25 ഏക്കർ ഏറ്റെടുത്ത് നൽകിയാൽ കോട്ടയത്തിനു കോച്ചിങ് ടെർമിനൽ: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
കോട്ടയം ∙ 25 ഏക്കർ ഏറ്റെടുത്തു നൽകിയാൽ കോട്ടയത്തിനു നേരത്തേ അനുവദിച്ച കോച്ചിങ് ടെർമിനൽ യാഥാർഥ്യമാക്കാമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കോട്ടയം രണ്ടാം പ്രവേശനകവാടത്തിലെ എസ്കലേറ്ററും ബുക്കിങ് ഓഫിസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2011, 12 കാലത്ത് ബജറ്റിൽ പദ്ധതി അനുവദിച്ചതാണ്. എന്നാൽ

കോട്ടയം ∙ 25 ഏക്കർ ഏറ്റെടുത്തു നൽകിയാൽ കോട്ടയത്തിനു നേരത്തേ അനുവദിച്ച കോച്ചിങ് ടെർമിനൽ യാഥാർഥ്യമാക്കാമെന്നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കോട്ടയം രണ്ടാം പ്രവേശനകവാടത്തിലെ എസ്കലേറ്ററും ബുക്കിങ് ഓഫിസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2011, 12 കാലത്ത് ബജറ്റിൽ പദ്ധതി അനുവദിച്ചതാണ്. എന്നാൽ സ്ഥലമേറ്റെടുപ്പിൽ അടക്കം കുടുങ്ങി പദ്ധതി നടപ്പായില്ല. ഇതിനൊപ്പം പ്രഖ്യാപിച്ച നേമം ടെർമിനലിന്റെ നിർമാണം തുടങ്ങി. പിറവം റോഡിനും ചങ്ങനാശേരിക്കും ഇടയിൽ എവിടെയെങ്കിലും സ്ഥലം ഏറ്റെടുത്താൽ പദ്ധതി യാഥാർഥ്യമാക്കാം. വന്ദേഭാരത് എക്സ്പ്രസുകൾ അടക്കം കോട്ടയത്ത് എത്തും. അമൃത് ഭാരത് സ്റ്റേഷനുകളും വരുമെന്നും അദ്ദേഹം പറഞ്ഞു.
എംപിമാരായ ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ മനീഷ് ധപ്‌ല്യാൽ, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സ്റ്റേഷൻ മാനേജർ പി.വി.വിജയകുമാർ, ഇലക്ട്രിക്കൽ എൻജിനീയർ കെ.എൻ.ശ്രീരാജ് എന്നിവർ പ്രസംഗിച്ചു. ട്രെയിൻ അറ്റകുറ്റപ്പണിക്ക് സൗകര്യമുള്ള സ്റ്റേഷനുകളാണ് കോച്ചിങ് ടെർമിനൽ സ്റ്റേഷനുകൾ.
ഒരു റോളും ഇല്ലെങ്കിലും ക്രെഡിറ്റ് എടുക്കാൻ വരും;പരിഹാസം ചൊരിഞ്ഞ് കേന്ദ്രമന്ത്രി
കോട്ടയം ∙ ക്രെഡിറ്റ് എടുക്കുന്നതിന് എതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. ഒരു റോളും ഇല്ലെങ്കിലും ക്രെഡിറ്റ് എടുക്കാൻ താൻ വന്നു നിൽക്കുമെന്നും കാരണം താനൊരു രാഷ്ട്രീയക്കാരനാണെന്നും ജോർജ് കുര്യൻ പ്രസംഗത്തിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി രേഖപ്പെടുത്തിയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. മോദി ഒരു കാര്യം പ്രഖ്യാപിച്ചാൽ അതു നടപ്പിലാക്കും. അതിനു പിന്നാലെ തന്നെപ്പോലെയുള്ളവർ നടക്കേണ്ട കാര്യമില്ല.
പക്ഷേ ക്രെഡിറ്റ് നേടാൻ താൻ വന്നു നിൽക്കും. അതാണു രാഷ്ട്രീയം. കോട്ടയത്തെ ഇരട്ടപ്പാതയുടെ ജോലികൾ ആരംഭിച്ചത് ഒ.രാജഗോപാലാണ്. കൊച്ചുവേളി സ്റ്റേഷൻ തിരഞ്ഞെടുത്ത് അവിടെ ടെർമിനൽ സ്ഥാപിച്ചത് അദ്ദേഹമാണെന്നും ജോർജ് കുര്യൻ പറഞ്ഞു. ‘ഒരു ക്രെഡിറ്റും അവകാശപ്പെടാതെ യോഗം ഉദ്ഘാടനം ചെയ്യുന്നു’ എന്നു പ്രഖ്യാപിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്. ഉദ്ഘാടന സമ്മേളനത്തിലെ പോസ്റ്ററുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിക്കാത്തതിൽ ബിജെപി പ്രവർത്തകർ അസംതൃപ്തി പ്രകടിപ്പിച്ചു. സമൂഹ മാധ്യമങ്ങളിലും ഇതേക്കുറിച്ച് പ്രതികരണങ്ങളുണ്ടായി.
പരിഭവവും ആശംസയുമായിചാഴികാടന്റെ ഫെയ്സ്ബുക് കുറിപ്പ്
കോട്ടയം∙ രണ്ടാം കവാടം തുറന്നു കൊടുക്കുന്നതു മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞതിൽ സന്തോഷം എന്ന ഫെയ്സ്ബുക് പോസ്റ്റുമായി മുൻ എംപി തോമസ് ചാഴികാടൻ. രണ്ടാം കവാടത്തിന്റെ നിർമാണം നടന്ന കാലത്തെ എംപിയായിരുന്നു തോമസ് ചാഴികാടൻ. ഇന്നലെ നടന്ന ചടങ്ങിൽ ചാഴികാടന് പ്രത്യേക ക്ഷണമില്ലായിരുന്നു. ഇക്കാര്യങ്ങൾ വരികൾക്ക് ഇടയിലൂടെ പറഞ്ഞാണ് ചാഴികാടൻ ഫെയ്സ്ബുക് കുറിപ്പ് എഴുതിയത്.5 വർഷക്കാലം റെയിൽവേ വികസനത്തിൽ നിർണായക പങ്കു വഹിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ട്. പാർക്കിങ്ങും അനുബന്ധ സൗകര്യങ്ങളും വേഗം പൂർത്തിയാകട്ടെയെന്ന ആശംസയുമുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ തോമസ് ചാഴികാടന്റെ സംഭാവന എംപിമാരായ ഫ്രാൻസിസ് ജോർജും, ജോസ് കെ.മാണിയും തിരുവഞ്ചൂർ രാധാകൃഷ്ണനും പരാമർശിച്ചിരുന്നു.