ചങ്ങനാശേരി ∙ ‘ ലഹരിക്കെതിരെയുള്ള പ്രയാണം’ എന്ന മുദ്രാവാക്യവുമായി സർഗക്ഷേത്ര സ്പോർട്സ് ആൻഡ് വെൽനെസ് ഫോറം സംഘടിപ്പിക്കുന്ന ചങ്ങനാശേരി മാരത്തൺ മൂന്നാം സീസൺ 24ന്. 3000ൽ അധികം പേർ പങ്കെടുക്കും. 24നു പുലർച്ചെ 5നു ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി ഗ്രൗണ്ടിൽ മുൻ ശ്രീലങ്കൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചങ്ങനാശേരി ∙ ‘ലഹരിക്കെതിരെയുള്ള പ്രയാണം’ എന്ന മുദ്രാവാക്യവുമായി സർഗക്ഷേത്ര സ്പോർട്സ് ആൻഡ് വെൽനെസ് ഫോറം സംഘടിപ്പിക്കുന്ന ചങ്ങനാശേരി മാരത്തൺ മൂന്നാം സീസൺ 24ന്. 3000ൽ അധികം പേർ പങ്കെടുക്കും. 24നു പുലർച്ചെ 5നു ചെത്തിപ്പുഴ ക്രിസ്തുജ്യോതി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി ഗ്രൗണ്ടിൽ മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരൻ മാരത്തൺ ഫ്ലാഗ്ഓഫ് ചെയ്യും. സർഗക്ഷേത്ര നിർമിച്ചു നൽകുന്ന വീടിന്റെ താക്കോൽ കൈമാറ്റവും ചടങ്ങിൽ നിർവഹിക്കും.

21 കിലോമീറ്റർ, 10 കിലോമീറ്റർ, 3 കിലോമീറ്റർ, കിഡ്സ് റേസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽ മത്സരമുണ്ട്. ആകെ 3 ലക്ഷം രൂപയുടെ സമ്മാനങ്ങളാണു വിജയികളെ കാത്തിരിക്കുന്നത്. പങ്കെടുക്കുന്ന എല്ലാവർക്കും മെഡലുകളും ടീഷർട്ടും നൽകും. മാരത്തണിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സർഗക്ഷേത്ര ഡയറക്ടർ ഫാ. അലക്സ് പ്രായിക്കളം, ചെയർമാൻ സിബിച്ചൻ തരകൻപറമ്പിൽ, സെക്രട്ടറി വർഗീസ് ആന്റണി, അസി. ഡയറക്ടർ ബ്രദർ ജോബി കുട്ടൻപേരൂർ‌ എന്നിവർ പറഞ്ഞു. റജിസ്ട്രേഷൻ പൂർത്തിയായെങ്കിലും നിശ്ചിത എണ്ണം ആളുകൾക്ക് 23നു വൈകിട്ട് 6 വരെ റജിസ്ട്രേഷൻ നടത്താം. 9496189111.

English Summary:

The 3rd Changanassery Marathon, organized by Sargakshetra Sports and Wellness Forum, will take place on 24th [Month]. Sri Lankan cricket icon Muttiah Muralitharan will flag off the event. The marathon advocates against drug abuse and features 21km, 10km, 3km & Kids Race categories.