കൂകിപ്പായട്ടെ വികസനം; ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ നടപ്പാകുന്നത് 5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ
ചങ്ങനാശേരി ∙ കോട്ടയം റെയിൽവേ സ്റ്റേഷന്റെ പുതിയതായി നിർമിച്ച രണ്ടാം പ്രവേശന കവാടം തുറന്നു കൊടുത്തു. മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസന പ്രവർത്തനങ്ങളും കോട്ടയത്ത് പുരോഗമിക്കുകയാണ്. മധ്യകേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന്റെ വികസനം എവിടെ വരെയായി? വരുമോ രണ്ടാം പ്രവേശന
ചങ്ങനാശേരി ∙ കോട്ടയം റെയിൽവേ സ്റ്റേഷന്റെ പുതിയതായി നിർമിച്ച രണ്ടാം പ്രവേശന കവാടം തുറന്നു കൊടുത്തു. മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസന പ്രവർത്തനങ്ങളും കോട്ടയത്ത് പുരോഗമിക്കുകയാണ്. മധ്യകേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന്റെ വികസനം എവിടെ വരെയായി? വരുമോ രണ്ടാം പ്രവേശന
ചങ്ങനാശേരി ∙ കോട്ടയം റെയിൽവേ സ്റ്റേഷന്റെ പുതിയതായി നിർമിച്ച രണ്ടാം പ്രവേശന കവാടം തുറന്നു കൊടുത്തു. മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസന പ്രവർത്തനങ്ങളും കോട്ടയത്ത് പുരോഗമിക്കുകയാണ്. മധ്യകേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന്റെ വികസനം എവിടെ വരെയായി? വരുമോ രണ്ടാം പ്രവേശന
ചങ്ങനാശേരി ∙ കോട്ടയം റെയിൽവേ സ്റ്റേഷന്റെ പുതിയതായി നിർമിച്ച രണ്ടാം പ്രവേശന കവാടം തുറന്നു കൊടുത്തു. മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസന പ്രവർത്തനങ്ങളും കോട്ടയത്ത് പുരോഗമിക്കുകയാണ്. മധ്യകേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ ഒന്നായ ചങ്ങനാശേരി റെയിൽവേ സ്റ്റേഷന്റെ വികസനം എവിടെ വരെയായി? വരുമോ രണ്ടാം പ്രവേശന കവാടം ? അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി രൂപ ചെലവഴിച്ചുള്ള ഒന്നാംഘട്ട വികസന പ്രവർത്തനങ്ങളാണ് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിൽ ഇപ്പോൾ നടക്കുന്നത്
∙ സ്റ്റേഷനിലേക്കുള്ള പുതിയ പ്രവേശനകവാടത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.
∙ പ്രവേശന വഴിയിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മീഡിയനുകളും എൽഇഡി ലൈറ്റുകളും സ്ഥാപിച്ചു. ഇനി ചെടികൾ സ്ഥാപിച്ച് മനോഹരമാക്കും. ഇരു വശങ്ങളിലും നടപ്പാതകളും വെയ്റ്റിങ് ഏരിയയും പൂർത്തിയായി.
∙ റെയിൽവേ സ്റ്റേഷൻ സമുച്ചയം രാത്രി പ്രകാശപൂരിതമാക്കാൻ ചുറ്റിനും എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു.
∙ പുതിയ കെട്ടിടത്തോട് ചേർന്നുള്ള 3000 ചതുരശ്ര മീറ്ററിൽ കോൺക്രീറ്റ് തറയുള്ള കൂറ്റൻ പാർക്കിങ് ഏരിയ പൂർത്തിയായി. വാഹനങ്ങൾക്കായി പ്രത്യേക മാർക്കിങ്.
∙ പാർക്കിങ് ഏരിയയിലും സ്റ്റേഷനു മുൻപിലും വെള്ളം കെട്ടിനിൽക്കാതിരിക്കാൻ 100 മീറ്റർ നീളത്തിൽ ഡ്രെയ്നേജ് സംവിധാനം പൂർത്തിയായി. മണ്ണിടിച്ചിൽ തടയാൻ സ്റ്റേഷന് മുൻപിൽ സംരക്ഷണ ഭിത്തി നിർമിച്ചു.
∙ ഒന്നാം പ്ലാറ്റ്ഫോമിൽ ഗ്രാനൈറ്റ് പാകി. വിഐപി ലോഞ്ച്, ഓഫിസ് മുറികൾ, വിശ്രമ കേന്ദ്രം എന്നിവ പൂർത്തിയായി. അലുമിനിയം പാനൽ ബോർഡുകൾ പാകുന്ന ജോലികൾ നടക്കുന്നു.
∙ ട്രെയിനിന്റെ സമയ വിവരങ്ങൾ അറിയാൻ പ്ലാറ്റ്ഫോമിൽ എൽഇഡി ബോർഡുകൾ.
വേഗം വേണം
ഒന്നാം പ്ലാറ്റ്ഫോമിലെ അലുമിനിയം പാനൽ ജോലികൾ മെല്ലെ പോകുന്നത് പോരായ്മയാണ്. വിഐപി ലോഞ്ച് മുറി, വിശ്രമകേന്ദ്രം എന്നിവിടങ്ങളിലെ ജോലികൾ പൂർത്തിയാക്കി പൂർണമായും തുറന്നുകൊടുക്കണം. കനത്ത മഴയിൽ ഗ്രാനൈറ്റിൽ വെള്ളം കെട്ടിനിന്ന് ഒന്നാം പ്ലാറ്റ്ഫോമിൽ യാത്രക്കാർ വീഴുന്നതായി പരാതിയുണ്ട്. കൂടാതെ മേൽക്കൂരയുടെ ചില ഭാഗങ്ങളിൽ ചോർച്ചയുണ്ട്. ഫുഡ് കോർട്ട് പ്രവർത്തനം ആരംഭിക്കണം.
തേരാപാര നടക്കണം
കോച്ച് പൊസിഷൻ ടേബിൾ പഴയ സ്റ്റേഷൻ കെട്ടിടത്തിൽ തന്നെ സ്ഥാപിച്ചിരിക്കുന്നത് യാത്രക്കാർക്കു വലിയ ദുരിതമാകുന്നു. പുതിയ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർ കോച്ച് അറിയാൻ ബാഗുകളും സാധനങ്ങളും ചുമന്ന് പ്ലാറ്റ്ഫോമിലൂടെ പഴയ സ്റ്റേഷൻ കെട്ടിടം വരെ നടന്നെത്തണം. കോച്ച് കണ്ടുപിടിച്ച് അവിടേക്കു വീണ്ടും നടക്കണം. പുതിയ സ്റ്റേഷന്റെ കൗണ്ടറിനു സമീപം തന്നെ കോച്ച് പൊസിഷൻ ടേബിൾ സ്ഥാപിച്ചാൽ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം. 1, 2, 3 പ്ലാറ്റ്ഫോമുകളിൽ കോച്ച് പൊസിഷൻ അറിയാൻ എൽഇഡി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തനം ആരംഭിച്ചില്ല. പ്രോഗ്രാമിങ് ഉൾപ്പെടെ പൂർത്തിയാകേണ്ടതിനാൽ എൽഇഡി ബോർഡ് തെളിയാൻ ഇനിയും സമയമെടുക്കും.
നടപ്പാലം അവസാന ഘട്ടത്തിലേക്ക്; ലിഫ്റ്റും വരുന്നു
ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് 2 – 3 പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കുന്നതിനായി നിർമിക്കുന്ന നടപ്പാലം (ഫുട്ഓവർ ബ്രിജ്) നിർമാണം അവസാനഘട്ടത്തിലാണ്. ഇതിന്റെ മേൽക്കൂരയുടെയും ടൈൽ പാകുന്നതിന്റെയും ജോലികളാണ് ഇനി പൂർത്തിയാകേണ്ടത്. ഒന്നാം പ്ലാറ്റ്ഫോമിലും രണ്ടാം പ്ലാറ്റ്ഫോമിലും ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ചു. നടപ്പാലത്തെ ബന്ധിപ്പിച്ചാണ് ലിഫ്റ്റ് പ്രവർത്തിക്കുക.
വരുമോ രണ്ടാം പ്രവേശന കവാടം?
വാഴൂർ റോഡിൽ നിന്ന് ഗുഡ്സ്ഷെഡ് റോഡിലൂടെ സ്റ്റേഷനിലേക്കെത്തുന്ന വിധം രണ്ടാം പ്രവേശന കവാടവും ടിക്കറ്റ് കൗണ്ടറും വേണമെന്നത് ഏറെ നാളുകളായുള്ള ആവശ്യമാണ്. കിഴക്കൻ മേഖലയിൽ നിന്നു വാഹനങ്ങളിലെത്തുന്ന യാത്രക്കാർക്കു രണ്ടാം കവാടം ഏറെ പ്രയോജനപ്പെടും. പ്രധാന കവാടത്തിലെ തിരക്കും ഒഴിവാക്കാം.