കോട്ടയം ജില്ലയിൽ ഇന്ന് (17-11-2024); അറിയാൻ, ഓർക്കാൻ
ബിഎസ്എൻഎൽ - ഭാരത് ഫൈബർ - 4ജി സിം മേള മണിമല ∙ ടെലിഫോൺ എക്സ്ചേഞ്ചിൽ 19, 20 തീയതികളിൽ 10 മുതൽ 5 വരെ ബിഎസ്എൻഎൽ - ഭാരത് ഫൈബർ - 4ജി സിം മേള നടത്തും. ഏറ്റവും കുറഞ്ഞ നിരക്കുകൾ ഉള്ള ബിഎസ്എൻഎൽ 4ജി മൊബൈൽ സിം കാർഡുകൾ, 4ജി സിം അപ്ഗ്രഡേഷൻ, എംഎൻപി / പോർട്ടിങ്, ഹൈസ്പീഡ് ഫൈബർ കേബിൾ വഴി വൈഫൈ ഇന്റർനെറ്റ് കണക്‌ഷൻ /

ബിഎസ്എൻഎൽ - ഭാരത് ഫൈബർ - 4ജി സിം മേള
മണിമല ∙ ടെലിഫോൺ എക്സ്ചേഞ്ചിൽ 19, 20 തീയതികളിൽ 10 മുതൽ 5 വരെ ബിഎസ്എൻഎൽ - ഭാരത് ഫൈബർ - 4ജി സിം മേള നടത്തും. ഏറ്റവും കുറഞ്ഞ നിരക്കുകൾ ഉള്ള ബിഎസ്എൻഎൽ 4ജി മൊബൈൽ സിം കാർഡുകൾ, 4ജി സിം അപ്ഗ്രഡേഷൻ, എംഎൻപി / പോർട്ടിങ്, ഹൈസ്പീഡ് ഫൈബർ കേബിൾ വഴി വൈഫൈ ഇന്റർനെറ്റ് കണക്‌ഷൻ / എഫ്ടിടിഎച്ച് എന്നിവ ലഭ്യമാണ്. പഴയ ലാൻഡ്‌ലൈൻ നമ്പറുകൾ ഫൈബറിൽ പുനഃസ്ഥാപിച്ചു നൽകും. കൂടുതൽ വിവരങ്ങൾക്ക് : 9188921537.
ബോധവൽക്കരണ ക്ലാസ് നാളെ മുതൽ
കോട്ടയം ∙ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരെ ആരോഗ്യവകുപ്പ് കുടുംബശ്രീയുമായി ചേർന്ന് നാളെ മുതൽ 24 വരെ ബോധവൽക്കരണ പരിപാടികൾ നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. നാളെ ജില്ലയിലെ കുടുംബശ്രീ സിഡിഎസ് അധ്യക്ഷന്മാർക്കായി നടത്തുന്ന ജില്ലാതല സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്യും. 19നു ആരോഗ്യവകുപ്പും കുടുംബശ്രീയും ചേർന്ന് എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും കുടുംബശ്രീ ഏഡിഎസ് അധ്യക്ഷമാർക്കും അയൽക്കൂട്ടങ്ങളിലെ സാമൂഹിക വികസനസമിതി കൺവീനർമാർക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും.
ആർട്ട് ഓഫ് ലിവിങ് കോഴ്സ്
ഏറ്റുമാനൂർ∙ ആർട്ട് ഓഫ് ലിവിങ് ഹാപ്പിനസ് പ്രോഗ്രാം ആറ് ദിവസത്തെ കോഴ്സ് 18 മുതൽ 23 വരെ വികെബി റോഡിലുള്ള ആർട്ട് ഓഫ് ലിവിങ് കേന്ദ്രത്തിൽ തുടങ്ങും.ഡോ.സുജാത ആർ ക്ലാസുകൾ നയിക്കും . 94956 54679 , 94957 04781.
ലേബർ റജിസ്ട്രേഷൻ
കുമരകം ∙ ബോട്ട് ജെട്ടിക്കു സമീപം തുളസി സ്റ്റോഴ്സിൽ 20ന് 10 മുതൽ 4 മണി വരെ ലേബർ റജിസ്ട്രേഷൻ നടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുമരകം യൂണിറ്റ് ജനറൽ സെക്രട്ടറി എസ്.രഞ്ജിത് അറിയിച്ചു.
ബോധവൽക്കരണ ക്ലാസ് നാളെ മുതൽ
കോട്ടയം ∙ ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗത്തിനെതിരെ ആരോഗ്യവകുപ്പ് കുടുംബശ്രീയുമായി ചേർന്ന് നാളെ മുതൽ 24 വരെ ബോധവൽക്കരണ പരിപാടികൾ നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ അറിയിച്ചു. നാളെ ജില്ലയിലെ കുടുംബശ്രീ സിഡിഎസ് അധ്യക്ഷന്മാർക്കായി നടത്തുന്ന ജില്ലാതല സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്യും. 19നു ആരോഗ്യവകുപ്പും കുടുംബശ്രീയും ചേർന്ന് എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും കുടുംബശ്രീ ഏഡിഎസ് അധ്യക്ഷമാർക്കും അയൽക്കൂട്ടങ്ങളിലെ സാമൂഹിക വികസനസമിതി കൺവീനർമാർക്കുമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിക്കും.
പാലാ ബ്രില്ല്യന്റിൽ പ്രവേശന പരീക്ഷ ഡിസംബർ ഒന്നിന്
കോട്ടയം ∙ മെഡിക്കൽ – എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിനായി പാലാ ബ്രില്ല്യന്റ് നടത്തുന്ന ഐഐടി., എയിംസ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കും 5, 6, 7, 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള ഫൗണ്ടേഷൻ പ്രോഗ്രാമിലേക്കുമുള്ള പ്രവേശനപരീക്ഷ ഡിസംബർ ഒന്നിനു നടക്കും. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 28. ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ കേരളത്തിലെ എല്ലാ ജില്ലകളിലും ചെന്നൈ, ബെംഗളൂരു, ദുബായ്, ഖത്തർ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും നടക്കും. ഒന്നാം റാങ്കിന് 10 ലക്ഷം രൂപയും രണ്ടാം റാങ്കിന് 5 ലക്ഷം രൂപയും സ്കോളർഷിപ് ലഭിക്കും. ഉയർന്ന റാങ്ക് നേടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ആനുകൂല്യങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും www.brilliantpala.org. ഫോൺ: 0482 2206100.
‘ഫ്രീയാണ് ജർമനി’- ജർമൻ എജ്യുക്കേഷൻ എക്സ്പോ ഇന്ന് കോട്ടയത്ത്; സെമിനാർ കട്ടപ്പനയിൽ
കോട്ടയം∙ മികവാർന്ന വിദേശ വിദ്യാഭ്യാസം സൗജന്യമായി നേടാവുന്ന ജർമനിയിലെ സർവകലാശാലകളിൽ വിദ്യാർഥികൾക്ക് പ്രവേശനം നേടാൻ സാന്റാ മോണിക്ക സ്റ്റഡി അബ്രോഡ് മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘ഫ്രീയാണ് ജർമനി’ ജർമൻ എജ്യുക്കേഷൻ എക്സ്പോ ഇന്ന് കോട്ടയം ഈരയിൽകടവിലുള്ള ആൻസ് കൺവെൻഷൻ സെന്ററിൽ രാവിലെ 10 മുതൽ 5 വരെ നടക്കും പ്രവേശനം സൗജന്യം. ഇതിനോടനുബന്ധിച്ച് കട്ടപ്പന ഹോട്ടൽ കെജിഎസ് ഹിൽ ടൗൺ ഹോട്ടലിൽ രാവിലെ 10നു വിദഗ്ധർ നയിക്കുന്ന സെമിനാറും ഉണ്ടായിരിക്ക ജർമനിയിലെ പൊതു സർവകലാശാലകളിൽ ഡിഗ്രി, മാസ്റ്റേഴ്സ് കോഴ്സുകൾ ട്യൂഷൻ ഫീ ഇല്ലാതെ സൗജന്യമായി പഠിക്കാനും 4.75 ലക്ഷം മുതൽ ഫീസിൽ ജർമൻ സ്റ്റേറ്റ് അക്രഡിറ്റഡ് സർവകലാശാലകളിൽ പ്രവേശനം നേടാനും എക്സ്പോയിൽ പങ്കെടുക്കുന്നതിലൂടെ സാധിക്കും. ജർമനിയിലെ പ്രമുഖ സർവകലാശാലകളിലെയും കോളജുകളിലേയും പ്രതിനിധികളെ കണ്ട് വിശദാംശങ്ങൾ മനസ്സിലാക്കാനുമുള്ള അവസരമാണിത്. ജർമൻ ഭാഷയിൽ ബി 2 ലെവൽ ഭാഷാപ്രാവീണ്യം ഉള്ള പ്ലസ്ടു കഴിഞ്ഞവർക്കുള്ള ബാച്‌ലർ ഡിഗ്രി പ്രോഗ്രാമുകളെക്കുറിച്ചും ജർമൻ ഭാഷ നിർബന്ധമല്ലാത്ത കോഴ്സുകളെക്കുറിച്ചും ഉൾപ്പെടെ മനസ്സിലാക്കാൻ വിദഗ്ധർ നയിക്കുന്ന സെമിനാർ സെഷനുകളും എക്സ്പോയുടെ ഭാഗമായി ഉണ്ടാവും.
ജർമൻ ഭാഷയിൽ ബി2 ലെവൽ ഭാഷാ പ്രാവീണ്യം ഉള്ള നഴ്സുമാർക്ക് ചെലവുകളില്ലാതെ സൗജന്യമായി ജോലി വീസയിൽ ജർമനിയിൽ എത്താനുള്ള സാധ്യതകളും ബി1, ബി2 ലെവൽ ഭാഷാ പ്രാവീണ്യം ഉള്ള ഡോക്ടർമാർക്ക് സ്പെഷൽ കാറ്റഗറി വീസയിൽ ലൈസൻസിങ് എക്സാമിനേഷൻ ആൻഡ് മെഡിക്കൽ സി1 എഫ്എസ്പി എക്സാം കോഴ്‌സുകൾക്കുള്ള അവസരവും എക്സ്പോയിൽ ലഭ്യമാണ്.
പൊതു സർവകലാശാലകളിലെ തങ്ങളുടെ പ്രവേശന യോഗ്യതാ നിർണയം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അക്കാദമിക് യോഗ്യത തെളിയിക്കുന്ന രേഖകൾ നിർബന്ധമായും കരുതണം. പങ്കെടുക്കുന്നവർ www.santamonicaedu.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്താൽ ഇമെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട് റജിസ്ട്രേഷൻ സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0484 4150999, 9645222999.