വൈക്കത്തഷ്ടമി: സമുദായ സംഘടനകളുടെ താലപ്പൊലികൾ ആരംഭിച്ചു
വൈക്കം ∙ വൈക്കത്തഷ്ടമി ഉത്സവ ആഘോഷത്തെ വർണാഭമാക്കുന്ന സമുദായ സംഘടനകളുടെ താലപ്പൊലികൾ ആരംഭിച്ചു. കൊടിയേറി മൂന്നാം ഉത്സവ ദിവസം മുതൽ ഏഴാം ഉത്സവ ദിവസം വരെ 15 സംഘടനകളുടെ താലപ്പൊലിയാണ് ക്ഷേത്രത്തിൽ എത്തി സമർപ്പിക്കുന്നത്. ആദ്യ താലപ്പൊലി വൈക്കം എസ്എൻഡിപി വനിതാ യൂണിയന്റെ നേതൃത്വത്തിൽ നടത്തി. നഗരവീഥിയെ

വൈക്കം ∙ വൈക്കത്തഷ്ടമി ഉത്സവ ആഘോഷത്തെ വർണാഭമാക്കുന്ന സമുദായ സംഘടനകളുടെ താലപ്പൊലികൾ ആരംഭിച്ചു. കൊടിയേറി മൂന്നാം ഉത്സവ ദിവസം മുതൽ ഏഴാം ഉത്സവ ദിവസം വരെ 15 സംഘടനകളുടെ താലപ്പൊലിയാണ് ക്ഷേത്രത്തിൽ എത്തി സമർപ്പിക്കുന്നത്. ആദ്യ താലപ്പൊലി വൈക്കം എസ്എൻഡിപി വനിതാ യൂണിയന്റെ നേതൃത്വത്തിൽ നടത്തി. നഗരവീഥിയെ വർണാഭമാക്കി എത്തുന്ന താലപ്പൊലി അഷ്ടമി ഉത്സവത്തിന്റെ പ്രധാന കാഴ്ചയാണ്. ക്ഷേത്ര സങ്കേതങ്ങളിൽ നിന്നും സമുദായ ആസ്ഥാനങ്ങളിൽ നിന്നുമാണ് താലപ്പൊലി മിക്കതും ആരംഭിക്കുന്നത്.
അഖില കേരള വിശ്വകർമ മഹാസഭ വൈക്കം, കേരള പട്ടാര്യ സമാജം വൈക്കം, ഗണക സമുദായം വൈക്കം, വീരശൈവ മഹാസഭ വൈക്കം, കേരള വേളാർ സമുദായം എന്നിവരുടെ താലപ്പൊലി ഇന്നും , കെപിഎംഎസ് വൈക്കം യൂണിയൻ, കെപിഎംഎസ് വൈക്കം യൂണിയൻ മഹിളാ കമ്മിറ്റി, കേരള ഉള്ളാട മഹാസഭ, വൈക്കം താലൂക്ക് കമ്മിറ്റി മഹിളാ സമാജം, കേരള പരവർ സർവീസ് സൊസൈറ്റി,
കേരള പട്ടികവർഗ ഊരുകൂട്ടം മഹാസഭ വനിതാസമാജം വൈക്കം എന്നിവരുടേത് നാളെയും, മറ്റ് ദിവസങ്ങളിൽ തമിഴ് വിശ്വബ്രഹ്മസമാജം വൈക്കം, കേരള വേലൻ മഹാജനസഭ വൈക്കം, വിളക്കിത്തല നായർ സമാജം വൈക്കം, കേരള വണിക വൈശ്യ സംഘം, ധീവരമഹിളാ സഭ ജില്ലാകമ്മിറ്റി എന്നീ സംഘടനകളുടെയും താലപ്പൊലി വഴിപാട് സമർപ്പണം നടക്കും. ഓരോ താലപ്പൊലികളും വൈകിട്ട് ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രദക്ഷിണം വച്ച ശേഷം തിരുനടയിൽ സമർപ്പിക്കും.