വൈക്കത്തപ്പന്റെ ദാസന്മാരായി 63 കാർമികർ; വ്രതാനുഷ്ഠാനങ്ങളുടെ അഷ്ടമി ഉത്സവം
വൈക്കം ∙ ഓരോ വർഷവും വൈക്കത്തഷ്ടമിക്ക് കാത്തിരിപ്പാണ് ഭക്തർ. ഒരേ മനസ്സാണ് വൈക്കത്തപ്പന്റെ ദാസന്മാരായി പൂജാവിധികളിൽ ഏർപ്പെടുന്ന കാർമികർക്കും. മറ്റു ക്ഷേത്രങ്ങളിൽനിന്നു വ്യത്യസ്തമായി ഇവിടെ 2 തന്ത്രി കുടുംബങ്ങൾക്കാണ് അവകാശം. 2 മേൽശാന്തി കുടുംബങ്ങളും ഉണ്ട്. കീഴ്ശാന്തിമാരായി 10 ഇല്ലങ്ങളിൽ നിന്നുള്ളവരും. മേൽശാന്തിമാർക്ക് അസൗകര്യമോ പുലയോ വാലായ്മയോ വന്നാൽ ക്ഷേത്രത്തിലെ നിത്യനിദാന ചടങ്ങുകൾ മുടങ്ങാതിരിക്കാൻ കീഴ്‌ശാന്തിമാർ സദാസമയവും ഉണ്ടാകും.

ക്ഷേത്രത്തിൽ കാർമികാവകാശം ഉള്ള കുടുംബങ്ങളിൽ ആകെ 63 പേരുണ്ട്. താന്ത്രികാവകാശം ഭദ്രകാളി മറ്റപ്പള്ളി, കിഴക്കിനിയേടത്ത് മേക്കാട് കുടുംബങ്ങൾക്കാണ്. ഈ കുടുംബങ്ങളിൽനിന്നുള്ള തന്ത്രിമാരായ നാരായണൻ നമ്പൂതിരിയും മാധവൻ നമ്പൂതിരിയുമാണ് ഇത്തവണത്തെ അഷ്ടമി ഉത്സവങ്ങൾക്ക് മുഴുവൻ സമയവും കാർമികത്വം വഹിക്കുക. 2 തന്ത്രി കുടുംബങ്ങളിൽനിന്നായി ആകെ 13 പേർ താന്ത്രികാവകാശികളാണ്. മുതിർന്ന തന്ത്രിമാർ മുഖ്യകാർമികത്വത്തിന് എത്താറുണ്ട്. തരണി ഇല്ലത്തെ കുടംബക്കാരാണ് മേൽശാന്തിമാർ. ടി.ഡി.ശ്രീധരൻ നമ്പൂതിരി, ടി.എസ്.അനൂപ് നമ്പൂതിരി എന്നിവരാണ് പൂജാകർമങ്ങൾക്ക് കാർമികത്വം. തരണി കുടുംബത്തിൽ ഇപ്പോൾ 10 പേർ കാർമികത്വം വഹിക്കാൻ അവകാശികളാണ്. അത്യാവശ്യസന്ദർഭങ്ങളിൽ ഇവരുടെ സേവനവും ലഭിക്കും.
കീഴ്ശാന്തിമാരെ നിയമിക്കുന്നത് പത്തില്ലങ്ങളിൽ നിന്നാണ്. വടക്കൻ ജില്ലകളിലാണ് ഇവരുടെ മൂലകുടുംബം. ഒരേസമയം 4 കീഴ്‌ശാന്തിമാർ ക്ഷേത്രത്തിൽ ഉണ്ടാകും. ദേവനാരായണൻ നമ്പൂതിരി, രാമനാരായണൻ നമ്പൂതിരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, അർജുൻ നമ്പൂതിരി എന്നിവരാണ് ഇപ്പോഴത്തെ കീഴ്ശാന്തിമാർ. ആറങ്ങോട്, കൊളായി, തൈയ്യിൽ, മേലേടത്ത്, ഏറാഞ്ചേരി, രയരമംഗലം, പാറോളി, കുനിയിൽ, ആഴാട്ട്, പുളിയിന ഇല്ലങ്ങൾക്കാണ് അവകാശം.10 കുടുംബങ്ങളിൽ നിന്നായി 40 പേർ അവകാശികളായി ഉണ്ട്. സഹകാർമികരായി ഇവരുടെ സേവനവും ഉണ്ടാകാറുണ്ട്.
തിടപ്പള്ളിയിൽ നേദ്യം തയാറാക്കുന്നത് കീഴ്ശാന്തിമാരാണ്. ശ്രീലകം ഒരുക്കവും ഉപേദവന്മാർക്ക് പൂജ ചെയ്യലും എല്ലാം ഇവരുടെ ഉത്തരവാദിത്തമാണ്. നിർമാല്യം മുതൽ അത്താഴപൂജ വരെയാണ് ഒരു ദിവസത്തെ ചടങ്ങുകൾ. ശ്രീബലി, ഉത്സവബലി, വിളക്ക്, ഗജപൂജ എന്നിവയൊക്കെ ഉത്സവദിനങ്ങളിലെ പ്രത്യേകതയാണ്. പൂജാ ആവശ്യങ്ങൾക്ക് ക്ഷേത്രത്തിലെ മണിക്കിണറിൽനിന്നു നിത്യവും വെള്ളം കോരിയെടുക്കുന്നത് ഉൾപ്പെടെ, ആധുനിക സൗകര്യങ്ങൾ ഒന്നും ഉപയോഗിക്കാതെ അഷ്ടമിക്ക് എല്ലാം അനായാസം നടക്കുന്നതിനു പിന്നിൽ കൂട്ടായ്മയുടെ വലിയ സമർപ്പണവും അധ്വാനവുമുണ്ട്. ഉത്സവവേളയിൽ ദക്ഷിണയായി കിട്ടുന്നതിന്റെ ഒരു വിഹിതം വൈക്കത്തപ്പന് കാണിക്കയായി സമർപ്പിച്ചാണ് പടിയിറക്കം.