മുഹമ്മ – കണ്ണങ്കര – മണിയാപറമ്പ് ബോട്ട് സർവീസ് മടങ്ങിവന്നു
കുമരകം ∙ മുഹമ്മ – കണ്ണങ്കര – മണിയാപറമ്പ് ബോട്ട് സർവീസ് പുനരാരംഭിച്ചു. പെയ്ന്റിങ്ങിന് കൊണ്ടുപോയ ബോട്ട് ഒരാഴ്ച പിന്നിട്ടിട്ടും സർവീസ് നടത്താൻ എത്താതെ വന്നതിനെത്തുടർന്നു സർവീസ് നിർത്താനുള്ള നീക്കം ജലഗതാഗത വകുപ്പ് നടത്തുന്നതായി യാത്രക്കാരിൽ നിന്നു പരാതി ഉയർന്നിരുന്നു.ഇതേക്കുറിച്ച് മനോരമ വാർത്ത

കുമരകം ∙ മുഹമ്മ – കണ്ണങ്കര – മണിയാപറമ്പ് ബോട്ട് സർവീസ് പുനരാരംഭിച്ചു. പെയ്ന്റിങ്ങിന് കൊണ്ടുപോയ ബോട്ട് ഒരാഴ്ച പിന്നിട്ടിട്ടും സർവീസ് നടത്താൻ എത്താതെ വന്നതിനെത്തുടർന്നു സർവീസ് നിർത്താനുള്ള നീക്കം ജലഗതാഗത വകുപ്പ് നടത്തുന്നതായി യാത്രക്കാരിൽ നിന്നു പരാതി ഉയർന്നിരുന്നു. ഇതേക്കുറിച്ച് മനോരമ വാർത്ത നൽകിയിരുന്നു. തുടർന്നാണ് ബോട്ട് സർവീസ് പുനരാരംഭിക്കാൻ ജലഗതാഗത വകുപ്പ് നടപടി വേഗത്തിലാക്കിയത്. ഈ റൂട്ടിലെ യാത്രക്കാരും വിവിധ പാടശേഖരങ്ങളിലേക്കു പോകുന്ന കർഷകരും ആശ്രയിക്കുന്ന ബോട്ട് നിർത്തിയതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായിരുന്നു. ബോട്ട് ഇല്ലാതെ വന്നതോടെ പാടശേഖരങ്ങളുടെ പുറം ബണ്ടിലൂടെ കിലോമീറ്ററുകളോളം നടന്നാണു യാത്രക്കാർ പോയിരുന്നത്. ഇന്നലെ രാവിലെ മുതൽ വീണ്ടും ബോട്ട് സർവീസ് തുടങ്ങി. പെയ്ന്റിങ് നടത്തി ചെറിയ അറ്റകുറ്റപ്പണികളുണ്ടായിരുന്നതും തീർത്താണ് ബോട്ട് സർവീസിന് എത്തിച്ചിരിക്കുന്നത്.