സുരക്ഷയില്ലാതെ മുണ്ടക്കയം– കോരുത്തോട് – കുഴിമാവ് – കാളകെട്ടി റോഡ്
മുണ്ടക്കയം ∙ കാനന പാതയിലേക്കുള്ള പ്രധാന ശബരിമല പാതയായ മുണ്ടക്കയം– കോരുത്തോട് – കുഴിമാവ് – കാളകെട്ടി റോഡിൽ മണ്ഡലകാലം ആരംഭിച്ചിട്ടും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. കാടുകൾ വളർന്നു ദിശാ ബോർഡുകൾ മൂടിയ നിലയിലും മതിയായ സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാത്ത നിലയിലുമാണു റോഡുകൾ.

കഴിഞ്ഞ വർഷത്തെ അപകടങ്ങൾ
മണ്ഡലകാലത്ത് അപകടത്തിൽപെട്ട വാഹനങ്ങൾ – 8, മരണം – 3, മരിച്ച കാൽനടയാത്രക്കാർ– 2
ഭീതിയുടെ വഴി
ആധുനിക നിലവാരത്തിൽ നിർമിച്ച റോഡിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളുടെ അമിത വേഗമാണ് ഭീതി വിതയ്ക്കുന്നത്. അപകടങ്ങളിൽ ഏറെയും സംഭവിച്ചിട്ടുള്ളത് മുണ്ടക്കയത്തിനും കോരുത്തോടിനും ഇടയിലുള്ള 12 കിലോമീറ്റർ ദൂരത്തിൽ. വലിയ വളവുകളും, ഇറക്കവും, കയറ്റങ്ങളും നിറഞ്ഞ വഴിയിൽ ഇക്കുറിയും അപകടം ആവർത്തിക്കും എന്ന കാര്യത്തിൽ സംശയമില്ല.രണ്ട് വനപാതകൾ ഉള്ള റൂട്ടിൽ രാത്രി കാലങ്ങളിൽ വെളിച്ചമില്ലാത്തതും വിനയാകും. എരുമേലിയിൽ പേട്ട തുള്ളാതെ ശബരിമലയ്ക്കു പോകാനുള്ള എളുപ്പവഴിയാണിത്. ഇതര സംസ്ഥാനങ്ങളിൽ നിന്നു കുമളി കടന്നെത്തുന്ന വാഹനങ്ങൾക്ക് 35–ാം മൈൽ വഴി വണ്ടൻപതാലിൽ പ്രവേശിച്ച് ഈ റോഡിലൂടെ യാത്ര ചെയ്യാൻ കഴിയും. വണ്ടൻപതാൽ – സെന്റ് പോൾസ് സ്കൂൾ– 35–ാം മൈൽ വീതി കുറഞ്ഞ റോഡിലും അപകട സാധ്യത ഏറെയാണ്. ദർശനം കഴിഞ്ഞ് മടങ്ങുന്ന തീർഥാടകർ കണമല വഴി ഈ റൂട്ടിലാണ് തിരിച്ചു വരിക. അതിനാൽ അനിയന്ത്രിതമായ വാഹനങ്ങളുടെ വരവും മണ്ഡലകാലത്തിന്റെ പകുതിയോടെ ഉണ്ടാകും.
റോഡ് ഇപ്പോൾ
വരിക്കാനിയിൽ നിന്നു കോരുത്തോട് റൂട്ടിലേക്കു തിരിഞ്ഞു പോകാനുള്ള ദിശാ ബോർഡുകൾ ഇല്ല. 35–ാം മൈൽ വണ്ടൻപതാൽ റോഡിൽ ഒരു ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. വണ്ടൻപതാൽ തേക്ക് കൂപ്പിൽ കാടുകൾ വളർന്ന് റോഡിന് ഇരുവശവും നിറഞ്ഞു. അപകട വളവുകളിൽ ദിശാ ബോർഡുകൾ കാടു കയറിയ നിലയിലാണ്. വലിയ കയറ്റവും ഇറക്കവും ഉള്ള പഴയ പനക്കച്ചിറ, കോസടി ഭാഗങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇനിയും ഏർപ്പെടുത്തേണ്ടതുണ്ട്.പനക്കച്ചിറ മുതൽ കോരുത്തോട് വരെ ഭാഗങ്ങളിൽ അപകടങ്ങൾ സ്ഥിരം ഉണ്ടാകുന്ന സ്ഥലങ്ങളിൽ ക്രാഷ് ബാരിയറുകൾ സ്ഥാപിച്ചത് ആശ്വാസകരമാണ്. കോരുത്തോടിനും കുഴിമാവിനും ഇടയിലും കാളകെട്ടിക്കു സമീപവും പള്ളിപ്പടിയിലും മൂന്ന് കലുങ്കുകൾ അപകടാവസ്ഥയിലാണ്. അമിതവേഗം കുറയ്ക്കാൻ ഇടയ്ക്ക് പൊലീസ് സേവനം വേണമെന്ന ആവശ്യം ഇതുവരെ നടപ്പാക്കിയിട്ടില്ല. വേഗ നിയന്ത്രണ സംവിധാനങ്ങളും അറിയിപ്പ് ബോർഡുകളും ഇല്ല.
വൈകിയെങ്കിലും വേണം കരുതൽ
തീർഥാടനകാലം ആരംഭിച്ചാൽ ഈ റൂട്ടിൽ കാൽനട യാത്ര ചെയ്യാൻ പോലും നാട്ടുകാർക്കു ഭയമാണ്. അത്രയും വേഗത്തിലാണു വാഹനങ്ങൾ കടന്നുപോകുന്നത്. കോരുത്തോട് പള്ളിപ്പടിയിലും, പനയ്ക്കച്ചിറ ആനക്കുളം കവലയിലും കാൽനടയാത്രക്കാരായ രണ്ടാളുകളുടെ ജീവനാണ് കഴിഞ്ഞ വർഷം തീർഥാടക വാഹനങ്ങൾ കവർന്നത്.വയോധികയെ ഇടിച്ചിട്ട തീർഥാടക വാഹനം 6 മാസത്തിനു ശേഷം ആന്ധ്രയിൽ നിന്നു പൊലീസ് കണ്ടെത്തിയ സംഭവവും ഉണ്ടായി. അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങളിൽ നിന്ന് ഇരുചക്ര വാഹന യാത്രക്കാർ തലനാരിഴയ്ക്കാണു പലപ്പോഴും രക്ഷപ്പെടുക. വാഹനങ്ങൾ പരമാവധി വേഗം കുറച്ചു പോകാനുള്ള സംവിധാനങ്ങൾ റോഡിൽ ഏർപ്പെടുത്തുകയും കാഴ്ച മറയ്ക്കുന്ന കാടുകൾ വെട്ടി നീക്കുകയും ചെയ്യണമെന്നാണ് ആവശ്യം.