വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി; 3 ട്രെയിനുകൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ താൽക്കാലിക സ്റ്റോപ്
വൈക്കം ∙ നെയ്ത്തിരി നാളങ്ങളുടെ പൊൻപ്രഭയിൽ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ തന്ത്രി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്.നെറ്റിപ്പട്ടം കെട്ടിയ
വൈക്കം ∙ നെയ്ത്തിരി നാളങ്ങളുടെ പൊൻപ്രഭയിൽ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ തന്ത്രി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്.നെറ്റിപ്പട്ടം കെട്ടിയ
വൈക്കം ∙ നെയ്ത്തിരി നാളങ്ങളുടെ പൊൻപ്രഭയിൽ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ തന്ത്രി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്.നെറ്റിപ്പട്ടം കെട്ടിയ
വൈക്കം ∙ നെയ്ത്തിരി നാളങ്ങളുടെ പൊൻപ്രഭയിൽ വൈക്കത്തഷ്ടമി ഉത്സവത്തിനു കൊടിയേറി. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ സാന്നിധ്യത്തിൽ തന്ത്രി മറ്റപ്പള്ളി പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിലായിരുന്നു കൊടിയേറ്റ്.നെറ്റിപ്പട്ടം കെട്ടിയ 3 ഗജവീരന്മാരും സ്വർണക്കുടകളും മുത്തുക്കുടകളും കൊടിയേറ്റിനു മിഴിവേകി. സായുധസേനയുടെ ഗാർഡ് ഓഫ് ഓണർ അകമ്പടിയായി. മേൽശാന്തിമാരായ ടി.ഡി.നാരായണൻ നമ്പൂതിരി, ടി.എസ്.നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനുപ് നമ്പൂതിരി, ജിഷ്ണു ദാമോദർ, ശങ്കരൻ നമ്പൂതിരി എന്നിവർ സഹകാർമികത്വം വഹിച്ചു.
കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ദേവസ്വം കമ്മിഷണർ സി.വി.പ്രകാശും കലാമണ്ഡപത്തിൽ നടൻ ഹരിശ്രീ അശോകനും ദീപം തെളിച്ചു. ചടങ്ങുകളിൽ ഡപ്യൂട്ടി കമ്മിഷണർ കെ.ആർ.ശ്രീലത, അസി. കമ്മിഷണർ, എം.ജി.മധു, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.ഈശ്വരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. കൊടിയേറ്റിനു ശേഷം ആദ്യ ശ്രീബലി എഴുന്നള്ളിപ്പ് നടന്നു. വൈക്കത്തപ്പന്റെ ശ്രീബലി തിടമ്പ് എഴുന്നള്ളിച്ചത് പോളക്കുളം വിഷ്ണു നാരായണൻ എന്ന ഗജവീരനാണ്. കുളമാക്കിൽ പാർഥസാരഥി, മുണ്ടയ്ക്കൽ ശിവ നന്ദൻ എന്നിവർ അകമ്പടിയേകി. 23നു പുലർച്ചെ 4.30ന് ആണ് അഷ്ടമി ദർശനം.
ഇന്ന് രണ്ടാം ഉത്സവം
∙ കാഴ്ചശ്രീബലി– നാഗസ്വരം– ചേർത്തല മനോജ് ശശി, വൈക്കം സുമോദ്, തകിൽ– അഭിലാഷ്. വൈകിട്ട്– 5.00
∙ ദീപാരാധന സമയം ലക്ഷദീപം തെളിക്കൽ– സംയുക്ത എൻഎസ്എസ് കരയോഗം.
ക്ഷേത്ര കലാമണ്ഡപം
∙ ഭാഗവത പാരായണം – 6.30, ശാസ്ത്രീയസംഗീതം– 8.00, ഭജൻസ്–10.00, പ്രഭാഷണം – 11.30, സംഗീത കച്ചേരി – 12.00, സംഗീത കച്ചേരി –2.30, 3.00,3.30,4.00. തിരുവാതിര– 4.30,5.00, 5.30,6.00,6.30. ഭജൻസ്– 7.00, മോഹിനിയാട്ട നൃത്ത സന്ധ്യ– 8.00, നൃത്തനൃത്യങ്ങൾ– 9.00.
വടക്കുപുറത്തു പാട്ട് നടത്തും
വൈക്കം ∙ വൈക്കം മഹാദേവക്ഷേത്ര സന്നിധിയിൽ 12 വർഷത്തിൽ ഒരിക്കൽ നടത്തുന്ന വടക്കുപുറത്തുപാട്ട് കോടി അർച്ചനയോടെ ആചാരവിധി പ്രകാരം 2025 മാർച്ച് 17 മുതൽ ഏപ്രിൽ 13 വരെ നടത്തുന്നു. ഇതിന്റെ ധനസമാഹരണം തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ സി.വി.പ്രകാശ് നിർവഹിച്ചു, ഉമാശങ്കരം വീട്ടിൽ പി.എൻ.രാധാകൃഷ്ണനു നൽകി ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡന്റ് സുധീഷ് കുമാർ, ജനറൽ സെക്രട്ടറി സുനിൽകുമാർ, ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ കെ.ആർ.ശ്രീലത അസിസ്റ്റന്റ് കമ്മിഷണർ എം.ജി.മധു അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഈശ്വരൻ പോറ്റി അഡ്വക്കറ്റ് കമ്മിഷണർ പി.രാജീവ് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു
ഉത്സവബലി നാളെ സമാപിക്കും
വൈക്കം ∙ ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാർത്തിക ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഉത്സവബലി നാളെ സമാപിക്കും.
തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ഉച്ചയ്ക്ക് ഒന്നിനാണ് ചടങ്ങ്.
ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇന്ന്
8ന് ശ്രീബലി
11ന് പ്രഭാഷണം
12ന് പ്രസാദമൂട്ട്
വൈകിട്ട് 5ന് ഭജൻസ്
6.30ന് ഡാൻസ്
8ന് അത്താഴ ഊട്ട്
8.30ന് ഭക്തി ഗാനമേള
10ന് വിളക്ക്.
വൈക്കത്തഷ്ടമി: 3 ട്രെയിനുകൾക്ക് വൈക്കത്ത് സ്റ്റോപ്
കോട്ടയം ∙ വൈക്കത്തഷ്ടമിയോട് അനുബന്ധിച്ച് വേണാട്, പരശുറാം, വഞ്ചിനാട് എക്സ്പ്രസ് ട്രെയിനുകൾക്കു വൈക്കം റോഡ് സ്റ്റേഷനിൽ (ആപ്പാഞ്ചിറ) സ്റ്റോപ് അനുവദിച്ചു. 21 മുതൽ 24 വരെ ഇരുവശത്തേക്കുമുള്ള പരശുറാം എക്സ്പ്രസും ഷൊർണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വേണാടും തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കുള്ള വഞ്ചിനാടുമാണ് വൈക്കം റോഡിൽ നിർത്തുന്നത്. സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.ഫ്രാൻസിസ് ജോർജ് എംപി, മോൻസ് ജോസഫ് എംഎൽഎ എന്നിവർ നിവേദനം നൽകിയിരുന്നു.
ട്രെയിനുകളും സമയവും (നമ്പർ, പേര്, വൈക്കത്തെ സമയം ക്രമത്തിൽ)
16650 കന്യാകുമാരി – മംഗളൂരു പരശുറാം രാവിലെ 9.49
16649 മംഗളൂരു – കന്യാകുമാരി പരശുറാം ഉച്ചയ്ക്ക് 2.56
16301 ഷൊർണൂർ – തിരുവനന്തപുരം വേണാട് -വൈകിട്ട് 6.05
16304 തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് രാത്രി 9.31