കുടുംബ സംഗമവും ഉല്ലാസയാത്രയും സംഘടിപ്പിച്ചു
കോട്ടയം∙ കേരള ബാങ്കിന്റെ കോട്ടയം റീജിയനിൽ നിന്നു വിരമിച്ച ജീവനക്കാരും കുടുംബാംഗങ്ങളും കൂടി എല്ലാ വർഷവും നടത്തിവരാറുള്ള കുടുംബ സംഗമവും ഉല്ലാസയാത്രയും നടത്തി. കേരള ഷിപ്പിങ് ആൻഡ് നാവിഗേഷൻ കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ‘നെഫർറ്റിറ്റി’ എന്ന ഉല്ലാസ കപ്പലിൽ എറണാകുളത്തു നിന്നായിരുന്നു യാത്ര. സ്ത്രീകളും കുട്ടികളുമടക്കം 70 പേർ പങ്കെടുത്തു.

കപ്പലിന്റെ മൂന്നാം നിലയുടെ മുകൾത്തട്ടിൽ ചേർന്ന യോഗത്തിൽ എം.ജെ.തോമസ് അധ്യക്ഷനായി. കെ.കെ.ആർ.മേനോൻ, പി.എൻ.സോമൻ പിള്ള, വി.കെ.ഷാജിമോൻ, പി.സി.ജോൺ, വി.ടി.ജോർജ്, ജാൻസ് എം.ലൂക്കോസ്, ശങ്കരൻ നമ്പൂതിരി, സി.കെ.ശശികുമാർ, കെ.എൻ.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. ക്വിസും കെ.കെ. ബാലകൃഷ്ണൻ നായർ, ഹരിയമ്മ ഷാജി, എ.സജീവ് എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികളും അരങ്ങേറി. പങ്കെടുത്തവർക്കെല്ലാം സ്നേഹോപഹാരങ്ങൾ വിതരണം ചെയ്തു. എല്ലാ വർഷവും ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമെന്ന് കോ-ഓർഡിനേറ്റർ വി.കെ. ഷാജി മോൻ അറിയിച്ചു.