ദേശീയപാതയിലെ ഐരാറ്റുനട പാലം ഭാഗം: റോഡ് താഴ്ന്നതും അനധികൃത പാർക്കിങ്ങും അപകടഭീഷണി
ഐരാറ്റുനട ∙ വാഹനയാത്രികർക്കു ഭീഷണിയായി ദേശീയപാതയിലെ ഐരാറ്റുനട പാലം ഭാഗം. ടാർ ചെയ്‌ത റോഡിന്റെ ഒരുഭാഗം റോഡ് നിരപ്പിൽ നിന്നു താഴ്ന്ന നിലയിലാണ്. ഇത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാക്കി അപകടങ്ങൾക്കു കാരണമാകുന്നു. ഐരാറ്റുനട പാലത്തിലെ വളവ് പിന്നിട്ടു വരുന്നിടത്ത് റോഡിന്റെ മധ്യഭാഗത്തായാണ് ടാറിങ് ഇടിഞ്ഞു

ഐരാറ്റുനട ∙ വാഹനയാത്രികർക്കു ഭീഷണിയായി ദേശീയപാതയിലെ ഐരാറ്റുനട പാലം ഭാഗം. ടാർ ചെയ്‌ത റോഡിന്റെ ഒരുഭാഗം റോഡ് നിരപ്പിൽ നിന്നു താഴ്ന്ന നിലയിലാണ്. ഇത് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടമാക്കി അപകടങ്ങൾക്കു കാരണമാകുന്നു. ഐരാറ്റുനട പാലത്തിലെ വളവ് പിന്നിട്ടു വരുന്നിടത്ത് റോഡിന്റെ മധ്യഭാഗത്തായാണ് ടാറിങ് ഇടിഞ്ഞു താഴ്ന്നിരിക്കുന്നത്. ദിനംപ്രതി രാഷ്ട്രീയ നേതാക്കളടക്കം സഞ്ചരിക്കുന്ന ദേശീയപാതയുടെ ഭാഗമാണ് പാലം. പക്ഷേ കൺമുന്നിലെ അപകടസാധ്യത കണ്ടില്ലെന്ന് നടക്കുകയാണിവരെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. റോഡ് നന്നാക്കുന്നതിനു ദേശീയപാത അധികൃതരും തയാറായിട്ടില്ല. ഇരുചക്രവാഹനങ്ങൾ പതിവായി ഇവിടെ അപകടത്തിൽ പെടാറുണ്ടെന്നു നാട്ടുകാർ പറയുന്നു.
അപകട കാരണം ഒന്നല്ല
കഞ്ഞിക്കുഴി മുതൽ ഐരാറ്റുനട വരെ വാഹനങ്ങൾ വേഗത്തിലാണ് എത്തുന്നത്. എന്നാൽ പാലം പിന്നിട്ടു വരുമ്പോൾ റോഡിലെ ടാർ താഴ്ന്നതിനാൽ വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയും നിയന്ത്രണം നഷ്ടമായി തെന്നിമറിയുകയും ചെയ്യുന്നു. രാത്രിയായാൽ തെരുവുവിളക്കുകളുടെ അഭാവവും അപകട സാധ്യത വർധിപ്പിക്കുന്നു. റോഡിന് ഇരു വശവും വീതിയുള്ളതിനാൽ ദീർഘദൂര യാത്ര കഴിഞ്ഞുവരുന്ന ലോറികൾ സമീപത്ത് പാർക്ക് ചെയ്യാറുണ്ട്. ഇതും അപകട ഭീഷണി ഉയർത്തുന്നു. അതിനാൽ റോഡ് റീടാർ ചെയ്യുകയും സമീപത്ത് വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം.