പ്ലാസ്റ്റിക് മാലിന്യങ്ങൾ സൂക്ഷിച്ച ഗോഡൗൺപൂട്ടാൻ നോട്ടിസ്
പൊൻകുന്നം∙ പ്ലാസ്റ്റിക് മാലിന്യങ്ങൾ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗോഡൗൺ പൂട്ടാൻ പഞ്ചായത്ത് നോട്ടിസ് നൽകി. ചിറക്കടവ് പഞ്ചായത്തിലെ ചേപ്പുംപാറയിൽ കഴിഞ്ഞയിടെ മുതൽ പ്രവർത്തിച്ചു വന്ന ഗോഡൗൺ അടച്ചു പൂട്ടണമെന്ന് നിർദേശിച്ചാണ് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നൽകിയത്.പഞ്ചായത്തിന്റെയോ മറ്റു നിയമപരമായ യാതൊരു

പൊൻകുന്നം∙ പ്ലാസ്റ്റിക് മാലിന്യങ്ങൾ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗോഡൗൺ പൂട്ടാൻ പഞ്ചായത്ത് നോട്ടിസ് നൽകി. ചിറക്കടവ് പഞ്ചായത്തിലെ ചേപ്പുംപാറയിൽ കഴിഞ്ഞയിടെ മുതൽ പ്രവർത്തിച്ചു വന്ന ഗോഡൗൺ അടച്ചു പൂട്ടണമെന്ന് നിർദേശിച്ചാണ് പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നൽകിയത്. പഞ്ചായത്തിന്റെയോ മറ്റു നിയമപരമായ യാതൊരു അനുമതിയോ പെർമിറ്റോ ഇല്ലാതെയാണ് ഗോഡൗണിൽ മാലിന്യം സൂക്ഷിച്ചിരിക്കുന്നതെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. മാലിന്യങ്ങൾ ഉടൻ സ്ഥലത്തു നിന്നും മാറ്റണമെന്നും നിർദേശിച്ചു.
നാട്ടുകാരുടെ പരാതിയെ തുടർന്നു പഞ്ചായത്ത് അധികൃതർ ഗോഡൗണിൽ നടത്തിയ പരിശോധനയിൽ ടൺ കണക്കിനു പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കുകളിൽ കൊണ്ടുവന്ന് സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ഇവ തരം തിരിക്കുന്നതിനായി കുട്ടികൾ ഉൾപ്പെടെയുള്ള ഇതര സംസ്ഥാന തൊഴിലാളി കുടുംബം ജോലി ചെയ്യുന്നതായും കണ്ടെത്തി. മറ്റു സ്ഥലങ്ങളിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും കരാർ അടിസ്ഥാനത്തിൽ മാലിന്യം നീക്കം ചെയ്യുന്നവരാണ് ഇവ ഇവിടെ കൊണ്ടുവന്നു സൂക്ഷിച്ചിരിക്കുന്നതെന്നു നാട്ടുകാർ ആരോപിച്ചു.മാലിന്യങ്ങൾ നീക്കം ചെയ്തു ഗോഡൗൺ പൂട്ടിയില്ലെങ്കിൽ കൂടുതൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.