ബുദ്ധവഴികളിലേക്കൊരു ചിത്രസഞ്ചാരം; ‘കോതായം’ ചിത്രപ്രദർശനം ഇന്നുകൂടി അക്കാദമി ആർട് ഗാലറിയിൽ
കോട്ടയം ∙ ബൗദ്ധപാരമ്പര്യം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ. കോട്ടയത്തിന്റെ പാരമ്പര്യവഴികൾ വരകളിൽ കാണാം. ‘കോതായം’ എന്ന പേരിൽ ഡിസി കിഴക്കേമുറിയിടത്തിലെ കേരള ലളിതകലാ അക്കാദമി ആർട് ഗാലറിയിലാണ് ഈ ചിത്രങ്ങൾ അറിവിലേക്കും പാരമ്പര്യത്തിലേക്കും വഴി തുറക്കുന്നത്. പ്രദർശനം ഇന്നു കൂടി കാണാം. രാവിലെ 10 മുതൽ 6.30

കോട്ടയം ∙ ബൗദ്ധപാരമ്പര്യം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ. കോട്ടയത്തിന്റെ പാരമ്പര്യവഴികൾ വരകളിൽ കാണാം. ‘കോതായം’ എന്ന പേരിൽ ഡിസി കിഴക്കേമുറിയിടത്തിലെ കേരള ലളിതകലാ അക്കാദമി ആർട് ഗാലറിയിലാണ് ഈ ചിത്രങ്ങൾ അറിവിലേക്കും പാരമ്പര്യത്തിലേക്കും വഴി തുറക്കുന്നത്. പ്രദർശനം ഇന്നു കൂടി കാണാം. രാവിലെ 10 മുതൽ 6.30 വരെയാണ് സമയം. പ്രവേശനം സൗജന്യം. അനിരുദ്ധ് രാമൻ, ഡോ.അജയ് എസ്.ശേഖർ എന്നിവരുടേതാണു ചിത്രങ്ങൾ. അക്രിലിക്കിലും ചാർക്കോളിലും മിശ്രമാധ്യമങ്ങളിലുമാണ് കലാരചനകൾ. കാലടി സർവകലാശാലയിലെ ഇംഗ്ലിഷ് വിഭാഗം അസോഷ്യേറ്റ് പ്രഫസറാണ് ഗാന്ധിനഗർ സ്വദേശിയായ അജയ് എസ്.ശേഖർ. കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശിയായ അനിരുദ്ധ് രാമൻ ഡയറ്റിൽ കലാധ്യാപകനും.
ബുദ്ധിസത്തിന്റെ ചരിത്രം പഠിക്കുന്ന ഇരുവരുടെയും ആദ്യപ്രദർശനമാണിത്. ഗൗതമ ബുദ്ധനെ സൂചിപ്പിക്കുന്ന പ്രാചീന തമിഴ് പദമാണ് ‘കോത’. കോട്ടയുടെ അയം അല്ലെങ്കിൽ കോട്ടയ്ക്ക് അകമായ ‘കോട്ടയം’ ആയി മാറിയെന്നാണ് വിശദീകരണം. നഗരത്തോടു ചേർന്ന ഈരയിൽക്കടവിൽ തിരുഗോതമപുരം എന്നു വിശേഷിപ്പിക്കാവുന്ന ക്ഷേത്രമുണ്ട്. കിളിരൂർ, നീലംപേരൂർ എന്നീ ബുദ്ധവിഹാരങ്ങളെയും പ്രദർശനം ഓർമിപ്പിക്കുന്നു. ബുദ്ധന്റെ തത്വചിന്തയായ അനിത്യവാദം, സമുദായ വാദം എന്നിവയിലധിഷ്ഠിതമായ കലാവിഷ്കാരമാണ് ഒരുക്കിയിട്ടുള്ളത്. അൻപതോളം ചിത്രങ്ങൾക്കൊപ്പം പ്രാചീന ബൗദ്ധ പുരാവസ്തുക്കളുടെയും ഇടങ്ങളുടെയും ഫോട്ടോകളും അംബേദ്കർ, അയ്യങ്കാളി തുടങ്ങിയ നവോത്ഥാന നായകരുടെ പോർട്രെയിറ്റുകളും പ്രദർശനത്തിൽ ഉണ്ട്.