വൈക്കത്തഷ്ടമി: ഉത്സവബലി ദർശനം ഇന്ന്
വൈക്കം ∙ വൈക്കത്തഷ്ടമി ഉത്സവത്തിലെ പ്രധാന ചടങ്ങായ ഉത്സവബലി ദർശനം അഞ്ചാം ഉത്സവ ദിനമായ ഇന്ന് ആരംഭിക്കും.ഉച്ചയ്ക്ക് 12ന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മാധവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. ഉത്സവബലി ദർശനം. താന്ത്രിക അനുഷ്ഠാന പ്രകാരം നടത്തുന്ന ചടങ്ങിന്
വൈക്കം ∙ വൈക്കത്തഷ്ടമി ഉത്സവത്തിലെ പ്രധാന ചടങ്ങായ ഉത്സവബലി ദർശനം അഞ്ചാം ഉത്സവ ദിനമായ ഇന്ന് ആരംഭിക്കും.ഉച്ചയ്ക്ക് 12ന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മാധവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. ഉത്സവബലി ദർശനം. താന്ത്രിക അനുഷ്ഠാന പ്രകാരം നടത്തുന്ന ചടങ്ങിന്
വൈക്കം ∙ വൈക്കത്തഷ്ടമി ഉത്സവത്തിലെ പ്രധാന ചടങ്ങായ ഉത്സവബലി ദർശനം അഞ്ചാം ഉത്സവ ദിനമായ ഇന്ന് ആരംഭിക്കും.ഉച്ചയ്ക്ക് 12ന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മാധവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. ഉത്സവബലി ദർശനം. താന്ത്രിക അനുഷ്ഠാന പ്രകാരം നടത്തുന്ന ചടങ്ങിന്
വൈക്കം ∙ വൈക്കത്തഷ്ടമി ഉത്സവത്തിലെ പ്രധാന ചടങ്ങായ ഉത്സവബലി ദർശനം അഞ്ചാം ഉത്സവ ദിനമായ ഇന്ന് ആരംഭിക്കും. ഉച്ചയ്ക്ക് 12ന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മാധവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും. ഉത്സവബലി ദർശനം. താന്ത്രിക അനുഷ്ഠാന പ്രകാരം നടത്തുന്ന ചടങ്ങിന് തന്ത്രശാസ്ത്രം, ശബ്ദ ശാസ്ത്രം, സംഗീതം, പരിസ്ഥിതി ശാസ്ത്രം, മനഃശാസ്ത്രം എന്നിവ അറിഞ്ഞിരിക്കണം. പ്രഭാതത്തിലെ ശ്രീബലിക്കു ശേഷം ശ്രീഭൂതബലിക്ക് പകരമായാണ് ഉത്സവബലി നടത്തുക.വൈക്കം ക്ഷേത്രത്തിൽ 17, 19, 22 തീയതികളിലും ഉത്സവബലി നടത്തും. നാലമ്പലത്തിനകത്തും. ഉത്സവബലി ആറാട്ട് എന്നിങ്ങനെയുള്ള പ്രധാന ചടങ്ങുകൾക്കു മാത്രമാണ് വിശേഷപ്പെട്ട മൂലബിംബം ശ്രീകോവിലിൽ നിന്നും പുറത്തേക്ക് എഴുന്നള്ളിക്കുന്നത്. തന്ത്രിമാരുടെ കാർമികത്വത്തിൽ നടക്കുന്ന ഉത്സവബലി ഉപവാസത്തോടെ ദർശനം നടത്തുന്നത് ശ്രേയസ്കരവും ശത്രുനാശകരവും ആണെന്ന് വിശ്വാസം. '
ഭക്തിനിർഭരമായി താലപ്പൊലി
വൈക്കം ∙ അഖിലകേരള വിശ്വകർമ മഹാസഭാ വൈക്കം താലൂക്ക് യൂണിയന്റെയും കേരള വിശ്വകർമ മഹിളാ സംഘത്തിന്റെയും നേതൃത്വത്തിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലേക്ക് നാലാം ഉത്സവദിനമായ ഇന്നലെ വൈകിട്ട് നടന്ന താലപ്പൊലി ഭക്തിനിർഭരമായി. വാദ്യമേളങ്ങളും മുത്തുക്കുടകളും ഭംഗി പകർന്നു. യൂണിയൻ ആസ്ഥാനത്തുനിന്ന് ആരംഭിച്ച താലപ്പൊലിക്കു യൂണിയൻ പ്രസിഡന്റ് പി.ജി.ശിവദാസൻ, സെക്രട്ടറി എസ്.കൃഷ്ണൻ, ശ്രീകുമാർ, മഹിളാസംഘം യൂണിയൻ പ്രസിഡന്റ് രുക്മിണി നാരായണൻ, സെക്രട്ടറി ബിന്ദു മോഹനൻ, തുളസി സുരേന്ദ്രൻ, സുജാത തങ്കം, ജയശ്രീ, ഇന്ദുലേഖ എന്നിവർ നേതൃത്വം നൽകി.
കേരള പട്ടാര്യ സമാജം
വൈക്കം ∙ വൈക്കത്തഷ്ടമി നാലാം ഉത്സവദിവസം കേരള പട്ടാര്യ സമാജം വൈക്കം ശാഖയുടെയും വനിതാ സമാജത്തിന്റേയും നേതൃത്വത്തിൽ മഹാദേവ ക്ഷേത്രത്തിലേക്കു നടത്തിയ താലപ്പൊലി ഭക്തിനിർഭരമായി. കിഴക്കേനട സമാജം ആസ്ഥാനത്തുനിന്നു പുറപ്പെട്ട താലപ്പൊലിക്കു വനിതാസമാജം പ്രസിഡന്റ് ഗിരിജ, സെക്രട്ടറി പ്രീതി രാമചന്ദ്രൻ, ബിജി ചന്ദ്രശേഖരൻ, സെക്രട്ടറി സീമ സന്തോഷ്, സമാജം സെക്രട്ടറി മോഹനൻ പുതുശ്ശേരി, ജയൻ സാരങ്കി, പി.പി.ബാബു എന്നിവർ നേതൃത്വം നൽകി. ദീപാരാധനയ്ക്കു ശേഷം ക്ഷേത്രത്തിൽ പ്രവേശിച്ചു താലങ്ങൾ ക്ഷേത്രനടയിൽ സമർപ്പിച്ചു.
വീരശൈവ മഹാസഭ
വൈക്കം ∙ ഓൾ ഇന്ത്യ വീരശൈവ മഹാസഭ ജില്ലാ കമ്മിറ്റി, താലൂക്ക് കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ താലപ്പൊലി ഭക്തിസാന്ദ്രമായി. വൈക്കം വലിയ കവല ശാസ്താ ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച താലപ്പൊലി നഗരംചുറ്റി ക്ഷേത്രനടയിൽ സമർപ്പിച്ചു. കോഓർഡിനേറ്റർ കെ.ടി.സതീശൻ, കൺവീനർ പ്രമീള മോഹൻ, ട്രഷറർ രവീന്ദ്രനാഥ്, ആർ.മനോജ്, രാജേ,് ഗോപി, ബിന്ദു വിനോദ്, സുബി സുരേഷ് എന്നിവർ നേതൃത്വം നൽകി.
ഗണക സമുദായം
വൈക്കം ∙ വൈക്കത്തഷ്ടമിയുടെ നാലാം ഉത്സവദിവസമായ ഇന്നലെ വൈകിട്ട് വൈക്കം ഗണക സമുദായത്തിന്റെ നേതൃത്വത്തിൽ താലപ്പൊലി നടത്തി. തോട്ടുവക്കം പടിഞ്ഞാറേ പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച താലത്തിന് സമുദായം പ്രസിഡന്റ് കെ.കെ.പുരുഷോത്തമൻ, വനിതാസമാജം പ്രസിഡന്റ് ദീപ ഗോപി, സെക്രട്ടറി ദീപ ജ്യോതി, ട്രഷറർ ശശിധരൻ ആമ്പല്ലൂർ, കെ.കെ.ഗോപിക്കുട്ടൻ, ജ്യോതിരാജ്, രാമചന്ദ്രൻ ഓണക്കൂർ, രത്‌നമ്മ, ശിവരാമൻ, രമണി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
വൈക്കം മഹാദേവ ക്ഷേത്രത്തിൽ
ഇന്ന്
രാവിലെ 5ന് പാരായണം, 8ന് ശ്രീബലി, സംഗീത സദസ്സ്, 10.30 മുതൽ ഭജൻസ് 1ന് ഉത്സവ ബലിദർശനം, പ്രഭാഷണം 1.30 മുതൽ തിരുവാതിര 5ന് സോപാന സംഗീതം, കാഴ്ച ശ്രീബലി, 6ന് പൂത്താലം വരവ്, ഭജൻസ്, 7മുതൽ നൃത്തനൃത്യങ്ങൾ, 8.30ന് മോഹിനിയാട്ടം, 10ന് വിളക്ക്
ഉദയനാപുരം
ക്ഷേത്രത്തിൽ
ഇന്ന്
രാവിലെ 6ന് കാർത്തിക ദർശനം, പാരായണം, 6.30ന് ഭജൻസ്, 7.30ന് ഭക്തി ഗാനമേള, 9ന് വിൽപാട്ട്, 10ന് വൈക്കം രമ്യാകൃഷ്ണൻ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, 11ന് സി.എസ്.അനുരൂപ്, ഗംഗ ശശിധരൻ എന്നിവരുടെ വയലിൻ നാദ വിസ്മയം, 11.30ന് പ്രസാദമൂട്ട് 1.30നും വൈകിട്ട് 5നും സംഗീത സദസ്സ്, 7ന് ഹിന്ദു മത സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ഗുരുവായൂർ ദേവസ്വം ഭരണസമിതി ചെയർമാൻ വി.കെ.വിജയൻ എന്നിവർ പങ്കെടുക്കും. 8ന് അത്താഴ ഊട്ട്, മധുരൈ എൻ.ശിവഗണേഷിന്റെ സംഗീത സദസ്സ്, 10.30ന് തൃക്കാർത്തിക വിളക്ക്, 12ന് വലിയ കാണിക്ക വെടിക്കെട്ട് 2.30ന് ഭജൻസ്.