ഭക്തിസാന്ദ്രം റഷ്യൻ സംഗീതസന്ധ്യ
കോട്ടയം ∙ റഷ്യൻ ഓർത്തഡോക്സ് സഭയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭയോടുള്ള സ്നേഹത്തിന്റെ പ്രതീകമാണു റഷ്യൻ സംഗീതസദസ്സെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. 45 വർഷം മുൻപു റഷ്യയിലെ പഠനകാലത്തു ചാപ്പലിൽ പ്രാർഥനാസംഗീതം ഉയരുമ്പോൾ തന്റെ മനസ്സിൽ സ്വർഗീയ അനുഭവം ഉണ്ടാകുമായിരുന്നെന്ന

കോട്ടയം ∙ റഷ്യൻ ഓർത്തഡോക്സ് സഭയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭയോടുള്ള സ്നേഹത്തിന്റെ പ്രതീകമാണു റഷ്യൻ സംഗീതസദസ്സെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. 45 വർഷം മുൻപു റഷ്യയിലെ പഠനകാലത്തു ചാപ്പലിൽ പ്രാർഥനാസംഗീതം ഉയരുമ്പോൾ തന്റെ മനസ്സിൽ സ്വർഗീയ അനുഭവം ഉണ്ടാകുമായിരുന്നെന്ന കാര്യം കാതോലിക്കാ ബാവാ അനുസ്മരിച്ചു. റഷ്യയിലെ ഹോളി ട്രിനിറ്റി സെർഗിയസ് ലാവ്റയുടെയും മോസ്കോ തിയളോജിക്കൽ അക്കാദമിയുടെയും സംയുക്ത ഗായകസംഘം മാമ്മൻ മാപ്പിള ഹാളിൽ അവതരിപ്പിച്ച സംഗീതപരിപാടിക്കിടെ പ്രസംഗിക്കുകയായിരുന്നു ബാവാ.
ഫാ. നെസ്റ്റോർ വോൾക്കോവ് സംഗീതനിശ നിയന്ത്രിച്ചു. ഓർത്തഡോക്സ് തിയളോജിക്കൽ സെമിനാരിയുടെ ശ്രുതി സ്കൂൾ ഓഫ് മ്യൂസിക്കാണു പരിപാടി സംഘടിപ്പിച്ചത്. എം.പി.ജോർജ് കോറെപ്പിസ്കോപ്പ റഷ്യൻ ഗാനങ്ങൾ ആലപിച്ചു.ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഡോ. യൂഹാനോൻ മാർ ദിമെത്രയോസ്, ഡോ.ജോഷ്വ മാർ നിക്കോദീമോസ് എന്നിവരും വിവിധ സഭകളെ പ്രതിനിധീകരിച്ചു ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ്, ഗീവർഗീസ് മാർ അപ്രേം, സിറിൽ മാർ ബസേലിയോസ് തുടങ്ങിയവരും പങ്കെടുത്തു. ശ്രുതി സ്കൂൾ ഓഫ് ലിറ്റർജിക്കൽ മ്യൂസിക് ഡയറക്ടർ ഡോ. സഖറിയാസ് മാർ അപ്രേം, പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ എന്നിവർ നേതൃത്വം നൽകി.