ലോഗോസ് ജംക്ഷനിലെ തീപിടിത്തം; 5 ലക്ഷം നഷ്ടം
കോട്ടയം ∙ ലോഗോസ് ജംക്ഷനു സമീപം ശനിയാഴ്ച വൈകിട്ടുണ്ടായ തീപിടിത്തത്തിൽ 5 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി അഗ്നിരക്ഷാസേന. നല്ലിടയൻ പള്ളിയോടു ചേർന്നുള്ള, വിജയപുരം രൂപതയുടെ ബിഷപ് ഹൗസിനു പിന്നിലെ തടി വർക്ഷോപ്പിനാണു തീ പിടിച്ചത്. തീ പടരാനിടയായ സാഹചര്യം വ്യക്തമല്ലെന്നും തടിപ്പണിക്ക് ഉപയോഗിച്ചിരുന്ന ചെറിയ വൈദ്യുതി

കോട്ടയം ∙ ലോഗോസ് ജംക്ഷനു സമീപം ശനിയാഴ്ച വൈകിട്ടുണ്ടായ തീപിടിത്തത്തിൽ 5 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി അഗ്നിരക്ഷാസേന. നല്ലിടയൻ പള്ളിയോടു ചേർന്നുള്ള, വിജയപുരം രൂപതയുടെ ബിഷപ് ഹൗസിനു പിന്നിലെ തടി വർക്ഷോപ്പിനാണു തീ പിടിച്ചത്. തീ പടരാനിടയായ സാഹചര്യം വ്യക്തമല്ലെന്നും തടിപ്പണിക്ക് ഉപയോഗിച്ചിരുന്ന ചെറിയ വൈദ്യുതി ഉപകരണങ്ങളിൽ നിന്നോ ഉണങ്ങിയ അറക്കപ്പൊടിക്കോ തീ പടർന്നതാകാൻ സാധ്യതയുണ്ടെന്നും എന്നാൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും കോട്ടയം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫിസർ വിഷ്ണു മധു പറഞ്ഞു. അഗ്നിരക്ഷാസേനയുടെ വാഹനം സംഭവം നടന്ന സ്ഥലത്തേക്ക് എത്തിക്കാനുണ്ടായ കാലതാമസവും തിരിച്ചടിയായി. ഇതോടെ വർക്ഷോപ്പിൽ ഉണ്ടായിരുന്ന ഭൂരിഭാഗം ഉരുപ്പടികളും തീ കത്തി നശിച്ചു. സേനയുടെ 3 യൂണിറ്റും അധിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണു തീയണച്ചത്.