽ രാത്രി 10 വരെയാണ് ആദ്യഘട്ടത്തിൽ അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ടർ രണ്ടാം കവാടത്തിൽ പ്രവർത്തിക്കുക. തിരക്കു കൂടുകയാണെങ്കിൽ രാത്രി ഷിഫ്റ്റ് പിന്നീട് പരിഗണിക്കും.
∙ നാളെ മുതൽ റിസർവേഷൻ ടിക്കറ്റ് എടുക്കാൻ രണ്ടാം കവാടത്തിൽ വേണം എത്താൻ. ഒന്നാം കവാടത്തിൽ റിസർവേഷൻ കൗണ്ടർ ഉണ്ടാകില്ല.
∙ ഒന്നാം കവാടത്തിലെ അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ടറുകൾ പഴയതു പോലെ തന്നെ പ്രവർത്തിക്കും.
കോട്ടയം സ്റ്റേഷനിലെ അടിയന്തര ആവശ്യങ്ങൾ
ട്രെയിൻ വേണം
∙ കോട്ടയത്തു നിന്ന് ആരംഭിക്കുന്ന ട്രെയിനുകൾ വേണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല. 5 മെയിൻ പ്ലാറ്റ്ഫോമുകളും ഒരു ചെറിയ പ്ലാറ്റ്ഫോമും ഉള്ള കോട്ടയത്തിന്റെ സാധ്യത റെയിൽവേ പ്രയോജനപ്പെടുത്തുന്നില്ല. എറണാകുളത്ത് അവസാനിക്കുന്ന ചില ട്രെയിനുകൾ കോട്ടയത്തേക്കു നീട്ടണമെന്ന ആവശ്യവും അംഗീകരിക്കുന്നില്ല. ഇരട്ടപ്പാതയ്ക്കൊപ്പം കോട്ടയം സ്റ്റേഷനും നവീകരിച്ചിട്ടു രണ്ടു വർഷം കഴിഞ്ഞു. ഇതുവരെ നടപടികളില്ല.
കോട്ടയത്തേക്കു നീട്ടാവുന്ന ട്രെയിനുകൾ
∙ കാരക്കൽ–എറണാകുളം എക്സ്പ്രസ്, ബെംഗളൂരു–എറണാകുളം ഇന്റർസിറ്റി, ലോകമാന്യതിലക്– എറണാകുളം തുരന്തോ, പാലക്കാട്– എറണാകുളം മെമു, പുണെ–എറണാകുളം സൂപ്പർഫാസ്റ്റ്. കൂടാതെ കോട്ടയം– മംഗളൂരു, കോട്ടയം– ചെന്നൈ, കോട്ടയം– ഈറോഡ്, കോട്ടയം– മധുര (െചങ്കോട്ട വഴി) തുടങ്ങിയ ട്രെയിനുകൾ ആരംഭിക്കാനും ശുപാർശയുണ്ട്.
കൂടുതൽ ട്രെയിൻ കിട്ടാൻ പിറ്റ്‌ലൈൻ
∙ കോട്ടയത്തു നിന്നു ട്രെയിൻ സർവീസ് തുടങ്ങാൻ സാധിക്കാത്തതിന്റെ ഒരു കാരണം ട്രെയിൻ അറ്റകുറ്റപ്പണികൾക്കുള്ള പിറ്റ്‌ലൈൻ സൗകര്യം കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇല്ലെന്നതാണ്. എന്നാൽ പിറ്റ്‌ലൈനിനുള്ള സ്ഥലം റെയിൽവേ പ്രയോജനപ്പെടുത്തുന്നില്ല. കോട്ടയത്തെ പഴയ രണ്ടു തുരങ്കങ്ങൾ വഴി റെയിൽവേ സ്റ്റേഷനിൽ നിന്നു മുട്ടമ്പലം ഭാഗം വരെ ഒരു കിലോമീറ്റോളം നീളത്തിൽ ലൈൻ വെറുതേ കിടക്കുന്നുണ്ട്. ഇതു പിറ്റ്‌ലൈൻ സൗകര്യം ഒരുക്കാൻ പ്രയോജനപ്പെടുത്തണം എന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.
വെള്ളം നിറയ്ക്കാൻ സംവിധാനം
∙ കോട്ടയം സ്റ്റേഷനിലെ 1എ, 5 പ്ലാറ്റ്ഫോമുകളിൽ ട്രെയിനിൽ വെള്ളം നിറയ്ക്കാൻ സംവിധാനമില്ല. ഇവിടെ പൈപ്പ് കണക്‌ഷനു പമ്പ് സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. വേഗത്തിൽ പണി പൂർത്തിയാക്കിയാൽ 2 പ്ലാറ്റ്ഫോമുകളിൽക്കൂടി ട്രെയിനിൽ വെള്ളം നിറയ്ക്കാൻ സാധിക്കും. ഇതു കൂടുതൽ ട്രെയിൻ സർവീസ് തുടങ്ങാൻ സഹായിക്കും.
പാർക്കിങ് വേണം, മേൽപാലം തുറക്കണം
∙ രണ്ടാം പ്രവേശന കവാടത്തിനു മുന്നിൽ പാർക്കിങ് സൗകര്യം ഒരുക്കുമെന്നാണു റെയിൽവേ അറിയിച്ചിരിക്കുന്നത്. ഇതിനു നടപടി വേണം. കൂടാതെ ഒന്നാം കവാടത്തിൽ പുതുതായി നിർമിച്ച നടപ്പാലം നിർമാണം പൂർത്തിയായെങ്കിലും തുറന്നിട്ടില്ല. ഇത് ഉടൻ തുറക്കണം. ഒന്നാം പ്ലാറ്റ്ഫോമിലേക്കു ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് ഇറങ്ങാനുള്ള കവാടത്തിന്റെ നിർമാണവും പൂർത്തിയായിട്ടില്ല.