ഉദയനാപുരം ക്ഷേത്രത്തിൽ കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രം
വൈക്കം ∙ ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ മുന്നോടിയായി സംയുക്ത എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി.ഇരുമ്പുഴിക്കര കിഴക്കേമുറി എൻഎസ്എസ്. കരയോഗത്തിന്റെ കുലവാഴ പുറപ്പാട് കരയോഗത്തിൽ നിന്നു പുറപ്പെട്ട് കിഴക്കേ ഗോപുരനടയിലൂടെ

വൈക്കം ∙ ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ മുന്നോടിയായി സംയുക്ത എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ കുലവാഴ പുറപ്പാട് ഭക്തിസാന്ദ്രമായി. ഇരുമ്പുഴിക്കര കിഴക്കേമുറി എൻഎസ്എസ്. കരയോഗത്തിന്റെ കുലവാഴ പുറപ്പാട് കരയോഗത്തിൽ നിന്നു പുറപ്പെട്ട് കിഴക്കേ ഗോപുരനടയിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചു. താലപ്പൊലിയും ക്ഷേത്രകലാപീഠത്തിന്റെ പഞ്ചവാദ്യവും ഗജവീരനും അകമ്പടിയേകി. കരയോഗം പ്രസിഡന്റ് കെ.മനോജ് കുമാർ, സെക്രട്ടറി ടി.ആർ.അശോക് കുമാർ, ട്രഷറർ ആർ.വിജയകുമാർ, മഹിള സമാജം പ്രസിഡന്റ് ഗീത പുഴക്കര എന്നിവർ നേതൃത്വം നൽകി. ഉദയനാപുരം തെക്കേമുറി എൻഎസ്എസ് കരയോഗത്തിന്റെ കുലവാഴ പുറപ്പാട് നാഗംപൂഴിമന കൊച്ചു ഭഗവതിക്കൽ ക്ഷേത്രത്തിൽനിന്നു താലപ്പൊലി വാദ്യമേളം, ഗജവീരൻ എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച് തെക്കേ ഗോപുരനടയിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചു. കരയോഗം പ്രസിഡന്റ് ജി.വി.കെ.നായർ, സെക്രട്ടറി, ആർ.രവികുമാർ, ട്രഷറർ അയ്യേരി സോമൻ, വനിത സമാജം ഭാരവാഹികളായ സുഭദ്രാമ്മ, ഗിരിജ മണികണ്ഠൻ, പത്മകുമാരി എന്നിവർ നേതൃത്വം നൽകി.
പടിഞ്ഞാറേമുറി എൻഎസ്എസ് കരയോഗത്തിന്റെ കുലവാഴ പുറപ്പാട് ശ്രീനാരായണപുരം ക്ഷേത്രത്തിൽ നിന്നു ഗജവീരൻ, താലപ്പൊലി, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ ആരംഭിച്ച് ഉദയനാപുരം ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുര നടയിലൂടെ ക്ഷേത്രത്തിൽ പ്രവേശിച്ചു. കരയോഗം പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി ശിവൻ നായർ, വൈസ് പ്രസിഡന്റ് രാജശേഖരൻ നായർ, ജോയിന്റ് സെക്രട്ടറി വിജയശങ്കർ, വനിത സമാജം പ്രസിഡന്റ് ജയ ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.ഉദയനാപുരം വടക്കേ മുറി എൻഎസ്എസ് കരയോഗത്തിന്റെ കുലവാഴ പുറപ്പാട് പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് ക്ഷേത്രത്തിന്റെ വടക്കേ ഗോപുര നടയിലുടെ ക്ഷേത്രത്തിൽ പ്രവേശിച്ചു. വാദ്യമേളങ്ങളും താലപ്പൊലിയും ഗജവീരനും അകമ്പടിയേകി. കരയോഗം പ്രസിഡന്റ് എം.സി.ഹരിക്കുട്ടൻ സെക്രട്ടറി പി.ആർ.ശശിധര കുമാർ എന്നിവർ നേതൃത്വം നൽകി. ഉദയനാപുരം ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ നാലു വശങ്ങളിലും നാലു കരക്കാർ കുലവാഴകളും കരിക്കിൻകുലകളും കൊണ്ട് അലങ്കരിച്ചു. കാർത്തിക വിളക്കിനായി എഴുന്നള്ളുന്ന ഉദയനാപുരത്തപ്പന് കരക്കാർ അതത് ഭാഗങ്ങളിൽ നിറദീപവും നിറപറയും ഒരുക്കി വരവേൽപ് നൽകും. ഇന്നാണ് ഉദയനാപുരം ക്ഷേത്രത്തിലെ കാർത്തിക. രാവിലെ 6ന് കാർത്തിക ദർശനവും രാത്രി 10.30ന് കാർത്തികവിളക്കും നടത്തും.
ആറാട്ട് നാളെ
വൈക്കം ∙ ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കാർത്തിക ഉത്സവത്തിന്റെ സമാപനമായി ആറാട്ട് നാളെ നടക്കും. വൈകിട്ട് 5ന് നടക്കുന്ന ആറാട്ടിന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ കിഴക്കേ നടയിലെ ആറാട്ട് കുളത്തിലാണ് ഉദയനാപുരത്തപ്പന്റെ ആറാട്ട്.