വിനോദസഞ്ചാരം: കുമരകത്തെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ വരുന്നു കേബിൾ സംവിധാനം
കുമരകം ∙ വിനോദസഞ്ചാര മേഖലയായ കുമരകത്തെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ ഇനി കേബിൾ ഉപയോഗിക്കും. ചെങ്ങളം സബ് സ്റ്റേഷൻ മുതൽ കവണാറ്റിൻകര വരെയുള്ള കുമരകം റോഡിന്റെ 15 കിലോമീറ്റർ നീളത്തിലാണ് ഇതിനായി 11 കെവിയുടെ കേബിൾ വലിക്കുന്നത്. കെഎസ്ഇബിയുടെ പ്ലാൻ ഫണ്ടിൽ നിന്നു 3 കോടി രൂപ ചെലവഴിച്ചാണു പദ്ധതി

കുമരകം ∙ വിനോദസഞ്ചാര മേഖലയായ കുമരകത്തെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കാൻ ഇനി കേബിൾ ഉപയോഗിക്കും. ചെങ്ങളം സബ് സ്റ്റേഷൻ മുതൽ കവണാറ്റിൻകര വരെയുള്ള കുമരകം റോഡിന്റെ 15 കിലോമീറ്റർ നീളത്തിലാണ് ഇതിനായി 11 കെവിയുടെ കേബിൾ വലിക്കുന്നത്. കെഎസ്ഇബിയുടെ പ്ലാൻ ഫണ്ടിൽ നിന്നു 3 കോടി രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പാക്കുന്നത്. ലൈനിലെ ലോഡ് കൂടിയതാണു വിതരണം താളം തെറ്റിക്കുന്നത്. ഉപഭോക്താക്കളുടെ എണ്ണം കൂടി. മഴക്കാലത്ത് വൈദ്യുത ലൈൻ പൊട്ടിയും മരം വീണും വൈദ്യുതി മുടങ്ങുന്നത് പതിവാണ്. ലൈൻ നന്നാക്കി വൈദ്യുതി വിതരണം പഴയപടി ആക്കാൻ താമസം നേരിട്ടിരുന്നു. കേബിളാകുമ്പോൾ വൈദ്യുതി വിതരണം മുടക്കം കൂടാതെ നടത്താൻ കഴിയും.
കുമരകത്തേക്ക് ഇനി 2 ലൈൻ
നിലവിലുള്ള ലൈൻ കൂടാതെ കേബിൾ കൂടി ഉപയോഗിക്കുന്നതോടെ കുമരകത്തേക്കുള്ള വൈദ്യുതി വിതരണത്തിനു 2 സംവിധാനമാകും. നിലവിലുള്ള ഫീഡറുകൾ ഉപയോഗിച്ചാകും കേബിളും ലൈനും പ്രവർത്തിപ്പിക്കുക. കേബിളിനു മാത്രമായി ഒരു ഫീഡർ സ്ഥാപിക്കുന്നതിനുള്ള നടപടി പൂർത്തിയായി വരുന്നു. ഈ ഫീഡർ കൂടി വരുമ്പോൾ രണ്ടായി വൈദ്യുതി വിതരണം നടത്താൻ കഴിയും.
ഏതെങ്കിലും ഒരു ലൈൻ ഓഫാക്കേണ്ടി വരുന്ന സാഹചര്യത്തിൽ അടുത്ത ലൈനിലൂടെ വൈദ്യുതി വിതരണം നടത്താൻ കഴിയും. കേബിൾ വരുന്നതോടെ വൈദ്യുതി വിതരണത്തിനു തടസ്സം ഉണ്ടാകില്ലെന്നു മാത്രമല്ല വോൾട്ടേജ് ക്ഷാമത്തിനും പരിഹാരമാകും. കേബിൾ സ്ഥാപിക്കുന്നതിനായി പുതിയ കോൺക്രീറ്റ് പോസ്റ്റുകൾ നേരത്തേ സ്ഥാപിച്ചിരുന്നു.
കേബിൾ വലിക്കുന്ന ജോലി നടക്കുന്നു
കേബിൾ വലിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ഇതു വൈകാതെ പൂർത്തിയാകും. വൈദ്യുതി മുടങ്ങുന്നത് വിനോദസഞ്ചാര മേഖലയ്ക്കു തിരിച്ചടിയാകുന്ന സാഹചര്യത്തിലാണു കേബിൾ വലിക്കാൻ നടപടി എടുത്തതെന്ന് അധികൃതർ പറഞ്ഞു. മറ്റു പ്രദേശങ്ങളിലെ വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിനു കിളിരൂർ, മീൻചിറ, തൊള്ളായിരം എന്നിവിടങ്ങളിൽ ട്രാൻസ്ഫോമർ സ്ഥാപിച്ചു.
മഴക്കാലമായാൽ കെഎസ്ഇബിക്ക് വൻ നഷ്ടം
കാറ്റിലും മഴയിലും വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞും ലൈൻ പൊട്ടിയും അടുത്തയിടെ കുമരകം ഇലക്ട്രിക്കൽ സെക്‌ഷന് ഉണ്ടായത് 15 ലക്ഷം രൂപയുടെ നഷ്ടം. 46 എൽടി പോസ്റ്റുകളും 4 എച്ച്ടി പോസ്റ്റുകളും ഒടിയുകയും 36 സ്ഥലങ്ങളിൽ കമ്പി പൊട്ടുകയും 20 സ്ഥലങ്ങളിൽ മരം ലൈനിൽ വീഴുകയും 5 എച്ച്ടി ഫീഡറുകൾ തകരാറിലാകുകയും ചെയ്തു. കഴിഞ്ഞ ദിവസം 4 സ്ഥലങ്ങളിൽ കമ്പി പൊട്ടുകയും ഒരു എച്ച്ടി പോസ്റ്റും ഒരു എൽടി പോസ്റ്റും മറിയുകയും ചെയ്തു.